കുറ്റിപ്പുറത്ത് മെഹന്തി ഫെസ്റ്റ്
kuttippuram updated 25 july 2023 കുറ്റിപ്പുറത്ത് മെഹന്തി ഫെസ്റ്റ് കുറ്റിപ്പുറം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വാര്‍ഷിക ജനറല്‍ബോര്‍ഡി യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റിന് കുറ്റിപ്പുറം വ്യാപാര ഭവനിൽ തുടക്കമായി. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച മെഹന്തി ഫെസ്റ്റ് കുറ്റിപ്പുറം വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് പ്രസിഡൻ്റ് കെ.പി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡൻ്റ് ജിഷി ഗോവിന്ദൻ അധ്യക്ഷയായി. വനിതാ വിംഗ് സെക്രട്ടറി നഫ് ല, ശ്രീജ മനോജ്, ഒ.ആയിശ , കെ.കെ ഷീജ, റീന ഗണേഷ്, ബേബി മുകുന്ദൻ എന്നിവർ സംസാരിച്ചു.