Posts

Showing posts from December, 2023

കുറ്റിപ്പുറത്ത് ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

Image
ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് കുറ്റിപ്പുറം: തിരൂർ കുറ്റിപ്പുറം റോഡിൽ വ്യാഴാഴ്ച രാവിലെ സിമൻ്റ് ലോഡുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരുക്ക്. ആതവനാട് സ്വദേശി പുതിയ വീട്ടിൽ മുഹമ്മദ് ഷഹീറിൻ്റെ ഭാര്യ സജ്ന (33) ,മകൻ മുഹമ്മദ് അജ്മൽ (13) , ഓട്ടോ ഡ്രൈവർ കുറ്റിപ്പുറം ചെല്ലൂർ സ്വദേശി കല്ലട വീട്ടിൽ മുസ്തഫ (47) എന്നിവരേയാണ് വളഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് പേരുടെയും പരുക്കുകൾ സാരമായതിനാൽ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടേറിക്ഷകളിലാണ് ഇടിച്ചത്. എന്നാൽ തിരൂരിൽ നിന്നും കുറ്റിപ്പുറത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിലിടിച്ചതിനെ തുടർന്നാണ് മൂന്ന് യാത്രക്കാർക്ക് പരുക്കേറ്റത്. സിമൻ്റ് ലോഡുമായി തിരൂരിലേക്ക് പോകുകയായിരുന്നു ലോറി.

കോൺഗ്രസ്‌ ആഗ്രഹിക്കുന്നത് കേരളത്തിലെ സമാധാനം നില നിർത്താൻ. ആലിപ്പറ്റ ജമീല

Image
  കോൺഗ്രസ്‌ ആഗ്രഹിക്കുന്നത് കേരളത്തിലെ   സമാധാനം നില നിർത്താൻ.  ആലിപ്പറ്റ ജമീല കുറ്റിപ്പുറം: കേരളത്തിലെ തെരുവോരങ്ങളെ രക്ത കളമാക്കാൻ കോൺഗ്രസ്‌ ആഗ്രഹിക്കാത്തത് കാരണമാണ് നാട്ടിൽ സമാധാനം നില നിൽക്കുന്നതെന്നും അതുകൊണ്ടാണ് നവകേരള സദസിന്റെ മറവിൽ ക്രിമിനലുകളും ഗുണ്ടകളും പോലീസും ചേർന്നു കേരളത്തെ ചോരകളമാക്കിയപ്പോൾ കോൺഗ്രസ്‌ സംയമനം പാലിച്ചതെന്നും കെപിസിസി ജനറൽ സെക്രട്ടറി ആലിപറ്റ ജമീല പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെയും അപായപെടുത്താനുള്ള ഭരണ കൂട ഭീകരതക്കെതിരെ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റു വിമോചന സദസ്സ് കുറ്റിപ്പുറത്തു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. വർത്തമാന കാലത്ത് അഹിംസയും നിരാഹാരവും കൊണ്ട് പിണറായി നേതൃത്വം നൽകുന്ന ക്രമിനൽ സർക്കാറിനെ നേരിടാൻ കഴിയില്ലെന്ന് പാർട്ടിക്കാറിയാം.പാർട്ടി പ്രവർത്തകരെ ഇനിയും ആക്രമിക്കാൻ വന്നാൽ കായികമായി തന്നെ അതിനെ നേരിടുമെന്നും അവർ പറഞ്ഞു.പാർട്ടി പ്രവർത്തകർക്ക് അനർഹമായി ജോലി നൽകാൻ സാമാന്തര റിക്രൂട്ട്മെന്റ് കേന്ദ്രങ്ങൾ ഉള്ളത് പോലെ സിപിഎമ്മുകാരെ ക്രിമിനൽ കേസുകളിൽ ന...

വർഷങ്ങൾക്ക് ശേഷം ആ സഹപാഠികൾ നിളയുടെ തീരത്ത് ഒത്തുചേർന്നു

Image
വർഷങ്ങൾക്ക് ശേഷം   ആ സഹപാഠികൾ   നിളയുടെ തീരത്ത്    ഒത്തുചേർന്നു      കുറ്റിപ്പുറം: വർഷങ്ങൾക്ക് ശേഷം ആ സഹപാഠികൾ വീണ്ടും ഒത്തുചേർന്നു. തിരുന്നാവായ നാവാമുകന്ദഹയർ സെക്കഡറി സ്കൂളിലെ 1996 - 97 കാലഘട്ടത്തിലെ പത്താം ക്ലാസിലെ പൂർവ വിദ്യാർഥികളാണ് 26 വർഷങ്ങൾക്ക് ശേഷം ഭാരതപ്പുഴയുടെ തീരത്തെ കുറ്റിപ്പുറം നിളാ പാർക്കിൽ ഒത്ത് ചേർന്നത്. അമ്പതോളം സഹപാഠികളാണ് കുടുംബസമേതം നിളയുടെ തീരത്ത് ഒത്ത് ചേർന്നത്. സംഗമത്തിൽ വച്ച് കോർഡിനേറ്റർ കൊട്ടാരത്ത് ഷറഫുദ്ധീൻ്റെ നാൽപ്പത്തിമൂന്നാമത് പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചു. പൂർവ വിദ്യാർഥി നാസർ കൊട്ടാരത്തിൻ്റെ മാജിക് ഷോയും കുട്ടികളുടെ വിവിധ പരിപാടകളും അരങ്ങേറി. ഷറഫുദ്ധീൻ കൊട്ടാരത്ത് , വി.പി ഫൈസൽ, അബ്ദുൽ ഖാസിം, ഫൈസൽ കാരത്തൂർ, മുസ്തഫ കാരത്തൂർ, അസീസ്, രതീഷ് വൈരങ്കോട്, സത്താർ ഗുരുക്കൾ, നസീ മോൾ, കെ.വി റഹീന, മുനീറ, തെസ്നി ബാനു എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

സപ്തദിന സഹവാസ ക്യാമ്പ് നിനവ്‌ 2023

Image
  സപ്തദിന സഹവാസ ക്യാമ്പ് നിനവ്‌ 2023 കുറ്റിപ്പുറം ജി എച്ച് എസ് എസ് സ്കൂളിൽ തുടങ്ങി കുറ്റിപ്പുറം: കുറ്റിപ്പുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് ഏഴ് ദിവസത്തെ സപ്തദിന സഹവാസ ക്യാമ്പ് നിനവ്‌ 2023 എന്ന പേരിൽ വിളംബരജാതയോടെ തുടക്കമായി കുറ്റിപ്പുറം ജി എച്ച് എസ് എസ് സ്കൂളിൽ നടന്ന ക്യാമ്പ് കുറ്റിപ്പുറം  കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർ ശ്യാം കുമാർ ഉത്‌ഘാടനം ചെയ്തു. കുറ്റിപ്പുറം എസ്‌ ഐ വാസുണ്ണി മുഖ്യപ്രഭാഷണം നൽകി .പ്രിൻസിപ്പാൾ മനോജ്‌കുമാർ വി സി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സമീന ഹുസൈൻ ക്യാമ്പിനെ പറ്റി വിശദീകരിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് ഇ നായര്‍,കെ ജി.നിശ.മാലിക് ഗഫൂർ. രാജി വി ബി, ചൈതന്യ പി, ശ്രുതി സി എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പ് ലീഡർ റഷീഖ് ജാസിം നന്ദിയും പറഞ്ഞു. ജനുവരി ഒന്നാം തിയതി വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ സമം, ശ്രേഷ്ഠം,രഹിതലഹരി,വന്ദ്യം, വയോജനം,രക്ഷിതം,ഋതുഭേദജീവനം,വർജ്യസഭ,സ്നേഹാരാമം, പ്രൊജെക്ടുകൾ നടപ്പിലാക്കും. പൊതുജനങ്ങൾക്ക് വേണ്ടി റൈഹാൻ ഐ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ...

സ്വതന്ത്ര കർഷക സംഘം കോട്ടക്കൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ

Image
  സ്വതന്ത്ര കർഷക സംഘം  കോട്ടക്കൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ  കോട്ടക്കൽ: കോട്ടക്കൽ മണ്ഡലത്തിൽ കാർഷിക സമൃദ്ധിയും നാടിന്റെ ഹരിതാഭയും വീണ്ടെടുക്കാനുള്ള കർമപദ്ധതികൾ ആവിഷ്ക്കരിച്ച് സ്വതന്ത്ര കർഷക സംഘം തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിൽ കൂടുതൽ കർഷക സൗഹൃദ പദ്ധതികൾ ഉൾപ്പെടുത്തണമെന്നും കർഷക ക്ഷേമം ഉറപ്പു വരുത്താൻ കൃഷിഭവനുകൾ കൂടുതൽ ശാസ്ത്രീയവും ജനകീയവുമായ ഇടപെടലുകൾ നടത്തണമെന്നും സ്വതന്ത്ര കർഷക സംഘം കോട്ടക്കൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കാർഷിക സാംസ്ക്കാരത്തിന്റെ വീണ്ടെടുപ്പിനും നാടിന്റെ ഹരിതാഭ സംരക്ഷിക്കുന്നതിനും സജീവമായി കർമ പഥത്തിൽ ഇറങ്ങാനും കൺവെൻഷൻ തീരുമാനിച്ചു. സ്വതന്ത്ര കർഷക സംഘം കോട്ടക്കൽ മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണവും മണ്ഡലം പ്രവർത്തക കൺവെൻഷനും കുറ്റിപ്പുറത്ത് സിദ്ധീഖ് പരപ്പാര ഉൽഘാടനം ചെയ്തു. പേരശനൂർ സീതി ഹാജി അധ്യക്ഷനായി. സി അബ്ദുൽ കരീം, പി കെ കരീം, വിപി അബ്ദുറഹ്മാൻ, കുഞ്ഞി മുഹമ്മദ് പൊൻമള, ഹുസൈൻ മാറാക്കര, തയ്യിൽ ഫിറോസ് , ടി കെ മുഹമ്മദ് കുട്ടി, ആഷിഖ് കൊളത്തോൾ, ഉമർ കടവണ്ടി, അസ്ക്കർ കൊളത്തോൾ, സംസാരിച്ചു.

കുറ്റിപ്പുറം ചെല്ലൂർ ഖരമാലിന്യ പ്ലാന്റിനെതിരെ ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു.

Image
  കുറ്റിപ്പുറം ചെല്ലൂർ ഖരമാലിന്യ പ്ലാന്റിനെതിരെ ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു. കുറ്റിപ്പുറം: ചെല്ലൂർ അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാന്റിനെതിരെ പ്രതിഷേദമുയരുന്നു. പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ കുമിഞ്ഞുകൂടുന്ന ഖരമാലിന്യത്തിന് സുസ്ഥിരമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഡബ്ല്യുടിഇ പ്ലാന്റുകൾക്കൊപ്പം സംയോജിത ഖരമാലിന്യ സംസ്കരണ പദ്ധതികൾ വികസിപ്പിക്കുന്നതിന് സർക്കാർ GO (Ms) നമ്പർ 82/2018/LSGD തീയതി 11/06/2018-ന് അനുമതി നൽകിയിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, മൂന്നാർ എന്നിവിടങ്ങളിലായാണ് പദ്ധതികൾ വികസിപ്പിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നത്. മലപ്പുറം ജില്ലയിൽ പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്  തിരൂർ താലൂക്കിലെ നടുവട്ടം വില്ലേജിലെ ചെല്ലൂർ ദേശത്തെ എട്ട് ഏക്കർ ഭൂമിയാണ്. കുറ്റിപ്പുറം കിൻഫ്ര പാർക്കിന് പിറകിലായി ചെല്ലൂർ അത്താണിക്കുന്നിലെ മിച്ചഭൂമിയിലെ ജനവാസ കേന്ദ്രത്തിന് സമീപമാണ് ഈ ഭൂമിയെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇത്തരത്തിൽ ജന വാസ മേഖലയിൽ സ്ഥാപിക്കുന്ന ഖരമാലിന്യ സംസ്ക്കരണ പ്...

ബെഡ്സ് സ്കൂൾ വിദ്യാർഥികളുടെ കൂടെ ചേർന്ന് വിൻസ് ക്ലബ് വലിയ പറപ്പൂർ.

Image
  ബെഡ്സ് സ്കൂൾ  വിദ്യാർഥികളുടെ കൂടെ ചേർന്ന് വിൻസ് ക്ലബ് വലിയ പറപ്പൂർ. പട്ടർനടക്കാവ്: പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങി വേറിട്ട ആശയമായി തിരുനാവായ ഗ്രാമ പഞ്ചായത്ത് പട്ടർനടക്കാവ് ബഡ്സ് ആൻ്റ് റിഹാബലിറ്റേഷൻ സെൻ്റർ. ഭിന്നശേഷി വിദ്യാർഥികളുടെ അഭിരുചിക്കൊപ്പം വൈകല്യത്തിൽ കുസൃതിയും വികൃതിയും മറന്ന് സൗഹൃദം പങ്കിട്ടും പാടിയും പറഞ്ഞും കലാപരിപാടികളുമായി പറപ്പൂർ വിൻസ് ക്ലബ്ബ് അംഗങ്ങൾ ഒത്ത് ചേർന്നത് ഒരു പുത്തൻ അനുഭവമായി. കേക്ക് മുറിച്ചും മിഠായി നൽകിയും വിദ്യാർത്ഥികൾക്കായി ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. വിൻസ് ക്ലബ്ബ്. സമൃദ്ധമായ ഉച്ചഭക്ഷണ വിതരണം ചെയ്തു. പി.കെ.സിന്ധു ടീച്ചർ വിദ്യാർഥികളുടെ വൈവിദ്യമായ കൈ വരകളുടെ പടങ്ങളെ പറ്റിയും വിദ്യാർത്ഥികൾക്ക് വിവരിച്ചു കൊടുത്തു. വിൻസ് ക്ലബ് പ്രസിഡണ്ട് പി വി മുനീർ, പി പി അലി മുഹമ്മദ്, എം ടി കബീർ,വി സാബിർ, പി പി മുബഷിർ, വി സഹീർ ബാബു, പി അലിഅക്ബർ, അമീർ,നിയാസ്,പി വി ജംഷാദ്, ഇർഫാൻ,റിയാസ്. മുൻ ഭാരവാഹികളടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

എസ്ഡിപിഐ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു

Image
  എംപിമാരുടെ സസ്പെൻഷൻ:         എസ്ഡിപിഐ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു മലപ്പുറം: പ്രതിപക്ഷ എംപിമാരെ കൂട്ടമായി  പാര്‍ലമെന്റില്‍ നിന്നു സസ്‌പെന്റു ചെയ്ത നടപടിക്കെതിരെ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.  വിവാദ ബില്ലുകൾ ചർച്ച നടത്താതെ പാസാക്കിയെടുക്കാനാണ് ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കങ്ങളിലൂടെ ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു സംസാരിച്ച ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു.  പാര്‍ലമെന്റ് അതിക്രമം സംബന്ധിച്ച് മറുപടി പറയാന്‍ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തയ്യാറാവാത്തത് അവര്‍ക്ക് പലതും മറച്ചുപിടിക്കാനുള്ളതുകൊണ്ടാണ്.  പ്രതിപക്ഷ ശബ്ദങ്ങളെ പുറത്തുനിര്‍ത്തി ജനാധിപത്യത്തെ കശാപ്പുചെയ്ത് ജനവിരുദ്ധ ബില്ലുകള്‍ ചര്‍ച്ചകൂടാതെ പാസ്സാക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും തകര്‍ത്തെറിയാനുള്ള ബിജെപി ശ്രമങ്ങള്‍ക്കെതിരായ ജനാധിപത്യ പോരാട്ടങ്ങള്‍ ശക്തമാക്കാന്‍ പൗരസമൂഹം തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ...

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ വികസനം ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതിന് കർമ പദ്ധതി

Image
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ വികസനം    2024 മാർച്ചിൽ പൂർത്തീകരിക്കും  ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദി    കുറ്റിപ്പുറം: റെയിൽവേ സ്റ്റേഷന്റെ വികസനം ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതിന് കർമ പദ്ധതി രൂപീകരിച്ചതായി റെയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദി. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതി 2024 മാർച്ചിന് മുമ്പ് പൂർത്തീകരിക്കുന്നതിന്റെ ഭാഗമായായി അവലോകന സന്ദർശനം നടത്താൻ എത്തിയതായിരുന്നു അദ്ദേഹം.  നിർദിഷ്ട കുറ്റിപ്പുറം - ഗുരുവായൂർ റെയിൽപാത പരിഗണനയിൽ ഉണ്ടെന്നും ഇനി സർക്കാർ തല രാഷ്ട്രീയ തീരുമാനമാണ് വേണ്ടതെന്നും പറഞ്ഞ ഡി ആർ എം, തിരൂർ റോഡിലേക്കോ വൺവേ റോഡിലേക്കോ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് നിർമിക്കുന്നത് സംബന്ധിച്ച് ഉടൻ പ്രവൃത്തി തുടങ്ങാനും നിർദേശം നൽകിയതായി അറിയിച്ചു.  വിപുലീകരിച്ച പാർക്കിംഗ് ഏരിയകളുടെ നിർമാണവും മുഖ്യകവാടത്തിൽ നിർമിച്ച റിംഗ് റോഡ് പദ്ധതിയും യാത്രക്കാർക്കുള്ള പ്രത്യേക പാത്ത് വേയും ഉൾപ്പെടെ ഡിആർ എം നയിച്ച ഉന്നത തല സംഘം പരിശോധിച്ചു. പുതുതായി നിർമിച്ച പാർക്കിംഗ്...

തരിശ് നിലത്ത് കൃഷി ഒരുക്കിയ കർഷകനെ ആദരിച്ചു

Image
  തരിശ് നിലത്ത് കൃഷി ഒരുക്കിയ  കർഷകനെ ആദരിച്ചു കുറ്റിപ്പുറം : തരിശ് നിലത്തു കൃഷി ഒരുക്കി മാതൃക തീർത്ത കുറ്റിപ്പുറം മല്ലൂർകടവ് സ്വദേശി വിപി മൊയ്‌ദീനെ സ്വതന്ത്ര കർഷക സംഘം കുറ്റിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ പൊന്നാടഅണിയിച്ചു ആദരിച്ചു. സ്വാതന്ത്ര കർഷക സംഘം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ പേരശനൂർ സീതി ഹാജി പൊന്നാട അണിയിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വിപി അഷ്‌റഫ്‌ അലി, കുറ്റിപ്പുറം കൃഷി ഭവൻ കൃഷി അസിസ്റ്റന്റ് പ്രീത, ടി കെ മുഹമ്മദ്‌ കുട്ടി,ടി കെ സക്കിർ ഹാജി,അസ്‌കർ കൊളത്തോൾ, മുളമുക്കിൽ മൊയ്‌ദീൻ എന്നിവർ പങ്കെടുത്തു

നജ്റാന തച്ചോട്ടിലിനെ ആദരിച്ചു 93 എസ്എസ്എൽസി ബാച്ച്

Image
  നജ്റാന തച്ചോട്ടിലിനെ ആദരിച്ചു  93 എസ്എസ്എൽസി ബാച്ച്   കുറ്റിപ്പുറം : കാലിക്കറ്റ് സർവകലാശാല എം.എസ്. ഡബ്ബ്യൂ (2023) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കുറ്റിപ്പുറം മൂടാൽ സ്വദേശിനി നജ്റാന തച്ചോട്ടിലിനെ കുറ്റിപ്പുറം ഹൈസ്കൂൾ എസ് എസ് എൽ സി 93 ബാച്ച് ആദരിച്ചു.   നൗഷാദ് വി പി,അഷ്‌റഫ് രാജ, ശ്രീനിവാസൻ,ഷാജിറ,റാഫിയ മൻസൂർ,സജ്‌ന മാൻട്രീസ് എന്നിവർ പങ്കെടുത്തു. മുക്കം തച്ചോട്ടിൽ മുഹമ്മീദിന്റെയും വലിയവീട്ടിൽ നുസ്രത്തിന്റെയും മകളാണ്. സഹോദരൻ: അഫ്നാൻ,പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ്‌ ഹാരിസാണ് നജ്റാനയുടെ ഭർത്താവ് മകൻ:ഹെമിൻ ആദം കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് പൂർവ്വ വിദ്യാർത്ഥികൂടിയാണ് നജ്റാന..

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചനം സംഘടിപ്പിച്ചു.

Image
  കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ    കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചനം സംഘടിപ്പിച്ചു.    കുറ്റിപ്പുറം : അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. കുറ്റിപ്പുറം ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കെ മോഹൻദാസ് സ്വാഗതം പറഞ്ഞു. അരവിന്ദാക്ഷൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ രാമദാസ്, ഡി.സി.സി സെക്രട്ടറി ഉമ്മർ ഗുരുക്കൾ, കെ.ടി കുഞ്ഞുമുഹമ്മദ്, ടി.എം മുത്തുണ്ണി, വി.കെ രാജീവ്, സി.കെ ജയകുമാർ, സി വേലായുധൻ, കെ.പി അസീസ്, എം.പി.എ ലത്തീഫ്, അഷ്കർ കൊളത്തോൾ, രാജൻ നരിക്കുളം തുടങ്ങിയവർ സംബന്ധിച്ചു.

യൂത്ത് ലീഗ് യൂത്ത് മാർച്ച് : യുവോത്സവം സംഘടിപ്പിച്ചു.

Image
യൂത്ത് ലീഗ് യൂത്ത് മാർച്ച് :  യുവോത്സവം സംഘടിപ്പിച്ചു.   കുറ്റിപ്പുറം:  പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി യൂത്ത് മാർച്ച് പ്രചരണാർത്ഥം യുവോത്സവം സംഘടിപ്പിച്ചു. കുറ്റിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത സി എച്ച് അബൂ യൂസഫ് ഗുരിക്കൾ സ്മാരക വിന്നേഴ്സ് ട്രോഫിക്കും, പി. എം ഹനീഫ് സ്മാരക റന്നേഴ്സ് ട്രോഫിക്കും വേണ്ടി അണ്ടർ 20 ഫുട്ബോൾ ടൂർണമന്റൊണ് നടത്തിയത്.  കോട്ടക്കൽ മണ്ഡലo മുസ്‌ലിം ലീഗ് ട്രഷറർ സിദ്ധീഖ് പരപ്പാര ഉൽഘാടനം ചെയ്തു. കെ.ടി.ഹമീദിന്റെ അദ്യക്ഷനായി.  ഹാഷിം ആലുക്കൽ , ബാങ്ക് പ്രസിഡിണ്ട് കെ.പി. അലി , സക്കാഫ് തങ്ങൾ, പി.പി. ഗഫൂർ, സി.പി. നിസാർ,ഷാഫി പൂങ്ങോട്ടിൽ, ഷംസു ടി.പി,റാഫി പകരനെല്ലൂർ, ഷമീർ തടത്തിൽ, സജാദ്, ആബിദ് .വി.പി, അജ്മൽ , മുഹമ്മദ് അലി, റാഫി കൊട്ടിലുങ്ങൽ, ഹുസൈൻ.കെ, ഹക്കീം കെ, യൂത്ത് കോഡിനേറ്റർ സഹീർ ചെല്ലൂർ പ്രസംഗിച്ചു

കുറുമ്പത്തൂർ അയ്യപ്പൻ വിളക്കിന്റെ കാൽ നാട്ടൽ കർമ്മം നടന്നു

Image
  കുറുമ്പത്തൂർ അയ്യപ്പൻ വിളക്കിന്റെ  കാൽ നാട്ടൽ കർമ്മം നടന്നു ആതവനാട്:  കുറുമ്പത്തൂർ അയ്യപ്പഭക്തസമിതി വില്ലേജ് ഓഫീസ് പരിസരത്ത് നടത്തുന്ന അയ്യപ്പൻ വിളക്കിന്റെ കാൽ നാട്ടൽ കർമ്മം നടന്നു. ശനിയാഴ്ച രാവിലെ 8 മണിയോടെ പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു ചടങ്ങ്. ചടങ്ങിൽ ഭക്ത സമിതി അംഗങ്ങായ രവീന്ദ്രൻ അമ്പലവള്ളി, പ്രസാദ്, രാജൻ തലവനക്കാട്, രാജീവ് കെ പി, മോഹൻദാസ്, പ്രവീൺ കുമാർ കെ പി, ശ്രീനിവാസൻ, രക്ഷാധികാരികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കാളികളായി. ഡിസംബർ 23ന് ശനിയാഴ്ച്ചയാണ് കുറുമ്പത്തൂരിൽ ഈ വർഷത്തെ അയ്യപ്പൻ വിളക്ക് നടക്കുന്നത്. വൈകുന്നേരം നാലിന് എടശ്ശേരിക്കാവ് ക്ഷേത്രത്തിൽനിന്ന് പാലക്കൊമ്പെഴുന്നള്ളിക്കും. ചളവറ പുലിയനാംകുന്ന് ശങ്കരനാരായണൻ നായർ സ്വാമിയും കുറ്റിക്കോട് സംഘവുമാണ് വിളക്ക് നിയന്ത്രിക്കുന്നത്. കലവറ നിറയ്ക്കൽ ചടങ്ങ് 21-ന് രാവിലെ 8 മുതൽ വൈകീട്ട് 4 വരെ നടക്കും.