Posts

Showing posts from January, 2024

ആര്യാടൻ ഫൗണ്ടേഷൻ മണ്ഡലം കമ്മറ്റി ഫാസിസ്റ്റ് വിരുദ്ധസദസ് സംഘടിപ്പിച്ചു

Image
  Update 30 January 2K24 ZEEfour NEWS PAGE  ആര്യാടൻ ഫൗണ്ടേഷൻ മണ്ഡലം കമ്മറ്റി  ഫാസിസ്റ്റ് വിരുദ്ധസദസ് സംഘടിപ്പിച്ചു   കുറ്റിപ്പുറം   കുറ്റിപ്പുറം: ആര്യാടൻ ഫൗണ്ടേഷൻ മണ്ഡലം കമ്മറ്റി ഗാന്ധി രക്തസാക്ഷി ദിനത്തിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സദസ് മുൻ എം.പി സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.ഡി.സി.സി.സെക്രട്ടറി ഉമ്മർ ഗുരുക്കൾ അധ്യക്ഷനായി.പ്രൊഫ.ആർസു ഗാന്ധി സന്ദേശം നൽകി.മുജീബ് കൊളക്കാട്, കെ.ടി സിദ്ദീഖ്, ഇ.വി ഷംസുദീൻ, ഹമീദ് പാണ്ടികശാല, സിദ്ദീഖ് പാഴൂർ, ഇ.വി മാധവി, ലത മാരായത്ത്, അലിമോൻ, അബ്ദുറഹിമാൻ പാഴൂർ,മിസ്രിയ,ടി.കെ.സക്കീർ,ഭാസ്‌കരൻ, ശങ്കരൻകുട്ടി,പി. നിസാർ, സൈനുൽ ആബിദ് ,ആനന്ദൻ, ഹാരിസ്, മുസ്തഫ പുഴനമ്പ്രം,പോക്കർ,ഷാനവാസ് എന്നിവർ സംസാരിച്ചു.

ഹയാത്ത് മെഡികെയർ ഹോസ്പിറ്റൽ പോലീസ് സ്റ്റേഷനിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു

Image
Update 30 January 2K24 ZEEfour NEWS PAGE  കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ അഭിനന്ദനങ്ങൾ പ്രവാഹം; ഹയാത്ത് മെഡികെയർ ഹോസ്പിറ്റൽ  പോലീസ് സ്റ്റേഷനിലെത്തി  അഭിനന്ദനങ്ങൾ അറിയിച്ചു മധുരം നൽകി   കുറ്റിപ്പുറം   കുറ്റിപ്പുറം: രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത കുറ്റിപ്പുറം സ്റ്റേഷനെ തേടി അഭിനന്ദന പ്രവാഹം. രാജ്യത്ത് ഒൻപതാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ലഭിച്ച കുറ്റിപ്പുറം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഹയാത്ത് മെഡികെയർ ഹോസ്പിറ്റലിലെ സ്റ്റാഫുകൾ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അഭിനന്ദനങ്ങൾ അറിയിക്കുകയും മൊമെന്റോ നൽകുകയും ലഡു വിതരണം ചെയ്യുകയും ചെയ്തു. ഹയാത്ത് മെഡികെയർ മാനേജർ മുബഷിറ കൊടക്കാടന്റെ കയ്യിൽ നിന്നും സ്റ്റേഷൻ ഇൻസ്പെക്ടർ പത്മരാജൻ, എസ് ഐ സിദ്ദീഖ് എന്നിവർ ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി. പി.ആർ.ഒമാരായ മുഹമ്മദ് അജ്മൽ, ധനീഷ്,ഹയാത്ത് മെഡികെയർ സ്റ്റാഫ് അസറുദ്ദീൻ,ഫാസിൽ എന്നിവരും പങ്കെടുത്തു.കുറ്റിപ്പുറം പോലീസ് സേനാംഗങ്ങളായ എസ് ഐ സെൽവ കുമാർ,എസ് ഐ വിജയകുമാരൻ, എസ് ഐ വാസുണ്ണി,മറ്റ് പോലീസ് അംഗങ്ങളും മൊമെ...

കുറ്റിപ്പുറം എച്ച്എംസി റസിഡൻസ് അസോസിയേഷൻ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അഭിനന്ദനങ്ങൾ അറിയിച്ചു

Image
Update 30 January 2K24 ZEEfour NEWS PAGE  മികച്ച പൊലീസ് സ്റ്റേഷൻ;  കുറ്റിപ്പുറം സ്റ്റേഷനെ തേടി അഭിനന്ദന പ്രവാഹം   കുറ്റിപ്പുറം   കുറ്റിപ്പുറം: രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത കുറ്റിപ്പുറം സ്റ്റേഷനെ തേടി അഭിനന്ദന പ്രവാഹം. രാജ്യത്ത് ഒൻപതാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ലഭിച്ച കുറ്റിപ്പുറം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കുറ്റിപ്പുറം എച്ച്എംസി റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അഭിനന്ദനങ്ങൾ അറിയിക്കുകയും മൊമെന്റോ നൽകുകയും ലഡു വിതരണം ചെയ്യുകയും ചെയ്തു.സ്റ്റേഷൻ ഇൻസ്പെക്ടർ പത്മരാജൻ, എസ് ഐ വിജയകുമാരൻ,എന്നിവർ ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി. എച്ച്.എം.സി റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ടി.വി മുസ്തഫ,സെക്രട്ടറി സി.കെ അർമുഖൻ, കെ.വി ബാലകൃഷ്ണൻ, ടി.കെ റാഫി,ബീരാൻ ഹാജി, പി റസാക്ക്,ബാബു കളത്തിൽ, ആലസ്സൻ,എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഡിഐജി അജീതാ ബീഗം, എംഎൽഎമാരായ കെ.ടി.ജലീൽ, ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പൊലീസ് മേധാവി എസ്.ശശീധരൻ തുടങ്ങിയവർ അഭിനന്ദിച്ചു. കെ.ടി.ജലീൽ സ്റ്റേഷനി...

കുറ്റിപ്പുറം കഴുത്തല്ലൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്ര പ്രതിഷ്ഠാദിനം ജനുവരി 28ന് ഞായറാഴ്ച രാവിലെ 10 മണിക്ക്

Image
Update 27 January 2K24 ZEEfour NEWS PAGE  ശ്രീ നരസിംഹമൂർത്തി ക്ഷേത്ര പ്രതിഷ്ഠാദിനം ജനുവരി 28ന്    കുറ്റിപ്പുറം   കുറ്റിപ്പുറം: കഴുത്തല്ലൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്ര പ്രതിഷ്ഠാദിനം ജനുവരി 28ന് ഞായറാഴ്ച രാവിലെ 10 മണിക്ക്  ക്ഷേത്രം തന്ത്രി കൽപ്പുഴ ശ്രീ ശങ്കരൻ തിരുമേനിയുടെ കാർമികത്വത്തിൽ  ആഘോഷിക്കുവാൻ തീരുമാനിച്ച വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി വിശേഷാൽ പൂജകളും,മാതൃസമിതിയുടെ നാമജപവും തുടർന്ന്പ്രസാദ ഊട്ടും ഉണ്ടായിരിക്കും.   വിശേഷാൽ പൂജകൾ      മഹാഗണഭതി ഹോമം    തൃകാലപൂജ   നവകം, പഞ്ചഗവ്യം     വിദ്യാരാജഗോപല മന്ത്രാർച്ചന     പാൽപ്പായസം, ശർക്കരപായസം  

നവായഗരിമയും പുരാവസ്തുപ്രദര്‍ശനവും ശ്രദ്ധേയമായി

Image
Update 27 January 2K24 ZEEfour NEWS PAGE  നവായഗരിമയും പുരാവസ്തുപ്രദര്‍ശനവും ശ്രദ്ധേയമായി   തിരുന്നാവായ   തിരുന്നാവായ: മാമാങ്കമഹോത്സവത്തിന്റെ ഭാഗമായി നിളാതീരത്ത് സംഘടിപ്പിച്ച നവായഗരിമയും പുരാവസ്തുപ്രദര്‍ശനവും ശ്രദ്ധേയമായി. വിവിധ കാലഘട്ടത്തിലെ ടെലിഫോണ്‍ ,റേഡിയോ,ടേപ്പ് റെക്കോഡര്‍, ടീവികള്‍,പാട്ടുപെട്ടികള്‍, ക്ലോക്കുകള്‍, വാച്ചുകള്‍, റാന്തല്‍ വിളക്കുകള്‍, പെട്രോള്‍ മാക്‌സുകള്‍ തുടങ്ങിയ നിരവധി പുരാവസ്തു ശേഖരങ്ങളാണ് പ്രദര്‍ശനത്തിന് എത്തിയത്.അവധിദിവസമായിട്ടും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ചരിത്രസെമിനാറില്‍ പങ്കെടുക്കുന്നതിനും പ്രദര്‍ശനം കാണാനുമെത്തിയത്. നവായഗരിമയും പുരാവസ്തു പ്രദര്‍ശനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. കായക്കല്‍ അലി അധ്യക്ഷനായി. ശിവപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.മണ്‍മറഞ്ഞ ചരിത്രകാരന്‍മാരെ ചടങ്ങില്‍ അനുസ്മരിച്ച്. തേക്കില്‍ മുഹ്‌സിന്‍, സി.പി.എം ഹാരിസ് , എം.കെ സതീഷ് ബാബു, നെടുവാഞ്ചേരി കുഞ്ഞിബാവ , ദില്‍ഷാദ് ചക്കാലിപറമ്പില്‍ ,റാഷിദ് മാസ്റ്റര്‍, താഹിര്‍ വളളിയില്‍ ,അംബുജം തവനൂര്‍ എന്നിവര്‍ സംസാരിച്ചു. 

ആരോഗ്യബോധവത്ക്കരണ സന്ദേശവുമായി ഹീല്‍ഫോര്‍ട്ട് ഹോസ്പിറ്റലും ടീം കുറ്റിപ്പുറവും

Image
Update 26 January 2K24 ZEEfour NEWS PAGE   റിപ്പബ്ലിക്ക് ദിനത്തില്‍     ആരോഗ്യബോധവത്ക്കരണ   സന്ദേശവുമായി    ഹീല്‍ഫോര്‍ട്ട് ഹോസ്പിറ്റലും ടീം കുറ്റിപ്പുറവും   കുറ്റിപ്പുറം    കുറ്റിപ്പുറം:  ആരോഗ്യബോധവത്ക്കരണ സന്ദേശവുമായി റിപ്പബ്ലിക്ക് ദിനത്തില്‍ കുറ്റിപ്പുറം ടൗണ്‍ ശുചീകരിച്ച് ഹീല്‍ഫോര്‍ട്ട് ഹോസ്പിറ്റല്‍.ടീം കുറ്റിപ്പുറത്തിന്‍റെ പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ "വൃത്തിയുള്ള നഗരം ആരോഗ്യമുള്ള ജനത'' എന്ന സന്ദേശവുമായാണ് ഹീല്‍ഫോര്‍ട്ട് ഹോസ്പിറ്റലിന്‍റെ നേതൃത്വത്തില്‍ ടിം കുറ്റിപ്പുറത്തിന്‍റെ പങ്കാളിത്തത്തോടെ ടൗണും പരിസരവും ശുചീകരിച്ചത്.റയില്‍വേ സ്റ്റേഷന്‍ റോഡ്,ബസ്റ്റാന്‍റ് പരിസരം,പോലീസ് എയ്ഡ് പോസ്റ്റ് എന്നിവിടങ്ങളില്‍ ശുചീകണപ്രവര്‍ത്തികള്‍ നടത്തി.            ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും പങ്കാളികളായി. ഡോ.മുഹമ്മദ് റിയാസ് വി.പി,അഡ്വ.ഫൈസല്‍ റഹ്മാന്‍,ഹാഫിസ് മുഹമ്മദ്,മുഹമ്മദലി പാറമ്മല്‍,അഖില്‍.എം, ബഷീര്‍ ചുള്ളിയില്‍,സാലിഹ്,ഫിറോസ് കെ.ഇ,ജലീസ്.എം,സന...

കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കൺവെൻഷൻ കുറ്റിപ്പുറത്ത്

Image
Update 26 January 2K24 ZEEfour NEWS PAGE  കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു മലപ്പുറം ജില്ലാ കൺവെൻഷൻ കുറ്റിപ്പുറത്ത്      കുറ്റിപ്പുറം     കുറ്റിപ്പുറം:  കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു മലപ്പുറം ജില്ലാ കൺവെൻഷൻ കുറ്റിപ്പുറത്ത് സഖാവ് സി രാധാകൃഷ്ണൻ നഗറിൽ ചേർന്നു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കൺസ്യൂമർഫെഡിലെ ദിവസേന ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ പ്രമേയം കൺവെൻഷനിൽ അവതരിപ്പിച്ചു.സിഐടിയു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സഖാവ് വി പി സക്കറിയ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന ട്രഷറർ  സഖാവ് പി നന്ദകുമാർ എംഎൽഎ, കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ജനറൽ സെക്രട്ടറി സഖാവ് കെ ജെ ജിജു, സംസ്ഥാന ട്രഷറർ സഖാവ് കെ ഗിരീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം സഖാവ് അനൂപ് പാച്ചത്ത് തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യൂണിയൻ ജില്ലാ ട്രഷറർ വിനോദ് കെ ബി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എം മുരളീധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അജീഷ് സി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിൻ്...

കലാകാരനായി മരിക്കണമെന്ന് ആഗ്രഹം കലാഭവന്‍ അലി

Image
Update 26 January 2K24 ZEEfour NEWS PAGE  കലാകാരനായി മരിക്കണമെന്ന് ആഗ്രഹം കലാഭവന്‍ അലി  തിരുന്നാവായ   തിരുന്നാവായ: ജീവിക്കുന്നത് വരെ കലാരംഗത്ത് പ്രവര്‍ത്തിക്കുമെന്നും കലാപ്രവര്‍ത്തനകനായി തന്നെ മരിക്കണമെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും കലാഭവന്‍ അലി പറഞ്ഞു. മുലിം സമുദായത്തില്‍പ്പെട്ട തനിക്ക് കലാകാരനായി എന്നത് കൊണ്ട് മാത്രം എട്ടോളം വധഭീഷണി  നേരിടുന്നതായി അലി പറഞ്ഞു. 30 ാംമത് മാമാങ്കമഹോത്സവത്തിന്റെ ഭാഗമായി റി എക്കൗ സംഘടിപ്പച്ച കലാരാത്രിയില്‍ നിര്‍ത്തം അവതരിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു.ജന്മനാട് തന്നെ അവഗണിക്കുമ്പോള്‍ മറ്റു നാടുകളില്‍ തന്റെ കലാപ്രവര്‍ത്തവങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്ന് കലാഭവന്‍ അലി കൂട്ടി ചേര്‍ത്തു.

പേരാര്‍ശബ്ദം' തിരൂര്‍ ഡ്.വൈ.എസ്.പി പ്രകാശനം ചെയ്തു

Image
  Update 26 January 2K24 ZEEfour NEWS PAGE  പേരാര്‍ശബ്ദം' തിരൂര്‍ ഡ്.വൈ.എസ്.പി പ്രകാശനം ചെയ്തു തിരുന്നാവായ   തിരുന്നാവായ: ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന 30 ാം മത് മാമാങ്കമഹോത്സവത്തിന്റെ മൂന്നാം ദിനത്തിലെ ചരിത്ര സഭയും ചരിത്രഗ്രന്ഥങ്ങളുടെ പ്രദര്‍ശനത്തിനും തുടക്കമായി. നിളയുടെ തീരത്തെ പടിഞ്ഞാറെ ഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ ചരിത്രസഭയും ഗ്രന്ഥ പ്രദര്‍ശനവും നടക്കുന്നത്.ആറ് ദിവസമായി നടക്കുന്ന മാമാങ്കമഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ 'പേരാര്‍ ശബ്ദം' എന്ന സപ്ലിമെന്റ് തിരൂര്‍ ഡി.വൈ.എസ്.പി കെ.എം ബിജു പ്രകാശനം ചെയ്തു. ചരിത്രസഭയുടെ ഉദ്ഘാടനം ശങ്കരാചാര്യസര്‍വകലാശാല തിരുന്നാവായ ക്യാംപസ് ഡയറക്ടര്‍ ഡോ.എം.മൂസ നിര്‍വഹിച്ചു.ചരിത്രകാരന്‍ ഡോ.എസ്. രാജേന്ദു മുഖ്യപ്രഭാഷണം നടത്തി.ടി.കെ അലവികുട്ടി അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ ഉളളാട്ടില്‍ രവീന്ദ്രന്‍, മാമാങ്കം സംരക്ഷണ സമിതി ചെയര്‍മാന്‍ കെ.പി അലവി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.കെ അബ്ദുല്‍ റസാഖ് ഹാജി, റി എക്കൗ പ്രസിഡന്റ് സി.ഖിളര്‍ , ചിറക്കല്‍ ഉമ്മര്‍, കെ.സല്‍മാന്‍ മസ്റ്റര്‍, അബുജം , ലത്തീഫ് കുറ്റിപ്പുറം, ചങ്ങമ്പളളി മന്‍സൂറലി ഗുരുക്കള്...

കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി റിപ്പബ്ലിക് ഡേ ദിനാചരണം നടത്തി.

Image
കുറ്റിപ്പുറം   Update 26 January 2K24 ZEEfour NEWS PAGE  കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി റിപ്പബ്ലിക് ഡേ ദിനാചരണം നടത്തി. കുറ്റിപ്പുറം: കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ഡേ ദിനാചരണം നടത്തി. കുറ്റിപ്പുറം ടൗണിൽ വെച്ച് നടത്തിയ കൂട്ടായ്മയിൽ പതാക ഉയർത്തി പ്രതിഞ്ജയെടുത്തു. പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. അഡ്വ.മുജീബ് കൊളക്കാട് ഉദ്ഘാടനം ചെയ്തു. മഠത്തിൽ ശ്രീകുമാർ,കെ പി.അസീസ്,എ എ. സുൽഫിക്കർ,    ടി കെ.ബഷീർ,ടി.ഹംസ,ഇസ്മായിൽ,സി ടി. ബാലഭാസ്ക്കരൻ, എന്നിവർ പ്രസംഗിച്ചു.

കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി സന്ദര്‍ശനം നടത്തി.

Image
കുറ്റിപ്പുറം  Update 25 January 2K24 ZEEfour NEWS PAGE    കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍   പാലക്കാട് ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി സന്ദര്‍ശനം നടത്തി. കുറ്റിപ്പുറം: അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവൃത്തികള്‍ നടക്കുന്ന കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി സന്ദര്‍ശനം നടത്തി.അമൃത് ഭാരത് പദ്ധതി പ്രകാരം റെയില്‍വേ സ്റ്റേഷനില്‍ പുരോഗമിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായായണ് ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി ഇന്നലെ വീണ്ടും സന്ദര്‍ശനം നടത്തിയത്. ഫെബ്രുവരി 15ന് മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുളള നടപടികള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.നിര്‍മാണം ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് റെയില്‍വേ കര്‍മ പദ്ധതി തയാറാക്കിയിട്ടുണ്ട്.അമൃത് ഭാരത് പദ്ധതിയില്‍ വികസന നവീകരണ പ്രവൃത്തികള്‍ നടത്തിയ റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനം 2024 മാര്‍ച്ചിന് മുന്‍പ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും.അതേസമയം നിലവിലെ റെയില്‍വേ റോഡ് വീതി കൂട്ടുന്നതിന് തടസമായ പഞ്ചായത്തിന...

ചെല്ലൂര്‍കുന്നിലെ നിര്‍ദ്ദിഷ്ട മാലിന്യ സംസ്‌കരണ പ്ലാന്റ് സര്‍വകക്ഷി സംഘം തിരുവനന്തപുരത്തെത്തി

Image
തിരുവനന്തപുരം   Update 24 January 2K24 ZEEfour NEWS PAGE  ചെല്ലൂര്‍കുന്നിലെ നിര്‍ദ്ദിഷ്ട മാലിന്യ സംസ്‌കരണ പ്ലാന്റ് സര്‍വകക്ഷി സംഘം തിരുവനന്തപുരത്തെത്തി  നിയമസഭക്ക് ശേഷം മന്ത്രിമാരുമായി ഇന്ന് 11.30 മണിക്ക് കൂടിക്കാഴ്ച  കുറ്റിപ്പുറം: നിര്‍ദ്ദിഷ്ട ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തില്‍ സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി സംഘം ഇന്ന് മന്ത്രിമാരെ കാണുന്നു.ഇന്നലെ രാത്രി 8 മണിയോടെ പുറപ്പെട്ട സര്‍വകക്ഷി സംഘം ഇന്ന് പുലര്‍ച്ചെ തിരുവന്തപുരത്തെത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സര്‍വകക്ഷി സംഘത്തില്‍ ജനപ്രതിനിധികളും മന്ത്രിമാരുമായുളള കൂടികാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന ജനപ്രതിനിധികളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സര്‍വ കക്ഷി കൂട്ടായ്മയുടെ പ്രസിഡന്റുമായ നസീറ പറത്തൊടി അടക്കമുളളവര്‍ ഇന്ന് നാട്ടില്‍ നിന്നും എത്തിയ സംഘത്തോടപ്പം ചേരും. നിയമസഭ പിരിഞ്ഞ ശേഷം രാവിലെ 11.30 ന് സംഘം ഒന്നിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബ...

എടത്തറ ഗ്രാമത്തിൻ്റെ ചരിത്രം പുനരാവിഷ്കരിച്ച്

Image
  Update 24 January 2K24 ZEEfour NEWS PAGE  എടത്തറ ഗ്രാമത്തിൻ്റെ ചരിത്രം പുനരാവിഷ്കരിച്ച്    മാമാങ്ക മഹോത്സവത്തിന് തുടക്കമായി മലപ്പുറം:   തിരുന്നാവായ മാമാങ്ക മഹോത്സവത്തിന് തുടക്കമായി. പാലക്കാട്ടെ  എടത്തറ ഗ്രാമത്തിന്റെ രണ്ടര നൂറ്റാണ്ടിന് മുമ്പുള്ള ചരിത്രം വീണ്ടും പുനരാവിഷ്‌കരിച്ചാണ്  റി എക്കൗ സംഘടിപ്പിക്കുന്ന മുപ്പതാമത്  മാമാങ്ക മഹോത്സവത്തിന് തുടക്കമായത്. തുടർന്ന് തൃപ്രങ്ങോട് കോവിലകത്തിലെ പിന്‍തലമുറയില്‍പ്പെട്ട ശങ്കരോടത്ത് കോവിലകത്ത് അമ്പോറ്റി തമ്പുരാൻ മാനവേന്ദ്രവര്‍മ്മ യോഗാതിരിപ്പാട് മാമാങ്ക മഹോത്സവ സ്വാഗത സംഘം ചെയർമാൻ ഉളളാട്ടില്‍ രവീന്ദ്രന് അങ്കവാള്‍ കൈമാറിയ തോട് കൂടി ആരംഭിച്ച അങ്കവാൾ പ്രയാണം അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ചാവേർത്തറ, മലപ്പുറം ഡി.ടി.പി.സി, കോട്ടക്കൽ ആര്യവൈദ്യശാല കൈലാസ് മന്ദിരം , തിരൂർ വാഗൺ ട്രാജഡി പരിസരം എന്നിവിടെങ്ങളിലെ സ്വീകരണത്തിന് ശേഷം  കൊടക്കൽ നിലപാട് തറയിൽ സമാപിച്ചു. ഇന്നലെ മുതൽ 28 വരെ നീണ്ടു നിൽക്കുന്ന മാമാങ്ക മഹോത്സവം തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിലെ ചരിത്ര പ്രസിദ്ധമായ കൂരിയാലിൻ ചുവട്ടിലാണ് നടക്...

കുറ്റിപ്പുറത്തെ കംഫർട്ട് സ്റ്റേഷൻ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു

Image
മദ്യലഹരിയിൽ പരസ്പരം വാക്കേറ്റമുണ്ടായി ഒരാളെ തല്ലി        താഴെ ഇടുന്നു   കുറ്റിപ്പുറം   Update 23 January 2K24 ZEEfour NEWS PAGE  താളം തെറ്റിയ കംഫർട്ട് സ്റ്റേഷൻ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു കുറ്റിപ്പുറം: നഗരത്തിലെ കംഫർട്ട് സ്റ്റേഷൻ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. ജീവനക്കാർ ഏറ്റുമുട്ടി. തിങ്കളാഴ്ച്ച രാവിലെ 7.30ഓടെയാണ് കംഫർട്ട് സ്റ്റേഷനിൽ പൈസ വാങ്ങുന്നതിന് നിയോഗിക്കപ്പെട്ട ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. മദ്യ ലഹരിയിൽ പരസ്പരം വാക്കേറ്റമുണ്ടാകുകയും ഇരുവരും ഏറ്റുമുട്ടുകയുമായിരുന്നു.സംഘർഷത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. സംഘർഷ സമയത്ത് സ്ത്രീകളടക്കമുളളവർ കംഫർട്ട് സ്റ്റേഷനിൽ എത്തിയിരുന്നു. പോക്കറ്റടി അടക്കമുളള നിരവധി കേസുകളിലെ പ്രതികളാണ് പഞ്ചായത്തിന്റെ കംഫർട്ട് സ്റ്റേഷൻ നിയന്ത്രിക്കുന്നതെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. വളാഞ്ചേരിയിലെ സ്വകാര്യ വ്യക്തിയാണ് കംഫർട്ട് സ്റ്റേഷൻ ലേലത്തിനെടുത്തിരിക്കുന്നത്. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

വിരുന്നെത്തിയത് മരണ ചുഴിയിലേക്ക് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Image
  തവനൂർ Update 21 January 2K24 ZEEfour NEWS PAGE  വിരുന്നെത്തിയത് മരണ ചുഴിയിലേക്ക്  വിദ്യാർത്ഥികൾ മുങ്ങി മരിച്ചു തവനൂര്‍: പന്ത് കളിക്കുന്നതിനിടെ ഭാരതപ്പുഴയില്‍ കോഴിക്കോട് പയ്യോളി സ്വദേശികളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.കോഴിക്കോട് പയ്യോളി സ്വദേശിയായ മോളിയുടെ മകൻ ആയൂര്‍ രാജ് (13) രമേഷ് ഇന്ദിര ദമ്പതികളുടെ മകൻ അഷിൻ ഐ രമേഷ് (11) എന്നിവരാണ് മരിച്ചത്.കുറ്റിപ്പുറം എം.ഇ.എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആയൂര്‍രാജ്. പയ്യോളി തൃക്കോട്ടൂർ യു പി സ്കൂൾ അറാം ക്ലാസ് വിദ്യാർത്ഥിയാണ് അഷിൻ ഐ രമേഷ്. ഞായറാഴ്ച്ച ഉച്ചക്ക് 2.30 മണിയോടെ ആയിരുന്നു അപകടം. തവനൂർ താമസിക്കുന്ന മോളിയുടെ വീട്ടിലേക്ക് വിരുന്നെത്തിയതാണ് അഷിൻ രമേഷും അമ്മ ഇന്ദിരയും.  തവനൂര്‍ കാര്‍ഷിക കോളജിന്റെ പിറക് വശത്തുളള കടവില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഇറങ്ങിയപ്പോളായിരുന്നു അപകടത്തില്‍പ്പെട്ടത്. പന്ത് കളിക്കിടെ പുഴയിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.പുഴയില്‍ മുങ്ങിതാഴുന്ന കുട്ടികളുടെ നിലവിളി കേട്ട് പശുവിനെ മേക്കാന്‍ വന്ന ആളുകളാണ് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചത് ഉടനെ കുറ്റ...

വളാഞ്ചേരി സെയ്ന ഗോൾഡ്&ഡയമണ്ടിൽ നിന്ന് മോട്ടോർ സൈക്കിൾ സമ്മാനമായി ലഭിച്ചത് അറഫാത്ത് പുറമണ്ണൂരിന്

Image
വളാഞ്ചേരി Update 21 January 2K24 ZEEfour NEWS PAGE  അറഫാത്ത് പുറമണ്ണൂരിന്  മെഗാ നറുക്കെടുപ്പിലൂടെ  മോട്ടോർ സൈക്കിൾ സമ്മാനമായി ലഭിച്ചു വളാഞ്ചേരി: ഓൾ കേരള ഗോൾഡ്&സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച സ്വർണ്ണ വർഷം 2023 പദ്ധതിയുടെ മെഗാ നറുക്കെടുപ്പിലൂടെ രണ്ടാം സമ്മാനമായ മോട്ടോർ സൈക്കിൾ ,വളാഞ്ചേരി ZYNA GOLD&DIAMOND കസ്റ്റമർ അറഫാത്ത് പുറമണ്ണൂരിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ്പ്രസിഡൻ്റ് കുഞ്ഞാവുഹാജി സമ്മാനിച്ചു.മലപ്പുറം വ്യാപാരഭവനിൽ നടന്ന ചടങ്ങിൽഓൾ കേരള ഗോൾഡ്&സിൽവർ മർച്ചൻറ്സ് അസോസിയേഷൻ  സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് പി കെ അയമുഹാജി,ജില്ലാ പ്രസിഡൻറ് ഏർബാദ് അസീസ്,ജനറൽ സെക്രട്ടറി കെ ടി അക്ബർ ,സംസ്ഥാനസമിതി അംഗം എൻ ടി കെ ബാപ്പു,സെയ്ന ഗോൾഡ് & ഡയമണ്ട് മാനേജിങ് ഡയറക്ടർ ഷെജീർ കുറ്റിപ്പുറം തുടങ്ങിയവർ സംബന്ധിച്ചു.

പൈങ്കണ്ണൂർ സ്വദേശിയെ ഭാരതപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

Image
കുറ്റിപ്പുറം Update 21 January 2K24 ZEEfour NEWS PAGE  പൈങ്കണ്ണൂർ സ്വദേശിയെ  ഭാരതപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി .  കുറ്റിപ്പുറം: കുറ്റിപ്പുറം പൈങ്കണ്ണൂർ സ്വദേശിയെ ഭാരതപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്നത് പറമ്പിൽ ചന്ദ്രൻ (46) നെയാണ് ഞായറാഴ്ച രണ്ട് മണിയോടെ കുറ്റിപ്പുറം  പാലത്തിന് സമീപമുള്ള മണല്‍പരപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലും, കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിലും താൽക്കാലിക അധ്യാപകനായും സേവനം അനുഷ്ഠിച്ചിരുന്നു.മരിച്ച ചന്ദ്രൻ കുറ്റിപ്പുറം എസ് ഐ ഡി ശെല്‍വ കുമാറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം സ്ഥലത്തെത്തി പ്രാഥമിക നടപടികൾക്ക് ശേഷം. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  അച്ഛൻ :പരേതനായ കോത. അമ്മ : പരേതയായ മുണ്ടി. സഹോദരങ്ങൾ : ശ്രീഷൻ, അപ്പുണ്ണി, രാധ, ജിഷ.

പന്ത് കളിക്കുന്നതിനിടെ ഭാരതപ്പുഴയില്‍ കോഴിക്കോട് സ്വദേശികളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Image
  തവനൂർ Update 21 January 2K24 ZEEfour NEWS PAGE  തവനൂര്‍ : പന്ത് കളിക്കുന്നതിനിടെ ഭാരതപ്പുഴയില്‍ കോഴിക്കോട്് സ്വദേശികളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.കോഴിക്കോട് പ്രഭോദിനി സ്വദേശികളായ ആയൂര്‍ രാജ് (13), അശ്വിന്‍ (11) എന്നിവരാണ് മരിച്ചത്.കുറ്റിപ്പുറം എം.ഇ.എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആയൂര്‍രാജ്.ഇന്ന് ഉച്ചക്ക് 2.30 മണിയോടെ ആയിരുന്നു അപകടം.തവനൂര്‍  കാര്‍ഷിക കോളജിന്റെ പിറക് വശത്തുളള കടവില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.പന്ത് കളിക്കിടെ പുഴയിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.പുഴയില്‍ മുങ്ങിതാഴുന്ന കുട്ടികളുടെ നിലവിളി കേട്ട് പശുവിനെ മേക്കാന്‍ വന്ന ആളുകളാണ് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചത് ഉടനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് കുളങ്കര പൂരം; വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി

Image
എടപ്പാൾ  Update 21 January 2K24 ZEEfour NEWS PAGE    കുളങ്കര പൂരം; വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി എടപ്പാൾ:  ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തിൽ രണ്ടാഴ്‌ചയായി നടക്കുന്ന കൂത്തുത്സവങ്ങൾക്ക് സമാപനം കുറിച്ചുള്ള താലപ്പൊലി ഞായറാഴ്ച നടക്കും.തന്ത്രി കെ.ടി. നാരായണൻ നമ്പൂതിരിപ്പാട്, ശബരിമല മുൻ മേൽശാന്തി തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി പി. ശ്രീധരൻ നമ്പൂതിരി, ദേവദാസ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾക്കു ശേഷം കലാമണ്ഡലത്തിന്റെ ഓട്ടൻതുള്ളലോടെയാണ് പരിപാടികളാരംഭിക്കുക. ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു. നാദസ്വരം, എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം, കാളവേല, നാടൻ കലാപ്രകടനങ്ങൾ, ശുകപുരം കുളങ്കര വെടിക്കെട്ട് കമ്മിറ്റി, ടീം നടുവട്ടം എന്നിവരുടെ വെടിക്കെട്ട് എന്നിവ പകൽപ്പൂരത്തിൽ നടക്കും. രാത്രി ത്രിബിൾ തായമ്പക, കേളി, ആയിരത്തിരി എന്നിവയും നടക്കും. രണ്ടാഴ്ചയായി വിവിധ ദേശക്കമ്മിറ്റികളുടെയും വ്യക്തികളുടെയും വകയായി ഓട്ടൻതുള്ളൽ, നൃത്തനൃത്യങ്ങൾ, ഗാനമേള, ശീതങ്കൻ തുള്ളൽ, തിരുവാതിരക്കളി, നാട്യനാടകം, സംഗീതവിരുന്ന്...

കുറ്റിപ്പുറം വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

Image
കുറ്റിപ്പുറം  Update 18 January 2K24 ZEEfour NEWS PAGE  കുറ്റിപ്പുറം വില്ലേജ് ഓഫീസിലേക്ക്  മാർച്ചും ധർണയും നടത്തി കുറ്റിപ്പുറം: കർഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി കെ എം യു കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ കുറ്റിപ്പുറം വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ധർണ സമരം സി പി ഐ കോട്ടക്കൽ മണ്ഡലം സെക്രട്ടറി ജയരാജൻ ഉദ്ഘാടനം ചെയ്തു. സുരേഷ് വലിയകുന്ന് സ്വാഗന പറഞ്ഞ സമരപരിപാടിക്ക് കൈപ്പിള്ളി അലി നേതൃത്വം നൽകി. മോഹൻദാസ്, ഷെഫീക്ക് എന്നിവർ സംസാരിച്ചു. മുളമുക്കിൽ മുജീബ് നന്ദിയും പറഞ്ഞു

കുറ്റിപ്പുറം ജി എച്ച് എസ് എസ് സ്കൂളിലെ ബിരിയാണി ചലഞ്ച്

Image
  കുറ്റിപ്പുറം Update 18 January 2K24 ZEEfour NEWS PAGE  ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എച്ച്.എസ്.എസിന്റെ ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പിനും അടിസ്ഥാന സൗകര്യങ്ങളും മറ്റും മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഫണ്ട് കണ്ടെത്തുന്നതിന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തിലാണ് ബിരിയാണിചലഞ്ച് നടത്തിയത്. 6500 ഓളം ബിരിയാണി പൊതികളാണ് 100 നിരക്കില്‍ വിറ്റൊഴിച്ചത്.പി.ടി.എ പ്രസിഡന്റ് സി.കെ ജയകുമാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചലഞ്ചിന് ടി.എം ഹരീസ്, മുഹമ്മദ്ബഷീര്‍, രാജേഷ്, മുഹമ്മദലി, സൈതലവി, റീന ടീച്ചര്‍, നന്ദന്‍ മാസ്റ്റര്‍, ഷാഫി, എ.എ സുല്‍ഫിക്കര്‍, ഇ.കെ അനിത, ശ്രീകുമാരന്‍ മാസ്റ്റര്‍,മുജീബ് കൊളക്കാട്, അനില്‍കുമാര്‍, അമ്പിളി, അസീസ് മാസ്റ്റര്‍, സലാം,സുധീര്‍,ഷീബ, ശാരദ മണി എന്നിവര്‍ നേതൃത്വം നല്‍കി.

കാന തുറന്നില്ലെങ്കിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെയ്യുന്ന മഴവെള്ളം കുറ്റിപ്പുറം ബസ്റ്റാൻഡിലേക്ക് ഒഴുകിയെത്തും

Image
കുറ്റിപ്പുറം  Update 18 January 2K24 ZEEfour NEWS PAGE  കാന തുറന്നില്ലെങ്കിൽ  മഴവെള്ളം കുറ്റിപ്പുറം ബസ്റ്റാൻഡിലേക്ക് ഒഴുകിയെത്തും കുറ്റിപ്പുറം : റെയില്‍വെ സ്റ്റേഷന്റെ മുന്‍വശത്ത് പെയ്യുന്ന മഴ വെള്ളം മുഴുവന്‍ ഇനി ബസ്റ്റാന്റിലേക്ക് ഒഴുകിയെത്തും. റെയില്‍വെ സ്റ്റേഷന് സമീപം പെയ്യുന്ന മഴവെള്ളം മുഴുവനും റെയില്‍വെ സ്റ്റേഷന്‍ റോഡിലെ കാനയിലേക്ക് ഒഴുകിപ്പോകുന്നതിനായി ഉണ്ടായിരുന്ന ഏക മാര്‍ഗം റെയില്‍വെ സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണിട്ട് നികത്തിയ സാഹചര്യത്തിലാണ് മഴവെള്ളം റെയില്‍വെ സ്റ്റേഷന്‍ റോഡ് വഴി ബസ്റ്റാന്റിലേക്ക് ഒഴുകി എത്തുക. നിലവിൽ റെയിൽവേ പരിസരങ്ങളിലും  എഫ് .സി. ഐ .ഗോഡൗൺ, ബസ്റ്റാന്റ് എന്നീ  ഭാഗങ്ങളിലും പെയ്യുന്ന മഴവെള്ളം പഞ്ചായത്ത് വാടകക്ക് നൽകിയിട്ടുള്ള ബസ്റ്റാന്റിന് സമീപത്തെ പെട്ടിക്കടകളുടെ  താഴ്ഭാഗത്തു കൂടി കടന്നുപോകുന്ന കാനയിലാണ്  വന്നു ചേരുക.ഈ മഴവെള്ളം പിന്നീട് ബസ് സ്റ്റാൻഡിന്റെ നടുവിലൂടേയുള്ള കാന വഴി ഭാരതപ്പുഴയിലേക്ക് ഒഴുകിപ്പോകുന്നതായിരുന്നു ഇതുവരേയുള്ള സാഹചര്യം. റെയിൽവേ സ്റ്റേഷന്‍ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി റെയിൽവേ സ്റ്റേ...

കുറ്റിപ്പുറം പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ ലീഗ് മെമ്പേഴ്സ് ധർണ്ണ നടത്തി

Image
കുറ്റിപ്പുറം   Update 17 January 2K24 ZEEfour NEWS PAGE  ലീഗ് മെമ്പേഴ്സ് ധർണ്ണ നടത്തി കുറ്റിപ്പുറം:  പഞ്ചായത്ത്‌ ലോക്കൽ ഗവർമെന്റ് ലീഗ് മെമ്പേഴ്സ് കുറ്റിപ്പുറം പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി, ട്രഷറി നിയന്ത്രണം പിൻവലിക്കുക,പിടിച്ചു വെച്ച ഫണ്ട് വിതരണം ചെയ്യുക, ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്തുക,  കെട്ടിടനിർമ്മാണ പെർമിറ്റ് വർധനവ് പിൻവലിക്കുക, പെഷൻ കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.  പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ നസീറ പറതൊടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ വൈ. പ്രിസിഡന്റ് സിദ്ധിക്ക് പരപ്പാര,സയ്യിദ് ഫസൽ അലി ശകാഫ് തങ്ങൾ, കെ ടി ഹമീദ്, അബൂബക്കർ, വി പി അഷ്റഫ്  അലി,ജാബിർ മാസ്റ്റർ, റമീന,ബേബി ടീച്ചർ മുഹ്സിന പ്രസംഗിച്ചു.

പ്രതീക്ഷാഭവൻ ജീവനക്കാർ ഗാർഡനിംഗ് ടൂൾസ് നൽകി

Image
തവനൂർ  Updated 09 January  പ്രതീക്ഷാഭവൻ ജീവനക്കാർ ഗാർഡനിംഗ് ടൂൾസ്  നൽകി തവനൂർ: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആന്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ , ലെൻസ്ഫെഡ് സ്ഥാപക പ്രസിഡണ്ട് പി കെ ബാലേട്ടൻ ദിനം ആചരിച്ചു. അതിന്റെ ഭാഗമായി തവനൂർ പ്രതീക്ഷാഭവനിലേക്ക് ആവശ്യമായ ഗാർഡനിംഗ് ടൂൾസിന്റെ സമർപ്പണം ലെൻസ്ഫെഡ് സംസ്ഥാന സമിതിയംഗം  ഹൈദർ. പി നിർവഹിച്ചു. പ്രതീക്ഷാഭവൻ ജീവനക്കാർ ഗാർഡനിംഗ് ടൂൾസ്  ഏറ്റുവാങ്ങി. ലെൻസ്ഫെഡ് ഏരിയാ പ്രസിഡണ്ട് അബ്ദുൽ നാസർ .വി , ഏരിയാ സെക്രട്ടറി സോമസുന്ദരൻ പി.പി., ജില്ലാ സമിതിയംഗം ശ്രീജിത്ത് പി.എം., ജോയിന്റ് സെക്രട്ടറിമാരായ ഫൈസൽ എൻ, സൈനുൽ ആബിദ് ടി.ടി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശിവപ്രകാശ് എസ്,  ഹമീദ്  വി.പി., ഇർഫാൻ എ, വിനേഷ് ബാബു പി.പി., വാസു. എം.പി എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു. ZEEfour NEWS PAGE 

ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ശ്രമത്തെ ചെറുത്തു തോൽപ്പിക്കും

Image
  Updated 08 January 2024 ZEEfour NEWS PAGE  ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ശ്രമത്തെ ചെറുത്തു തോൽപ്പിക്കും കുറ്റിപ്പുറം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഏതൊരു ശ്രമത്തേയും ചെറുത്തു തോൽപ്പിക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു. കെ എസ് ടി എ മലപ്പുറം ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സ്വാഗതസംഘം ചെയർമാൻ സി വേലായുധൻ അധ്യക്ഷനായിരുന്നു. കെ രാമദാസ്, സി കെ ജയകുമാർ, വി കെ രാജീവ് എന്നിവർ സംസാരിച്ചു. പി പവിത്രൻ സ്വാഗതവും കെ അംബുജം നന്ദിയും പറഞ്ഞു.

ജില്ല ഭരണകൂടം ഭിന്നശേഷിക്കാർക്കായി ചെസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

Image
Updated   07 January 2024 ഭിന്നശേഷിക്കാർക്കായി ചെസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.  മലപ്പുറം: മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും കുറ്റിപ്പുറം ഇല ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വീൽചെയറിലിരിക്കുന്ന ഭിന്നശേഷിക്കാർക്കായി ചെസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.  കുറ്റിപ്പുറം ഇല ഫൗണ്ടേഷനിൽ വെച്ച് നടന്ന പരിശീലന ക്യാമ്പ് മലപ്പുറം ജില്ല കളക്ടർ വി. ആർ വിനോദ് ഐ എ എസ്  ഉദ്ഘാടനം ചെയ്തു. സ്പോർട്ട്സ് കൗൺസിൽ എക്സികുട്ടീവ് സി. സുരേഷ് അധ്യക്ഷത വഹിച്ചു. ഇലയുടെ പരിശീലന പ്രോഗ്രാമിൽ 35 ഓളം പേർക്ക് പരിശീലനം തുടർന്ന് നൽകും. വീട്ടുകളിൽ പോയി പരീശിലനം ആവശ്യമുള്ളവർക്ക് അത്തരത്തിൽ നൽകനാണ് പദ്ധതി രൂപികരിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജില്ലാ ഭരണകൂടവും സ്പോർട്സ് കൗൺസിലും ചെസ് പരിശീലന പരിപാടി ആവിഷ്കരിച്ചത്. വീൽചെയറിലെ വിരസത ഒഴിവാക്കി സന്തോഷവും  ചിന്താശേഷിയും ക്രിയാത്മകമായി വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറി വി. അർജുൻ, ഡോ. സക്കറിയ, എ എ സുൽഫിക്കർ, ജിഹ...

ദേവകിയമ്മ മെമ്മോറിയൽ പഞ്ചഗുസ്ത മിസ്റ്റർ മലപ്പുറം പട്ടം പി. വി ഗോപകുമാറിന്

Image
Upto Dated Jan 07 2024 ദേവകിയമ്മ മെമ്മോറിയൽ പഞ്ചഗുസ്ത മിസ്റ്റർ മലപ്പുറം പട്ടം പി. വി ഗോപകുമാറിന് മലപ്പുറം: ഇടിമുഴിക്കൽ ദേവകിയമ്മ മെമ്മോറിയൽ സ്കൂളിൽ നടന്ന 41-മത് ജില്ലാതല പഞ്ചഗുസ്തി മത്സരത്തിൽ എടപ്പാൾ ലൈഫ് ലൈൻ ഫിറ്റ്നസിലെ ട്രൈനെർ പി. വി ഗോപകുമാറ് ഈ വർഷത്തെ മിസ്റ്റർ മലപ്പുറം ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടമാണ് കരസ്ഥമാക്കിയത്. ജില്ല ജോ.സെക്രട്ടറി സഫി ട്രോഫി സമ്മാനിച്ചു. എടപ്പാൾ ലൈഫ് ലൈൻ ഫിറ്റ്നസിലെ ഫെബിന്റെ നേതൃത്വത്തിൽ ആണ് പരിശീലനം നൽകിയിരുന്നത്.

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

Image
  പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു. കുറ്റിപ്പുറം: ശ്രീ നൊട്ട നാലുക്കല്‍ ഭഗവതീ ക്ഷേത്രത്തിലെ കതിന വെടിക്കാരന്‍ വെടി മരുന്നിന് തീ പിടിച്ച് ഗുരുതരമായി പരുക്കേറ്റ ബംഗ്ളാംകുന്ന് സ്വദേശി വാരിയത്ത് പടി സുബ്രഹ്മണ്യന്‍ (55) ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടു. ഗുരുതരമായി.പൊള്ളലേറ്റ സുബ്രഹ്മണ്യനെ തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.  വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്കാണ് അപകടം നടന്നത് വെടിവഴിപാടിന്റെ ഭാഗമായി കതിന വെടി പൊട്ടിച്ചതിനു ശേഷം തിരികെ നടക്കുന്നതിനിടെ നിലത്ത് വീണതിനിടയില്‍ സുബ്രഹ്മണ്യന്റെ കയ്യില്‍ കതിന വെടിക്ക് തീ കൊടുക്കാന്‍ കത്തിച്ചു പിടിച്ചിരുന്ന ചന്ദനത്തിരി വെടിമരുന്ന് വെച്ചിരുന്ന മുറിയിലേക്ക് തെറിച്ചതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന വെടിമരുന്നിന് തീ പിടിക്കുകയായിരുന്നൂവെന്നാണ് പ്രാഥമിക വിവരം. ശബരിമലക്ക് മാലയിട്ടിരുന്ന സുബ്രഹ്മണ്യന്‍ ശനിയാഴ്ച്ച ശബരിമലയിലേക്ക് പോകാനിരിക്കേയാണ് അപകടത്തില്‍പ്പെട്ടത്. ഭാര്യ -ശാന്ത,മകൾ -ധന്യ  തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹം  ഞായ...

കിഡ്നി രോഗികൾക്ക് അനുവദിച്ച ധന സഹായം തടഞ്ഞു വെച്ച മെഡിക്കൽ ഓഫീസറുടെ അനാസ്ഥക്കെതിരെ ധർണ്ണ

Image
  പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു  വളാഞ്ചേരി : എടയൂർ പഞ്ചായത്ത് ഭരണ സമിതി കിഡ്നി രോഗികൾക്ക് അനുവദിച്ച ധന സഹായം തടഞ്ഞു വെച്ച മെഡിക്കൽ ഓഫീസറുടെ അനാസ്ഥക്കെതിരെ യു. ഡി .എഫ് .എടയൂർ പഞ്ചായത്ത് കമ്മിറ്റി സി. കെ. പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കോട്ടക്കൽ നിയോജകമണ്ഡലം യു .ഡി. എഫ് കൺവീനർ സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ മുഖ്യപ്രഭാഷണം നടത്തി. യു .ഡി. എഫ് പഞ്ചായത്ത് ചെയർമാൻ കെ. കെ. മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ഹസീന ഇബ്രാഹിം,ദളിത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് കെ. പി. വേലായുധൻ, എ .കെ. മുസ്തഫ, ഷാഫി വള്ളൂരാൻ, എം. ടി അസീസ്, റഷീദ് കിഴിശ്ശേരി, മൊയ്‌തു എടയൂർ, പി. ടി. അയ്യൂബ്,റസീന യൂനസ്,ബഷീർ മാവണ്ടിയൂർ, എ. കെ. മാനു, അസീസ് പറക്കുണ്ടൻ,ജാഫർ പുതുക്കൂടി എന്നിവർ പ്രസംഗിച്ചു.