Posts

Showing posts from April, 2023

ഒരു നാട് കൈകോർക്കുന്നു അക്ഷയ് ദാസിനു വേണ്ടി നമുക്കും പങ്കാളികളാവാം

Image
  VALANCHERY കരുണാമയനേ നീ കനിയണം  അക്ഷയ് ദാസിന്റെ   വിദഗ്ധ  ചികിത്സക്കായി നിങ്ങളുടെ കരങ്ങളാൽ സഹായിക്കണം വളാഞ്ചേരി : തലാസീമിയ മേജർ എന്ന അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന എടയൂർ പൂക്കാട്ടിരി സ്വദേശി കോഴിക്കോട്ടിൽ ചന്ദ്രദാസൻ ജയശ്രീ ദമ്പതികളുടെ 18 മകനായ  അക്ഷയ് ദാസ് എന്ന 18 വയസ്സുകാരൻ വിദഗ്ധ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മജൂംദാർ ആശുപത്രിയിൽ നിന്നും മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമാണ് അക്ഷയ് ദാസിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയുകയുള്ളൂ എന്നും ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 55 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നും അക്ഷയ ദാസ് ചികിത്സ സഹായ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ,അത്തിപ്പറ്റ അബ്ദുൽ വാഹിദ് മുസ്ലിയാർ തുടങ്ങിയവർ മുഖ്യരക്ഷാധികാരികളായും എടയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വേലായുധൻ ചെയർമാനും മാരാത്ത് വിനു കൺവീനറും ബാലൻ മാസ്റ്റർ ട്രഷററുമായുള്ള 36 അംഗ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. കമ്മിറ്റി...

മഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

Image
  MALAPPURAM Upto Dated 29 2023 യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം മഞ്ചേരി : ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ മഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം . പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി . മഞ്ചേരി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ മന്ത്രി വീണാ ജോർജ് എത്താനിരിക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുയർന്നത്. ഇന്ന് രാവിലെയാണ് മന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരം അരങ്ങേറിയത് . പ്രതിഷേധ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

നൂറ് ദിന കർമ്മ പരിപാടി നവീകരണ പ്രവർത്തികൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.

Image
MALAPPURAM by- Rafeeq Mani Upto Dated April 29 2023 കുറ്റിപ്പുറം  താലൂക്ക്  ആശുപത്രിയിലെ ഐ സി യു ആരോഗ്യ വകുപ്പ് മന്ത്രി  വീണാ ജോർജ്  ഓൺ ലൈനായി ഉദ്ഘാടനം നിർവഹിച്ചു മലപ്പുറം : മഞ്ചേരി നൂറ് ദിന കർമ്മ പരിപാടി നവീകരണ പ്രവർത്തികൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. 1,78,50,000 രൂപ ചെലവഴിച്ച് നവീകരിച്ച കാഷ്വാലിറ്റി, 1,20,08,000 രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ റാമ്പ്, 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച എഫ്‌ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, 2.65 കോടി രൂപ ചെലവഴിച്ച് നവീകരിച്ച പീഡിയാട്രിക് കെയർ, 84.48 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കാന്റീൻ ഫസ്റ്റ് ഫേ്‌ലാർ എന്നീ പദ്ധതികളാണ് നാടിന് സമർപ്പിച്ചത്. അഡ്വ. യു.എ ലത്തീഫ് എം.എൽ.എ അധ്യക്ഷനായി. മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം നിർവഹിച്ചു. പുതുതായി അനുവദിച്ച കാരുണ്യ ഫാർമസിയുടെയും ആധുനിക ഐ.സി യൂണിറ്റിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. പി. ഉബൈദുള്ള എം.എൽ.എ അധ്യക്ഷനായി. വെന്റിലേറ്റർ സൗകര്യങ്ങളോടെയുള്ള അഞ്ച് കിടക്കക...

അർദ്ധ സർക്കാർ പാരാ മെഡിക്കൽ കോളേജ് വളാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു

Image
  VALANCHERY By RAFEEQ MANI Upto Dated April 29 2023 അർദ്ധ സർക്കാർ പാരാ മെഡിക്കൽ കോളേജ് വളാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു വളാഞ്ചേരി : മലപ്പുറം ജില്ലാ സഹകരണ ആശുപത്രിക്ക് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അർദ്ധ സർക്കാർ ആരോഗ്യ വിദ്യഭ്യാസ സ്ഥാപനമായ പിഎംസ്എ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വളാഞ്ചേരി കാമ്പസിന്റെ തറക്കില്ലിടൽ കർമ്മവും അഡ്മിനിസ്ട്രറ്റിവ് ഓഫീസ് ഉദ്ഘാടനവും ജില്ലാ സഹകരണാശുപത്രി വൈസ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു സ്വദേശത്തും വിദേശത്തും ഉയർന്ന ശമ്പളത്തോടെ ആശുപത്രി മേഖലയിൽ ഉറപ്പായ ജോലി നേടാവുന്ന പാരാ മെഡിക്കൽ കോഴ്‌സുകൾക്ക് ആശുപത്രിയിൽ തന്നെ ഏറ്റവും നൂതനമായ രീതിയിൽ പ്രാക്ടിക്കൽ ക്ലാസുകൾക്ക് പ്രാധാന്യം നൽകി പരിചയ സമ്പന്നരായ മാനേജ്മെന്റിന് കീഴിൽ വിദഗ്ധരായ അദ്ധ്യാപകരുടെ മേൽനോട്ടത്തിലാക്കും ക്ലാസുകൾ നടക്കുക. ഡിഗ്രി കോഴ്സുകൾ UGC അംഗീകാരമുള്ള പ്രശസ്ത യൂണിവേഴ്സിറ്റികളായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്, മാലാന ആസാദ് യൂണിവേഴ്സിറ്റി യിൽ നിന്നും  സർട്ടിഫിക്കറ്റ് കോഴ്സുകൾ നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷനു കീഴിലും ആണ് നടത്തപ...

ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ ആദ്യത്തെ അർദ്ധ സർക്കാർ സ്ഥാപനം

Image
  VALANCHERY by Rafeeq Mani                                                                           Upto dated April 29 2023 ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ വളാഞ്ചേരിയിലെ ആദ്യത്തെ അർദ്ധ സർക്കാർ സ്ഥാപനം ഇന്ന് (ശനിയാഴ്ച ) ഉത്ഘാടനം ചെയ്യും  വളാഞ്ചേരി : മലപ്പുറം ജില്ലാ സഹകരണ ആശുപത്രിക്ക് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അർദ്ധ സർക്കാർ ആരോഗ്യ വിദ്യഭ്യാസ സ്ഥാപനമായ പിഎംസ്എ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വളാഞ്ചേരി കാമ്പസിന്റെ തറക്കില്ലിടൽ കർമ്മവും അഡ്മിനിസ്ട്രറ്റിവ് ഓഫീസ് ഉത്ഘാടനവും ജില്ലാ സഹകരണാശുപത്രി വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ശനിയാഴ്ച രാവിലെ 9 മണിക്ക് നിർവ്വഹിക്കും.  സ്വദേശത്തും വിദേശത്തും ഉയർന്ന ശമ്പളത്തോടെ ആശുപത്രി മേഖലയിൽ ഉറപ്പായ ജോലി നേടാവുന്ന പാരാ മെഡിക്കൽ കോഴ്‌സുകൾക്ക് ആശുപത്രിയിൽ തന്നെ ഏറ്റവും നൂതനമായ രീതിയിൽ പ്രാക്ടി...

ടാലന്റ് ഹണ്ട് മത്സര വിജയികൾക്ക് 10,000 രൂപ ക്യാഷ് പ്രൈസ്

Image
    ZEE FOUR                                                                         news page           KUTTIPPURAM by Rafeeq Mani    updated April 27 2023 ടാലന്റ് ഹണ്ട് മത്സര വിജയികൾക്ക് 10,000 രൂപ ക്യാഷ് പ്രൈസുമായി ജെസിഐ കുറ്റിപ്പുറവും ന്യൂറോൺ സയൻസ് അക്കാദമിയും സംയുക്തമായി ടാലന്റ് ഹണ്ട് എന്ന പേരിൽ എസ്എസ്എൽസി വിദ്യാർഥികൾക്കായി മത്സര പരീക്ഷ സംഘടിപ്പിക്കുന്നു. കുറ്റിപ്പുറം : ജെസിഐ കുറ്റിപ്പുറവും ന്യൂറോൺ സയൻസ് അക്കാദമിയും സംയുക്തമായി ടാലന്റ് ഹണ്ട് എന്ന പേരിൽ ഈ വർഷം എസ്എസ്എൽസി എഴുതിയ വിദ്യാർഥികൾക്കായി കുറ്റിപ്പുറം ഗവ: ഹൈസ്കൂളിൽ മെയ് 8ന് രാവിലെ 9 മണിക്കാണ് മത്സര പരീക്ഷ സംഘടിപ്പിക്കുന്നത്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന വിദ്യാർഥിക്ക് 10,000 രൂപയും രണ്ടാം റാങ്കിന് 5000 രൂപയും മൂന്നാം റാങ്കിന് 3000 രൂപയും ക്യാഷ് പ്രൈസും നൽകും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട 100 വി...

എക്സൽ അക്കാദമിയുടെ ഉദ്ഘാടനം 29ന് കുറ്റിപ്പുറത്ത്

Image
by Rafeeq Mani       upto Dated April 27 04 2023   കുറ്റിപ്പുറം    എക്സൽ അക്കാദമിയുടെ   ഉദ്ഘാടനം 29ന്  കുറ്റിപ്പുറത്ത് കുറ്റിപ്പുറം : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പഠന മികവ് പുലർത്തുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നു ഈ മാസം 29ന് കുറ്റിപ്പുറത്ത് ഉദ്ഘാടനം ചെയ്യുന്ന എക്സൽ അക്കാദമിയുടെ നേതൃത്വത്തിലാണ് സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നത് കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും പരിസരപ്രദേശങ്ങളിലെയും കുട്ടികളെയാണ് ഇതിന് പരിഗണിക്കുന്നത് എന്ന് എക്സൽ അക്കാദമി മാനേജ്മെൻറ് അധ്യാപകരും വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിതാ സലീജ് മാണൂർ ബാവ ഹാജി എന്നിവർ പങ്കെടുക്കും   വാർത്ത സമ്മേളനത്തിൽ                                       ...

ഭാരതപ്പുഴ കയ്യേറ്റം വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നാളെ

Image
 by RAFEEQ MANI April 27 04 2023 KUTTIPPURAM   ഭാരതപ്പുഴ കയ്യേറ്റം വില്ലേജ് ഓഫീസിലേക്ക്  മാർച്ചും  ധർണയും നാളെ   ഭാരതപ്പുഴ കയ്യേറ്റം നടത്തിയവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി 28ന് കുറ്റിപ്പുറം വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തുന്നു. കുറ്റിപ്പുറം :ഭാരതപ്പുഴ കയ്യേറ്റം സർവേ നടത്തി കയ്യേറ്റക്കാരെ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രൻ കുറ്റിപ്പുറം പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.കൈയേറ്റം നടക്കുന്നത് സിപിഎമ്മിനെ ഒത്താശയോടെ ആയതുകൊണ്ടാണ് പുഴ കയ്യേറ്റം നടത്തി മതിൽകെട്ടി ഉയർത്തിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പല ഭാഗങ്ങളിലും വൻതോതിൽ മാലിന്യം പുഴയിലേയ്ക്ക് ഒഴുക്കിവിടുന്നതും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. കയ്യേറ്റം മൂലം പുഴ തോടായി മാറുന്ന സാഹചര്യം ആണ് നിലവിൽ സംജാതമാകുന്നത്. പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ബി.ജെപി പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചതായും കെ കെ സുരേന്ദ്രൻ...

കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെഎംസിസി ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി

Image
  കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി    ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി ദുബായ് :കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ അതിവിപുലമായ ഇഫ്ത്താർ സംഗമവും നാട്ടിൽ നിന്നെത്തിയ മുസ്ലീം ലീഗ് നേതാക്കൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. ദുബയ് കെ.എം.സി.സി അബുഹൈൽ ഓഫീസ് ഹാളിൽ വെച്ച് നടന്ന പരിപാടി ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.  പ്രസിഡണ്ട് സയ്യിദ് ഇർഫാദ് തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം ദുബായ് കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡണ്ട് ചെമ്മുക്കൻ യാഹുമോൻ സാഹിബ്‌ ഉത്ഘാടനം ചെയ്തു. വേദിയെ ധന്യമാക്കി കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ കരീം സാഹിബിനേയും സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഡോ.മുഹമ്മദ് ജസീലിനേയും വനിത ലീഗ് കോട്ടക്കൽ മണ്ഡലം ഉപാദ്യക്ഷ ജുമാന കരീംമിനേയും കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെ.എം.സി.സി കമ്മറ്റി സേനഹോപഹാരം നൽകി ആദരിച്ചു.  ദുബായ് കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി.വി നാസർ, ട്രഷറർ സിദ്ദീഖ് കാലൊടി, സെക്രട്ടി ഫകറുദ്ദീൻ മാറാക്കര, ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് സി....

നിലമ്പൂർ ആയിശയെ കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി ആദരിച്ചു.

Image
നിലമ്പൂർ ആയിശയെ കെ.ആർ.എം.യു  തിരൂർ താലൂക്ക് കമ്മിറ്റി ആദരിച്ചു. നിലമ്പൂർ : നിലമ്പൂർ ആയിശക്ക് മഞ്ചേരിയിലെ നാടക വേദിയിൽ വെച്ച് യാഥാസ്ഥിതികരായവർ വെടി വെക്കാൻ ശ്രമിച്ചിരുന്നു. തലനാരിഴക്കാണ് അന്നവർ രക്ഷപ്പെട്ടത്. അതിൻ്റെ എഴുപതാം വാർഷിക ദിനമായ ഏപ്രിൽ 20ന് കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി അവരെ വീട്ടിലെത്തി ആദരിച്ചു. കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ തിരൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് മുനവ്വർ വളാഞ്ചേരി ഉപഹാരം കൈമാറി, മൊമെൻ്റോ സംസ്ഥാന സമിതി അംഗം നാസർ ഇരിമ്പിളിയവും, പൊന്നാടയണിയിക്കൽ ജില്ലാ സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത് എന്നിവർ നിർവ്വഹിച്ചു. ജോയിൻ്റ് സെക്രട്ടറി ഹസ്ന യഹ് യ, കെ.ആർ.എം.യു മലപ്പുറം ജില്ലാ രക്ഷാധികാരി നിസാർ പാലക്കൽ എന്നിവർ പങ്കെടുത്തു.

റമളാൻ റിലീഫ് വിതരണം ചെയ്തു കെഎംസിസി സെൻട്രൽ കമ്മിറ്റി

Image
റമദാൻ റിലീഫ്  കെ കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു                                                        ___________________________________________________________ റമളാൻ റിലീഫ് വിതരണം ചെയ്തു   കെഎംസിസി സെൻട്രൽ കമ്മിറ്റി കുറ്റിപ്പുറം : കുറ്റിപ്പുറം പഞ്ചായത്ത് യു.എ.ഇ  കെഎംസിസി സെട്രൽ കമ്മിറ്റി എല്ലാവർഷവും നടത്തി വരാറുള്ള റമളാൻ റിലീഫ് വർഡ് തല ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ  ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.   അബുദാബി കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി മൊയ്തുട്ടി വേളേരി ചടങ്ങിൽ അദ്ധ്യക്ഷനായി കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി വി പി അബദു റഹ്മാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.                                                                ...

കുടുംബവഴക്ക് അവസാനിച്ചത് അടിപിടിയിൽ

Image
കുടുംബവഴക്ക് അവസാനിച്ചത് അടിപിടിയിൽ കുറ്റിപ്പുറം : വിഷുദിനത്തിൽ കുട്ടിയെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ കുടുംബവഴക്കിനിടെ ഉണ്ടായ അടിപിടി അവസാനിച്ചത് കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിൽ. കുറ്റിപ്പുറം ചെല്ലൂർ സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ എട്ടുമാസമായി വിവാഹമോചന കേസുമായി ബന്ധപ്പെട്ട് വേർപിരിഞ്ഞ് കഴിയുന്നവരാണ്.വിഷുദിനത്തിൽ കുട്ടിയെ കാണാനായി എത്തിയ ഭർത്താവ് കുട്ടിയെ കൊണ്ടുപോയി തിരികെ ഭാര്യവീട്ടിൽ കുട്ടിയെ എത്തിച്ചപ്പോൾ നടന്ന വാക്കേറ്റം ആണ് അടിപിടിയിൽ കലാശിച്ചത്.തുടർന്ന് ഇരു കൂട്ടരും കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സക്കായി എത്തുകയും ഹോസ്പിറ്റലിൽ വച്ച് കയ്യേറ്റം നടക്കുകയും ചെയ്തു.ഹോസ്പിറ്റലിൽ വച്ച് നടന്ന കയ്യേറ്റത്തിൽ രണ്ടുപേരുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ 3 സ്ത്രീകൾ ഉൾപ്പെടെ 5 കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്.കുറ്റിപ്പുറം ചെല്ലൂർ സ്വദേശികളായ രാധാകൃഷ്ണൻ,സജികുമാർ, അംബിക,ദേവിക,അജിത എന്നിവരാണ് പരിക്ക്പറ്റി കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സ്ത്രീകളെ ഉൾപ്പെടെ ചവിട്ടിയും കുത്തിയും പരിക്കേൽപ്പിച്ച...

എടയൂർ ചീനിച്ചോട് കൂട്ടായ്മ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി

Image
  ZEE FOUR news page ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു വളാഞ്ചേരി : എടയൂർ ചീനിച്ചോട് കൂട്ടായ്മയുടെ കീഴിൽ മതസൗഹാർദ്ദത്തിന്റെ സന്ദേശം വിളിച്ചോതി സമൂഹ നോമ്പ് തുറയും മതസൗഹാർദ്ദ സംഗമവും സംഘടിപ്പിച്ചു.    പ്രദേശത്തെ മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. സംഗമം മഹല്ല് ഖത്തീബ് നാസർ റഹ്മാനി ഉദ്ഘാടനം ചെയ്തു രാമൻ എമ്പ്രാന്തിരി പി വി മൊയ്തു സാഹിബ് വേണുഗോപാൽ പി ടി സുധാകരൻ മാസ്റ്റർ, ആർ കെ മുഹമ്മദാലി, പി വി ഗഫൂർ, റിയാസ് കുന്നത്ത്, വാർഡ് മെമ്പർമാരായ കെ കെ രാജീവ്, പിടി അയ്യൂബ്, തുടങ്ങി മതസാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധി വ്യക്തിത്വങ്ങൾ സംബന്ധിച്ചു.  ബഹുജത്തുദ്ധീൻ കൂട്ടായ്മ ന്യൂ ഡ്രാഗൺസ്ക്ലബ്ബ് വളവിൽ ഫ്രീക്ക്ഔട്ട് കൂട്ടായ്മ തുടങ്ങി പ്രദേശത്തെ മുഴുവൻ സംഘ ഗ്രൂപ്പുകളും ഇഫ്താറുമായി സഹകരിച്ചു.  സംഗമത്തിൽ റേഡിയോ എടയൂർ ഗ്രൂപ്പ് മുഴുവൻ ആളുകൾക്കും കണിക്കൊന്ന വിതരണം ചെയ്തു മാതൃകയായി. പ്രോഗ്രാമിന്റെ വിജയത്തിനായി പി വി എം ഗ്രൂപിന്റെ മൊയ്തു സാഹിബ് നാട്ടിലെപ്രവാസി സുഹൃത്തുക്കൾ തുടങ്ങിയവർ വലിയ സഹായവും പിന്തുണയും ആണ് നാട്ടിലെ യുവാക്കൾക്ക് നൽകിയത്. സംഗമത്തിൽ വിവിധ മ...

എസ് ഡി പി ഐ ഇഫ്താർ സംഗമം നടത്തി

Image
  ZEE FOUR news page എസ് ഡി പി ഐ ഇഫ്താർ   സംഗമം നടത്തി എസ് ഡി പി ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി  ഫുജൈറ പാലസിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമം എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾക്ക് ബധലാകാൻ നിലപാടിൽ ഉറച്ച് നിന്ന് പോരാടുന്ന ഒരു പ്രസ്ഥാനമുണ്ടെങ്കിൽ രാജ്യത്ത് SDPI യാണെന്നും, ബി.ജെ.പി യുടെ പർചേസിങ് ഓഫറിലോ അന്വേഷണ ഏജൻസികളെ വെച്ച് വേട്ടയാടൽ തുടങ്ങുമ്പോഴേക്കോ ഒലിച്ച് പോകുന്ന വർധിത വീര്യം മാത്യമാണ് ഇതര രാഷ്ട്രീയ പാർട്ടികളുടെ ജന പ്രതിനിധികളിൽ നിന്ന് വരെ ഉണ്ടാകുന്നുള്ളു എന്നും, ഇത്തരക്കാർ കാട്ടി കൂട്ടുന്ന രാഷ്ട്രീയ ആഭാസങ്ങൾക്കൊപ്പം നിന്ന് കൊടുക്കാൻ ഇന്ന് രാജ്യത്ത് SDPl യുടെ ആദർശ നിലപാടുകൾക്ക് കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. മുജീബ് മാസ്റ്റർ, മുസ്തഫ കെ.പി, പി.കെ സലീം, റഷീദ് കുറ്റിപ്പുറം, സബിത, കദീജ ബഷീർ, അലിഅക്ബർ എന്നിവർ സംസാരിച്ചു.

വി വി ഭാസിയുടെ പാവന സ്മരണയിൽ ഓർമ്മമരമായി മാവിൻ തൈ നാട്ടു

Image
  വി വി ഭാസിയുടെ പാവന സ്മരണയിൽ                                                    ഓർമ്മ മരമായി മാവിൻ തൈ നാട്ടു കുറ്റിപ്പുറം :പ്രദേശത്തെ സാംസ്കാരിക, നാടക സിനിമാ പരിസ്ഥിതി മേഖലയിൽ നിറ സാനിധ്യമായ വി വി ഭാസിയുടെ പാവന സ്മരണയിൽ കുറ്റിപ്പുറം നിള,യോരം പാർക്കിൽ ഓർമ്മ മരമായി മാവിൻ തൈ നാട്ടു നിരൂപകനും പ്രമുഖ പരിസ്ഥിതി വാർത്ത ലേഖകനുമായ ഐ. ഷണ്മുഖദാസ് മാവിൻ തൈ നട്ടു ഓർമ്മ മരം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു എഴുത്തുകാരൻ ഫൈസൽ ബാവ ആമുഖ പ്രഭാഷണവും ലത്തീഫ് കുറ്റിപ്പുറം അനുസ്മരണ പ്രഭാഷണഷണവും നടത്തി. തുടർന്ന് നടന്ന സ്മരണാജ്ഞലിയ്ക്ക് നിളാ പാർക്ക് മാനേജർ മൊയ്‌നുട്ടി പൊയിലിശ്ശേരി, കെ ടി സിദ്ദിഖ്, നിഹാൽ,തയ്യിൽ, അഷറഫ്. പലപ്പെട്ടി,മാധ്യമ പ്രതിനിധി  റഫീഖ് മണി , കെ പി അസീസ്,വി ദേവരാജൻ,അഡ്വ കാവ്യ,അഡ്വ ഫർസാന, എന്നിവർ സംസാരിച്ചു ചടങ്ങിൽ നിദേവ് എന്ന കുരുന്നിന്ന് ഐ ഷണ്മുഖ ദാസ് മരം നട്ട മനുഷ്യൻ,എന്ന പുസ്തകവും കൈമാറി.തുടർ പരിപാടികൾക്ക് നിള,യോരം ഹരിത സമിതി നേതൃത്വം നൽകി.

വർണ്ണവസ്ത്രപ്രപഞ്ചം സൃഷ്ടിച്ച് കുറ്റിപ്പുറത്ത് കിഡ്സ് വേൾഡ്

Image
  ഇടശ്ശേരിയുടെ ഈറ്റിലമായ  നിളയുടെ മടിത്തട്ടിൽ കുറ്റിപ്പുറം പട്ടണത്തിന്റെ ഹൃദയഭാഗത്ത് 20 വർഷക്കാലം കുട്ടികളുടെ അതിനൂതനമായ വർണ്ണവസ്ത്രപ്രപഞ്ചം  സൃഷ്ടിച്ച് ജനഹൃദയസ്പന്ദനമായ കിഡ്സ് വേൾഡ് കാലത്തിനനുസൃതമായ                                  രൂപഭാവത്തിൽ നിങ്ങളുടെ സങ്കൽപ്പത്തിനൊത്ത് പ്രത്യേകം സജ്ജമാക്കിയ ഡിസൈനുകളുടെ വീപുലമായ റെഡിമെയ്ഡ് വസ്ത്രശേഖരം. നിങ്ങൾക്കായി പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ മഹനീയ കരങ്ങളാൽ തുറന്നു പ്രവർത്തനമാരംഭിച്ചു.  ആദ്യ വിൽപ്പന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി നിർവ്വഹിച്ചു. Fancy Frock, Middi set, Kurthi,Salwar set,Westeron outfit Jeans,Short, popees,Littil bee,Baby touch,Happy kid, Babion,Kanfab,Aamies.  BRANDED NEW BORN items വിവിധതരം ബ്രാൻഡുകളുടെ നൈറ്റികൾ, ആൺകുട്ടികൾക്കായി  കാലത്തിനൊത്ത പുതുമയാർന്ന ജീൻസ് ഫാന്റുകളും ഷർട്ടുകളും. കുട്ടികൾക്കായി ടോയ്സുകളും ഒരുക്കിയിരിക്കുന്നു.      ...