കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വാർഷിക ജനറൽബോഡി

 


Kuttippuram 

updated 24 July 2023

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വാർഷിക ജനറൽബോഡി നാളെ

 ബുധനാഴ്ച്ച 3 to 6 കട മുടക്കം 

കുറ്റിപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വാർഷിക ജനറൽബോഡിയോഗവും മലപ്പുറം ഡിസ്ട്രിക്ട് ട്രേഡേഴ്സ് വെൽഫെയർ ഫണ്ടിൽ നിന്നുള്ള ധനസഹായ വിതരണവും.യൂറോപ്പ്യൻ യൂണിയൻ മേരി ക്യൂറി ഫെലോഷിപ്പ് നേടിയ കുറ്റിപ്പുറം സ്വദേശി ഐശ്വര്യയെ ആദരിക്കലും , വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ  വിദ്യാർഥികളെ അനുമോദിക്കലും ചൊവ്വാഴ്ച ഉച്ചക്ക് 1:30 മുതൽ കുറ്റിപ്പുറം വ്യാപാര ഭവനിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.വാർഷിക ജനറൽബോഡിയോടനുബന്ധിച്ച് വ്യാപാരി വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് .സംസ്ഥാന ഗോൾഡ് മാർക്കറ്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് ഭാരവാഹികൾ ജില്ലാ യൂത്ത് ഭാരവാഹികൾക്കും സ്വീകരണവും ചടങ്ങിൽ നടക്കുമെന്നും സംഘാടകർ പറഞ്ഞു.മെഹന്ദി ഫസ്റ്റ് ജില്ലാ വനിതാ  വിംഗ് പ്രസിഡണ്ട്  ജമീല ഇസ്സുദ്ദീൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് നടക്കുന്ന വാർഷിക ജനറൽബോഡി യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യും.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി,കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജിത ഷലീജ്,ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി തുടങ്ങിയവർ സംബന്ധിക്കും


കുറ്റിപ്പുറം പ്രസ് ക്ലബ്ബിൽ വിളിച്ച വാർത്ത സമ്മേളനത്തിൽ കെ പി അബ്ദുൽ കരീം,പി കെ ജവഹർ അലി,കെപി ഇസഹാക്ക്,കെ പി ബാലഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ