രാഷ്ട്രീയ കിശോരി സ്വാസ്ഥ്യം കാര്യക്രം കൗമാര ആരോഗ്യ പരിശീലന പരിപാടി 2023-24

കുറ്റിപ്പുറം:

ദേശീയ ആരോഗ്യ ദൗത്യം (NHM)  കുറ്റിപ്പുറം ഗവ:താലൂക്ക് ആശുപത്രി, ജി.എച്ച്, എസ് , എസ് കുറ്റിപ്പുറം, ജി.എച്ച്.എസ് എസ് . പേരശ്ശന്നൂർ സംയുക്തമായി നടത്തുന്ന രണ്ടു ദിവസത്തെ കൗമാര . ആരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കുറ്റിപ്പുറം ഗവ:താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അലിയാമു ടി കെ  അധ്യക്ഷത വഹിച്ചു. പി ആർ ഒ സുരേഷ് കെ പി സ്വാഗത പറഞ്ഞു

 സബ്ബ് ഇൻസ്പെക്ടർ വാസുണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. ജി എച്ച് എസ് എസ് സ്കൂൾ പ്രിൻസിപ്പാൾ ഷീബ,സി കെ ജയകുമാർ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ. കുഞ്ഞി മുഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു. 

ജി എച്ച്.എസ്.എസ്. കുറ്റിപ്പുറം സൗഹൃദ ക്ലബ് കോർഡിനേറ്റർ. മിനി നന്ദി പറഞ്ഞു. ബെൽസി (അഡോളസെൻസ് ഹെൽത്ത് കൗൺസിലർ സലൂപ് എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

വിവിധ വിഷയങ്ങൾ ആസ്പദമാക്കി ട്രെയിനിംങ് ക്ലാസുകളും ഉണ്ടായിരുന്നു

രാഷ്ട്രീയ കിശോരി സ്വാസ്ഥ്യ കാര്യക്രം  & റോൾ ഓഫ് പിയർ എഡ്യൂക്കേറ്റർ എന്ന വിഷയത്തിൽ ജോയ് ജോൺ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി എച്ച് സി വെളിയൻ കോട്)

സബ്സ്റ്റൻസ് അബ്യൂസ് എന്ന വിഷയത്തിൽ. സാജു എം.കെ. (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  പി എച്ച് സി എടയൂർ)

ന്യൂട്രീഷൻ എന്ന വിഷയത്തിൽ ഹബീബ് റഹ്മാൻ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി എച്ച് സി  ആതവനാട്) 

ലൈഫ് സ്ക്കിൽ എന്ന വിഷയത്തിൽ ശാരിഖ(ലൈഫ് സ്കിൽ ട്രെയിനർ & സോഷ്യൽ വർക്കർ )എന്നിവർ ക്ലാസുകൾ എടുത്തു



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ