30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ


OCTOBER 16-2025

KUTTIPPURAM VAARTHA 

30 ലക്ഷം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് 

പ്രസിഡൻറ് എം കെ റഫീഖ

കുറ്റിപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിൽ 30ലക്ഷം രൂപ വകയിരുത്തി നിർമിച്ച കുറ്റിപ്പുറം ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിന്റെ ക്ലാസ്സ്‌ മുറികളുടെയും കുറ്റിപ്പുറം വിഎച്ച്എസ്ഇയുടെ 

ടോയ്ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എംകെ റഫീഖ നിർവഹിച്ചു. 

ചടങ്ങിൽ ജില്ല പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നസീബ അസീസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി പി അഷ്‌റഫലി ആശംസകൾ അറിയിച്ചു.

ടി എച്ച് എസ് സുപ്രണ്ട് അലി, നിശ കെ ജി, സക്കീന,സജനി തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ