ജില്ല ഭരണകൂടം ഭിന്നശേഷിക്കാർക്കായി ചെസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
Updated 07 January 2024
ഭിന്നശേഷിക്കാർക്കായി ചെസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
മലപ്പുറം: മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും കുറ്റിപ്പുറം ഇല ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വീൽചെയറിലിരിക്കുന്ന ഭിന്നശേഷിക്കാർക്കായി ചെസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
കുറ്റിപ്പുറം ഇല ഫൗണ്ടേഷനിൽ വെച്ച് നടന്ന പരിശീലന ക്യാമ്പ് മലപ്പുറം ജില്ല കളക്ടർ വി. ആർ വിനോദ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. സ്പോർട്ട്സ് കൗൺസിൽ എക്സികുട്ടീവ് സി. സുരേഷ് അധ്യക്ഷത വഹിച്ചു.
ഇലയുടെ പരിശീലന പ്രോഗ്രാമിൽ 35 ഓളം പേർക്ക് പരിശീലനം തുടർന്ന് നൽകും. വീട്ടുകളിൽ പോയി പരീശിലനം ആവശ്യമുള്ളവർക്ക് അത്തരത്തിൽ നൽകനാണ് പദ്ധതി രൂപികരിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജില്ലാ ഭരണകൂടവും സ്പോർട്സ് കൗൺസിലും ചെസ് പരിശീലന പരിപാടി ആവിഷ്കരിച്ചത്. വീൽചെയറിലെ വിരസത ഒഴിവാക്കി സന്തോഷവും ചിന്താശേഷിയും ക്രിയാത്മകമായി വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറി വി. അർജുൻ, ഡോ. സക്കറിയ, എ എ സുൽഫിക്കർ, ജിഹാദ് യാസിർ, എം. വിസ്മയ, ഫിദ എന്നിവർ സംസാരിച്ചു.
ZEEfour NEWS PAGE

Comments
Post a Comment