ഒരു നാട് കൈകോർക്കുന്നു അക്ഷയ് ദാസിനു വേണ്ടി നമുക്കും പങ്കാളികളാവാം
VALANCHERY
കരുണാമയനേ നീ കനിയണം
അക്ഷയ് ദാസിന്റെ വിദഗ്ധ
ചികിത്സക്കായി
നിങ്ങളുടെ കരങ്ങളാൽ സഹായിക്കണം
വളാഞ്ചേരി: തലാസീമിയ മേജർ എന്ന അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന എടയൂർ പൂക്കാട്ടിരി സ്വദേശി കോഴിക്കോട്ടിൽ ചന്ദ്രദാസൻ ജയശ്രീ ദമ്പതികളുടെ 18 മകനായ അക്ഷയ് ദാസ് എന്ന 18 വയസ്സുകാരൻ വിദഗ്ധ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ്.
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മജൂംദാർ ആശുപത്രിയിൽ നിന്നും മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമാണ് അക്ഷയ് ദാസിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയുകയുള്ളൂ എന്നും ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 55 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നും അക്ഷയ ദാസ് ചികിത്സ സഹായ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ,അത്തിപ്പറ്റ അബ്ദുൽ വാഹിദ് മുസ്ലിയാർ തുടങ്ങിയവർ മുഖ്യരക്ഷാധികാരികളായും എടയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വേലായുധൻ ചെയർമാനും മാരാത്ത് വിനു കൺവീനറും ബാലൻ മാസ്റ്റർ ട്രഷററുമായുള്ള 36 അംഗ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.
കമ്മിറ്റിയുടെ പേരിൽ വളാഞ്ചേരി പഞ്ചാബ് നാഷണൽ ബാങ്കിൽ AC/9913000100035207 എന്ന നമ്പർ എക്കൗണ്ടും തുടങ്ങീട്ടുണ്ട്.G-Pay 9074 490 632 എന്ന നമ്പറിൽ ഓൺലൈൻ ട്രാൻസാക്ഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട് സമിതി അംഗങ്ങൾ
ബാലൻ മാസ്റ്റർ,കെ.പി.വേലായുധൻ,മാരാത്ത് വിനു റഷീദ് കീഴിശ്ശേരി,ബാവ കലമ്പൻ,ഷറഫുദ്ദീൻ മാസ്റ്റർ, വിജയൻ മലേപ്പാട്ട്,ബിജു യു.കെ,
ഇബ്രാഹിം പുന്നാംചോല മാണ്ടു പീടിയേക്കൽ ബിന്ദു ഗോപാലൻ,അനീഷ് ദ്വാരക,രതീഷ് ഇല്ലിക്കൽ.
തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു



Comments
Post a Comment