Posts

Showing posts from October, 2025

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

Image
  OCTOBER 17-2025 KUTTIPPURAM VAARTHA  സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്! തെരെഞ്ഞടുപ്പ് വിജ്ഞാപനം നവംബർ രണ്ടാം വാരത്തിൽ തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ് വിജ്ഞാപനം നവംബർ രണ്ടാം വാരത്തിൽ പുറത്തിറക്കും. അഞ്ചാം തിയതിക്കും പത്താം തിയതിക്കും ഇടയിലായിരിക്കും സംസ്ഥാന തെരെഞ്ഞടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കുക.ഡിസംബർ ആദ്യവാരം മുതൽ തന്നെ തെരെഞ്ഞടുപ്പ് നടത്തും. രണ്ടോ മൂന്നോ ഘട്ടങ്ങളിലായിരിക്കും തെരെഞ്ഞടുപ്പ് നടത്തുക. ഡിസംബർ 20ന് പുതിയ ഭരണസമിതികൾ അധികാരമേൽക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംവരണ വാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കടുപ്പ് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഈ മാസം 21 ന് നറുക്കടുപ്പ് പൂർത്തിയാകും .

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

Image
OCTOBER 16-2025 KUTTIPPURAM VAARTHA  30 ലക്ഷം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത്  പ്രസിഡൻറ് എം കെ റഫീഖ കുറ്റിപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിൽ 30ലക്ഷം രൂപ വകയിരുത്തി നിർമിച്ച കുറ്റിപ്പുറം ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിന്റെ ക്ലാസ്സ്‌ മുറികളുടെയും കുറ്റിപ്പുറം വിഎച്ച്എസ്ഇയുടെ  ടോയ്ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എംകെ റഫീഖ നിർവഹിച്ചു.  ചടങ്ങിൽ ജില്ല പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നസീബ അസീസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി പി അഷ്‌റഫലി ആശംസകൾ അറിയിച്ചു. ടി എച്ച് എസ് സുപ്രണ്ട് അലി, നിശ കെ ജി, സക്കീന,സജനി തുടങ്ങിയവർ സംസാരിച്ചു.