Posts

Showing posts from January, 2023

തിരൂർ താലൂക്കിൽ ഇന്ന് ബസ്സ് പണിമുടക്ക്

Image
                                          ZEE FOUR                                           news page സംയുക്ത ബസ് തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ താലൂക്കിൽ ബസ് പണിമുടക്ക് _____________________________________________________________ തിരൂർ: തിരൂർ സംയുക്ത ബസ് തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച്ച രാവിലെ മുതൽ ബസ് തൊഴിലാളികൾ പണിമുടക്കിൽ റോഡിന്റെ ശ്വോചീനിയാവസ്ഥ ഉടൻ പരിഹരിക്കുക,ബസ്റ്റാന്റിലെ ശൗചാലയം തുറന്ന് പ്രവർത്തിപ്പിക്കുക,മോട്ടോർ വാഹന വകുപ്പിന്റെ ബസ് തൊഴിലാളികൾക്ക് നേരെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കുക,തിരൂരിലെ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരം പുന:പരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന സൂചന പണിമുടക്കിൽ ബസ് തൊഴിലാളി കോഡിനേഷൻ കമ്മിറ്റി സി.ഐ.ടി യു,എസ്.ടി.യു,ബി.എം.എസ് എന്നീ സംഘടനകൾ പണിമുടക്കിന് നേതൃത്വം നൽകുന്നത് തിരൂര് ആർ.ടി.ഒ ഓഫീസിലേക...

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ വി കുഞ്ഞുമുഹമ്മദിന് യാത്രയയപ്പ് നൽകി

Image
                              ZEE FOUR                               news page കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്ന്  ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചു ജൂ:ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ വി കുഞ്ഞി മുഹമ്മദ്‌ പടിയിറങ്ങി ======================== 1994 ൽ ആരോഗ്യ വകുപ്പിൽ താത്കാലികമായി ഔദ്യോഗിക ജീവിതം തുടങ്ങി, അതിനിടയിൽ പ്രവാസ ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുകകയും വീണ്ടും 2017 ൽ ആരോഗ്യ വകുപ്പിൽ സജീവമാക്കുകയും ചെയ്ത കെ വി കുഞ്ഞി മുഹമ്മദ്‌ 31.01.2023 ന് താലൂക്ക് ആശുപത്രിയുടെ പടിയിറങ്ങി. കുറ്റിപ്പുറത്തെ ആരോഗ്യ സാംസ്‌കാരിക രംഗത്തെ നിറ സന്നിധ്യമായ അദ്ദേഹം ജോലിയേക്കാളുപരി താലൂക്കാശുപത്രിയുടെ വികസന കാര്യത്തിലും കോവിഡ് കാലത്തെ നിസ്തുലമായ പ്രവർത്തനത്തിനും സജീവ പങ്കാളിത്തം ആശുപത്രിക്ക് തീരാ നഷ്ടമാണെന്ന് ഡോക്ടർ അലിയാമ്മു സാർ ഓർമ്മപ്പെടുത്തി. കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ SI വാസുണ്ണി സാർ, തവനൂർ ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോക്ടർ വിജിത്, ബ്ലോക്ക്‌ ഹെൽത്ത്‌ സൂപ്പർ...

മാമാങ്കമ ഹോത്സവം, കൂറനാട്ടലും ചരിത്ര സഭയും നാളെ 1/2/2023ന്

Image
ZEE FOUR news page   മാമാങ്കമ ഹോത്സവം, കൂറനാട്ടലും  ചരിത്ര സഭയും 1/2/2023 ബുധനാഴ്ച തിരുന്നാവായ: മലപ്പുറം ജില്ലാ പഞ്ചായത്തും വിവിധ സംഘടനകളും ചേർന്ന് നടത്തുന്ന ഈ വർഷത്തെ മാമാങ്കമഹോത്സവത്തിൻ്റെ ഭാഗമായി റി എക്കൗ സംഘടിപ്പിക്കുന്ന മാമാങ്കമ ഹോത്സവ കുറനാട്ടലും, മാമാങ്ക ചരിത്ര സഭയും നാളെ ( 1/2/2023 ബുധനാഴ്ച) നവാമുകുന്ദ്ര ക്ഷേത്ര മൈതാനയിൽ നടക്കും.രാവിലെ 10 മണിക്ക് തിരുന്നാവായ ജംഗ്ഷനിൽ നിന്നും കൂറ എഴുന്നള്ളത്ത് നടത്തും.തുടർന്ന് കൂറനാട്ടലും ചരിത്ര സഭയും നടക്കും.ചരിത്രപണ്ഡിതരും, ചരിത്ര വിദ്യാർത്ഥികളും പങ്കെടുക്കുന്ന ചടങ്ങ്  പരമ്പരാഗത രൂപത്തിലാണ് നടക്കുക.തുടർന്ന് വിദ്യാർത്ഥികൾ മാമാങ്ക സ്മാരകങ്ങൾ സന്ദർശിക്കും. ഫെബ്രവരി 5ന് ഞായറാഴ്ച്ച രാവിലെ 9 മണിക്ക് പൊന്നാണി തൃക്കാവ് ദുർഗ്ഗഭഗ വതി ക്ഷേത്ര പരിസരത്ത് വെച്ച് മാമാങ്കത്തിൻ്റെ മൈത്രി സദസ്സ് നടക്കും. വൈക്കീട്ട് 5 മണിക്ക് കൊടക്കൽ ബന്തർ കടവിൽ വെച്ച് മാമാങ്കത്തിൻ്റെ ബന്തർ കടവ് പുനരാവിഷ്കരണം നടത്തും.ചടങ്ങുകളിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടക്കും. മാന്യ പത്രപ്രവർത്തകരെ. പൗരാണിക കേരളത്തിൽ മതമൈത്രിയുടെ ദേശിയ വാണിജ്യമേള യായിരുന്ന മാമാങ്കോത്സവം' അറബി...

തവനൂർ സെൻട്രൽ ജയിൽ ഓഫീലേക്ക് ആവശ്യമായ കസേര വിതരണം ചെയ്തു

Image
ZEE FOUR  തവനൂർ സെൻട്രൽ ജയിലിൽ വിവിധ സേവന പദ്ധതികള്‍ നടപ്പിലാക്കുന്നു  എടപ്പാള്‍ : തവനൂർ സെൻട്രൽ ജയിലിൽ വിവിധ സേവന പദ്ധതികള്‍ എടപ്പാൾ ലയൺസ് ക്ലബ്ബ് നടപ്പിലാക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ജയില്‍ ഓഫീസിലേക്ക് ആവശ്യമായ കസേരകളുടെ വിതരണവും ഫല വൃക്ഷതൈകൾ നട്ടുപിടിപ്പിക്കലും നടന്നു. ചടങ്ങില്‍ ജയിൽ സൂപ്രണ്ട് കെ.വി. ബൈജു ക്ലബ്ബ് പ്രസിഡന്റ്‌സി.വി. സുധൻ, സെക്രട്ടറി യു. കെ. മുഹമ്മദ്‌, ട്രഷറർ ഡോ.കെ.വി. പുഷ്പാകരൻ,എം. ഗോപിനാഥ്, അഷ്റഫ് പവര്‍ സ്റ്റോണ്‍, ലത്തീഫ്, പ്രശാന്ത്, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു

ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറം 15-ാം പിറന്നാൾ സമ്മേളനം

Image
  ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറം 15-ാം പിറന്നാൾ സമ്മേളനം വളാഞ്ചേരി :  ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറത്തിന്റെ 15 -ാം പിറന്നാൾ സമ്മേളനവും ഭിന്നശേഷികാർക്കുള്ള തൊഴിലധിഷ്ഠിത പദ്ധതി പ്രഖ്യാപനംവും ഒരു വർഷം നീണ്ടുനിൽക്കുന്ന നിരവധി അനുബന്ധ പരിപാടികൾക്കും" ചൊവ്വാഴ്ച 3 മണിക്ക് പ്രതിഭാ സംഗമത്തോടെ വളാഞ്ചേരി നന്മ ഓഡിറ്റോറിയത്തിൽ വെച്ച് തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്ച സമീപ പ്രദേശത്തെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച 50 ഓളം പ്രതിഭകളെയാണ് ആദരിക്കുന്നത്.ഒരു വർഷത്തിൽ ഓരോ മാസവും വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചെഗുവേര സെൻററിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ഫോറം പ്രസിഡന്റ്.  വിപിഎം സാലിഹ്, സെക്രട്ടറി . വി.പി അസീസ്, ചീഫ് കോർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ, എ. മോഹൻ കുമാർ,കെ.പി ഗഫൂർ , ശശി മാമ്പറ്റ, വി വി സനൽ കുമാർ, സുരേഷ് മാസ്റ്റർ, സുരേഷ് മലയത്ത്, എന്നിവർ സംബന്ധിച്ചു
Image
  രാഷ്ട്രീയ കിശോരി സ്വാസ്ഥ്യം  കാര്യക്രം കൗമാര ആരോഗ്യ പരിശീലന പരിപാടി 2023-24

സംസ്ഥാന പ്രൊഫഷണൽസ് ഫാമിലി സമ്മേളനം പ്രോഫേസ് ഉജ്ജ്വല തുടക്കം

Image
  സംസ്ഥാന പ്രൊഫഷനൽസ് ഫാമിലി സമ്മേളനം പ്രോഫേസിന് ഉജ്ജ്വല തുടക്കം  കുറ്റിപ്പുറം; വിസ്ഡം യൂത്ത് സംസ്ഥാന സമിതി പ്രൊഫഷനലുകൾക്കായി സംഘടിപ്പിച്ച പ്രൊഫേസ് സംസ്ഥാന പ്രൊഫഷനൽ ഫാമിലി കോൺഫറൻസിന് ഉജ്ജ്വല തുടക്കം.. കുറ്റിപ്പുറം ഒലീവ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു.  വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു.രണ്ടാം ദിനമായ ഇന്ന് ഞായർ രാവിലെ 9 മണിക്ക് ആരംഭിക്കുന്നസമ്മേളനം മന്ത്രി വി അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്യും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മദനി അദ്യക്ഷതവഹിക്കും . പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യാതിഥിയായിരിക്കും പ്രമുഖ പണ്ഡിതനും ഖുർആൻ വിവർത്തകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഡോ മുഹമ്മദ്‌ കുട്ടി കണ്ണിയൻ, ജംഷീർ സ്വലാഹി, കെ താജുദ്ധീൻ സ്വലാഹി എന്നിവർ വിഷയാവതരണം നടത്തും. 'ലിബറലിസം ഒരു പോസ്റ്റ് മാർട്ടം ' സെഷന് ഡോ അബ്ദുല്ല ബാസിൽ സിപി നേതൃത്വം നൽകും . ഡോ മുഹമ്മദ് മുബഷിർ, ആദിൽ അബ്ദുൽ ഫത്താഹ്, ഷംജാസ് കെ അബ്ബാസ് എന്നിവർ സംസാരിക...