സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്
OCTOBER 17-2025
KUTTIPPURAM VAARTHA
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്!
തെരെഞ്ഞടുപ്പ് വിജ്ഞാപനം നവംബർ രണ്ടാം വാരത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ് വിജ്ഞാപനം നവംബർ രണ്ടാം വാരത്തിൽ പുറത്തിറക്കും. അഞ്ചാം തിയതിക്കും പത്താം തിയതിക്കും ഇടയിലായിരിക്കും സംസ്ഥാന തെരെഞ്ഞടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കുക.ഡിസംബർ ആദ്യവാരം മുതൽ തന്നെ തെരെഞ്ഞടുപ്പ് നടത്തും. രണ്ടോ മൂന്നോ ഘട്ടങ്ങളിലായിരിക്കും തെരെഞ്ഞടുപ്പ് നടത്തുക. ഡിസംബർ 20ന് പുതിയ ഭരണസമിതികൾ അധികാരമേൽക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംവരണ വാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കടുപ്പ് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഈ മാസം 21 ന് നറുക്കടുപ്പ് പൂർത്തിയാകും.


Comments
Post a Comment