Posts

Showing posts from June, 2023

പതിമൂന്നായിരം രൂപ പിഴ ചുമത്തിയപ്പോൾ സമാധാനമായി

Image
   Updated 29 June 2023 ക്യാമറയെ കബളിപ്പിച്ച്  വാഹനം ഓടിച്ചതിന്  പതിമൂന്നായിരം രൂപ  പിഴ ചുമത്തി പെരിന്തൽമണ്ണ : ക്യാമറയെ പറ്റിക്കുന്നവര്‍ക്കും ഇനി പണി കിട്ടും. നിയമം ലംഘിച്ച് ക്യാമറയുടെ മുന്നിലെത്തുമ്പോള്‍ വാഹന നമ്പര്‍ കൈകൊണ്ടും സ്റ്റിക്കര്‍ പതിച്ചും മറയ്ക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പ് പൊക്കിത്തുടങ്ങി. പെരിന്തല്‍മണ്ണയില്‍ നിയമലംഘനം നടത്തിയ ഉച്ചാരക്കടവ് സ്വദേശിയായ വിദ്യാര്‍ഥിയെ കണ്ടെത്തി വാഹനം പിടിച്ചെടുത്ത് 13,000 രൂപ പിഴ ചുമത്തി. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ആളെ തിരിച്ചറിയാതിരിക്കാന്‍ അപകടം വരുത്തുംവിധം ഒരു കൈകൊണ്ട് വാഹനം ഓടിച്ച് മറ്റേ കൈ ഉപയോഗിച്ച് നമ്പര്‍ മറച്ചായിരുന്നു കബളിപ്പിക്കല്‍.റോഡ് നിയമം ലംഘിച്ച് ക്യാമറയെ പറ്റിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌മെന്റ് വിഭാഗം വന്‍ തുകയാണ് ഈടാക്കുന്നത്. റോഡ് ക്യാമറയില്‍ വാഹനത്തിന്റെയും അതില്‍ സഞ്ചരിക്കുന്നയാളുകളുടെയും ചിത്രം വ്യക്തമായാണ് പതിയുന്നത്. നമ്പര്‍ പ്ലേറ്റ് മറച്ചാലും ചിത്രത്തില്‍ നിന്ന് ആളുകളെയും വാഹനങ്ങളും എളുപ്പത്തില്‍ തിരിച്ചറ...

കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി വയോധികക്ക് ദാരുണാന്ത്യം;

Image
  updated 28 June 2023 കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി   വയോധികക്ക് ദാരുണാന്ത്യം;   കുറ്റിപ്പുറം : റെയിൽവേ സ്റ്റേഷനിൽ വയോധികക്ക് ദാരുണാന്ത്യം; മരണം തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട്                                മരണപ്പെട്ട വസന്തകുമാരി ബുധനാഴ്ച രാവിലെ 8 മണിക്കായിരുന്നു സംഭവം. പെരുമ്പടപ്പ് പാറ സ്വദേശിനി 65 കാരിയായ വസന്തകുമാരിയാണ് മരണമടഞ്ഞത്. തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കവെ കാൽ തെന്നി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു.  കോഴിക്കോടുള്ള മകളുടെ വിട്ടിലേക്ക് പോകുവാനായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഇവർ. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി കുറ്റിപ്പുറം താലൂക്ക് അശുപത്രിയിലേക്ക് മാറ്റി.

കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് പുതിയവാഹനം

Image
  Updated 27 June 2023   കുറ്റിപ്പുറം  താലൂക്ക്  ആശുപത്രിക്ക് പുതിയവാഹനം കുറ്റിപ്പുറം : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ പത്ത് ലക്ഷം വകയിരുത്തി താലൂക്ക് ആശുപത്രിക്ക് വാങ്ങിയ വാഹനത്തിന്റെ താക്കോൽ കൈമാറി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിയിൽ നിന്നും താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: ആലിയാ മു താക്കോൽ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി ആസാദലി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ സുബൈർ, മെമ്പർമാരായ പി.സി എ നൂർ, കെ എം അബ്ദുറഹ്മാൻ, കെ സി ശ്രീദരൻ, സാബിറ എടത്തടത്തിൽ, സാഹിറ ചക്കിങ്ങൽ, ബി ഡി ഒ എം ഹരിദാസ്, ഹെൽത്ത് സൂപ്പർവൈസർ ശംഭു, നൗഫൽ കെ.ടി തുടങ്ങിയവർ പങ്കെടുത്തു

ലത്തീഫ് കുറ്റിപ്പുറത്തിന് ജാമ്യം അനുവദിച്ചു

Image
  updated 27 June 2023  ലത്തീഫ് കുറ്റിപ്പുത്തിന്  ജാമ്യം അനുവദിച്ചു പെരിന്തൽമണ്ണ : ലത്തീഫ് കുറ്റിപ്പുറത്തിന് ജാമ്യം ലഭിച്ചു.പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കീഴാറ്റുർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ ഇന്നലെ രാത്രിയാണ് പ്രമുഖ പരിസ്ഥിതി ആക്ടിവിസ്റ്റും അഭിനേതാവുമായ  ലത്തീഫ് കുറ്റിപ്പുറത്തെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത് ലത്തീഫിനും കൂടെയുള്ള മനുഷ്യാവകാശ  പൗരാവകാശ പ്രവർത്തകർക്കും ജാമ്യം അനുവദിച്ചു

എം.പി.എ ലത്തീഫ് അറസ്റ്റിൽ

Image
  Melattur   Updated 27 June 2023 എം.പി.എ ലത്തീഫ് അറസ്റ്റിൽ മേലാറ്റൂർ :കീഴാറ്റൂർ പഞ്ചായത്ത്​ സെക്രട്ടറിയെ തടഞ്ഞുവെച്ച്​ ബഹളമുണ്ടാക്കിയ കേസിൽ പരിസ്ഥിതി പ്രവർത്തകനും കുറ്റിപ്പുറം സ്വദേശിയുമായ എം.പി.എ ലത്തീഫിനെ പൊലിസ് അറസ്റ്റു ചെയ്തു. കുറ്റിപ്പുറം പൊലിസ് കസ്റ്റഡിയിലെടുത്ത ലത്തീഫിനെ ഇന്നലെ രാത്രി 11.30 ഓടെ മേലാറ്റൂർ പൊലിസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ ലത്തീഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതാടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ പൗരൻ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കഴിഞ്ഞ ദിവസം മേലാറ്റൂർ പൊലിസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം കിഴാറ്റൂർ പഞ്ചായത്ത്​ ഓഫിസിലെത്തി ബഹളമുണ്ടാക്കുകയും ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്​തുവെന്ന പഞ്ചായത്ത്​ സെക്രട്ടറി കൊല്ലം സ്വദേശി എസ്‌. രാജേഷ്​ കുമാർ നൽകിയ പരാതിയിലാണ് മേലാറ്റൂർ പൊലീസ്​ കേസെടുത്തത്​. പി.എ പൗരന്​ പുറമെ മേലാറ്റൂർ സ്വദേശി ശിവദാസൻ, പാണ്ടിക്കാട്​ സ്വദേശി നഹാസ്​, വാഴക്കാട്​ സ്വദേശി കുഞ്ഞിക്കോയ, മമ്പാട്​ സ്വദേശി മുസ്​തഫ തുടങ്ങി മറ്റു കണ്ടാലറിയാവുന്ന ഏഴുപേർക്കു മെതിരെയാണ്​ കേസെടുത്തത്​. ഓ...

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ

Image
  Kuttippuram Updated 27 June 2023 എം.പി.എ ലത്തീഫ്  പൊലിസ് കസ്റ്റഡിയിൽ കുറ്റിപ്പുറം :കീഴാറ്റൂർ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവെച്ച് ബഹളമുണ്ടാക്കിയ കേസിൽ പരിസ്ഥിതി പ്രവർത്തകനും കുറ്റിപ്പുറം സ്വദേശിയുമായ എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ . മേലാറ്റൂർ പൊലിസിൻ്റെ നിർദേശത്തെ തുടർന്ന് കുറ്റിപ്പുറം പൊലിസാണ് ലത്തീഫിനെ ഇന്ന് കസ്റ്റഡിയിലെടുത്തത്. കാവനൂർ എളയൂർ സ്വദേശി ചങ്ങനാശ്ശേരി പിടിവളളിയിൽ അസ്ക്കർ (38)നെ മേലാറ്റൂർ പൊലിസ് അറസ്റ്റു ചെയ്തു.മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ പൗരൻ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കഴിഞ്ഞ ദിവസം മേലാറ്റൂർ പൊലിസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം കിഴാറ്റൂർ പഞ്ചായത്ത് ഓഫിസിലെത്തി ബഹളമുണ്ടാക്കുകയും ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പഞ്ചായത്ത് സെക്രട്ടറി കൊല്ലം സ്വദേശി എസ്‌. രാജേഷ് കുമാർ നൽകിയ പരാതിയിലാണ് മേലാറ്റൂർ പൊലീസ് കേസെടുത്തത്. പി.എ പൗരന് പുറമെ മേലാറ്റൂർ സ്വദേശി ശിവദാസൻ, പാണ്ടിക്കാട് സ്വദേശി നഹാസ്, വാഴക്കാട് സ്വദേശി കുഞ്ഞിക്കോയ, മമ്പാട് സ്വദേശി മുസ്തഫ തുടങ്ങി മറ്റു കണ്ടാലറിയാവുന്ന ഏഴുപേർക്കു മെതിരെയാണ് കേസെടുത്തത്. ഓഫിസിന് തീയിട്ട മ...

തൊപ്പി കണ്ണൂർ കണ്ണപുരത്ത് പുതിയ കേസ് രജിസ്റ്റർ ചെയ്തു

Image
  അശ്ലീല സംഭാഷണങ്ങൾ നടത്തിതിന്   നിഹാദിനെതിരെ കണ്ണപുരം പുതിയ  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് വളാഞ്ചേരി : വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്ത  കണ്ണൂർ സ്വദേശി തൊപ്പി എന്ന നിഹാദിനെ വൈദ്യ പരിശോധനക്കായി കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.  ഇന്ന് പുലർച്ചെ 3.30 ഓടെയാണ് വളാഞ്ചേരി   എസ്.ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിൽ എത്തിച്ച തൊപ്പിയെ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷമാണ് പൊലിസ് വൈദ്യ പരിശോധനക്കായി കുറ്റിപ്പുറത്തെത്തിച്ചത്. വൈകുന്നേരത്തോടെ തൊപ്പി യെ കോടതിയിൽ ഹാജരാക്കും. ഇന്ന് പുലർച്ചെ  വീട്ടിൽ എത്തിയ പൊലിസിനെ കണ്ടപാടെ മുറികത്ത് കയറി വാതിൽ അടച്ചു. പുറത്തേയ്ക്ക് വരാൻ പൊലിസ് ആവശ്യപ്പെട്ടിട്ടും ഇയാൾ പുറത്തിറങ്ങിയില്ല. ഇതാടെയാണ് പൊലിസ് വാതിൽ ചവിട്ടി പൊളിച്ചാണ് മുറിക്കകത്ത് കടന്നത്. ഈ സമയം പൊലിസ് നടപടി തൻ്റെ മൊബൈയിലിൽ പകർത്തി നാട്ടുകാരേ കാണിക്കുകയായിരുന്നു.പെപ്പെ എന്ന വസ്ത്ര സ്ഥാപനത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ തെറിയഭിഷേകം നടത്തിയതിന് വളാഞ്ചേരി പൊലിസ് കേസെടുത്തിരുന്നു.  വളാഞ്ചേരി സ്വദേശി പാ...

തൊപ്പി അറസ്റ്റ് ചെയ്തു വളാഞ്ചേരി പോലീസ്

Image
  തൊപ്പി അറസ്റ്റ് ചെയ്തു വളാഞ്ചേരി : അശ്ലീല പദങ്ങളിലൂടെ തെറിപ്പാട്ടും മറ്റും പാടി കുട്ടികളടക്കമുള്ളവരേ ആരാധകനാക്കുന്ന   കണ്ണൂർ സ്വദേശി തൊപ്പി എന്ന നിഹാദിനെ വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. എസ്.ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് തൊപ്പിയെ അറസ്റ്റ് ചെയ്ത്  വളാഞ്ചേരിയിൽ എത്തിച്ചത്. പൊലിസ്  എറണാകുളത്ത് നിന്നാണ് തൊപ്പിയെ പിടികൂടിയത്. വീട്ടിൽ എത്തിയ പൊലിസിനെ കണ്ടപാടെ മുറികത്ത് കയറി വാതിൽ അടച്ചു. പുറത്തേയ്ക്ക് വരാൻ പൊലിസ് ആവശ്യപ്പെട്ടിട്ടും ഇയാൾ പുറത്തിറങ്ങിയില്ല. ഇതാടെ പൊലിസ് വാതിൽ ചവിട്ടി പൊളിച്ചാണ് മുറിക്കകത്ത് കടന്നത്. ഈ സമയം പൊലിസ് നടപടി തൻ്റെ മൊബൈയിലിൽ പകർത്തി നാട്ടുകാരേ കാണിക്കുകയായിരുന്നു. പെപ്പെ എന്ന വസ്ത്ര സ്ഥാപനത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ തെറിയഭിഷേകം നടത്തിയതിന് വളാഞ്ചേരി പൊലിസ് കേസെടുത്തിരുന്നു.  വളാഞ്ചേരി സ്വദേശി പാടത്ത് സൈഫുവിൻ്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

ദേശീയപാത തടസ്സപ്പെടുത്തി കട ഉദ്ഘാടനം;

Image
  Updated June 18 2023 ദേശീയപാത തടസ്സപ്പെടുത്തി  കട ഉദ്ഘാടനം;  സംഘാടകർക്കെതിരെ പ്രതിഷേധം ശക്തം വളാഞ്ചേരി : ഒരു സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിനെ തുടർന്ന് കഴിഞ്ഞ ദിവസം വളാഞ്ചേരിയിലുണ്ടായത് വൻ ഗതാഗതക്കുരുക്ക്. ഉദ്ഘാടനം കാണാൻ ഇരച്ചെത്തിയ യുവാക്കൾ ദേശീപാതയിൽ സൃഷ്ടിച്ചത് മുക്കാൽ മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്ക്. ശനിയാഴ്ചയാണ് ദേശീയപാത 66ലെ വളാഞ്ചേരിക്കും കാവുംപുറത്തിനും ഇടയിൽ കരിങ്കല്ലത്താണിക്ക് സമീപമാണ് വസ്ത്രശാല പ്രവർത്തനമാരംഭിച്ചത്. ഉദ്ഘാടകനായ യുവ യൂട്യൂബർ വരുന്നതിന് ഏറെ മുമ്പ് തന്നെ പ്രദേശത്തേക്ക് യുവാക്കൾ എത്തിതുടങ്ങിയിരുന്നു. എന്നാൽ ഇദ്ദേഹം എത്തിച്ചേർന്നതിന് ശേഷം തിരക്ക് നിയന്ത്രണാതീതമാവുകയായിരുന്നു. പൊതുവെ പകൽ സമയങ്ങളിൽ ജംഗ്ഷൻ കേന്ദ്രീകരിച്ച് ഉണ്ടാകാറുള്ള ഗതാഗതക്കുരുക്ക് ഇതോടെ രൂക്ഷമായി. വളാഞ്ചേരി വരെയും കാവുംപുറം വരെയും നീണ്ട വാഹങ്ങളുടെ വലിയ നിര തന്നെ ദൃശ്യമായിരുന്നു. ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലേക്ക് ഈ തിരക്ക് ഉയർന്നിടും നിയന്ത്രിക്കാൻ വേണ്ടുന്ന ശ്രമങ്ങൾ സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലും ഇതിനെതിരെ പ്രതിഷേധം ശക...

ജയിലിൽ നിന്നും ഇറങ്ങി വീണ്ടും പേലീസ് പിടിയിൽ

Image
    Updated June 17 2023 ZEE FOUR NEWS Page കടകളിൽ വീടുകളിലും കയറി മോഷണം നടത്തുന്ന പ്രതി വളാഞ്ചേരി പോലീസിന്റെ പിടിയിൽ...... വളാഞ്ചേരി : താനൂർ സ്വദേശിയായ പ്രദീപ് (മണി) (44)  s/o വേലായുധൻ മൂർഖണ്ഠൻ ഹൗസ് എന്നയാളെ വളാഞ്ചേരി ടൗണിലുള്ള ത്രിവേണി സൂപ്പർമാർക്കറ്റ് 03/06/23 തീയതി അർദ്ധരാത്രിയിൽ മോഷണം നടത്തിയതിന് ഇയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കോഴിക്കോട് ജയിലിൽ നിന്നും ഇയാൾ ഇറങ്ങിയത്. പ്രതിയെ കോഴിക്കോട് നിന്നുമാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.  പ്രതിക്കെതിരെ കണ്ണൂർ ജില്ലയിലും, കോഴിക്കോട് ജില്ലയിലും, മലപ്പുറം ജില്ലയിലും മോഷണവുമായി ബന്ധപ്പെട്ട് ഒരുപാട് കേസുകൾ നിലവിലുണ്ട്. സബ് ഇൻസ്പെക്ടർ ജലീൽ കറുത്തെടുത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത് ,ASI ജയപ്രകാശ്, സീനിയർ സിവിൽ പോലീസ് ജയപ്രകാശ്, രാജേഷ്, വിനീത് തുടങ്ങിയവരാണ് സംഘത്തിൽ  ഉണ്ടായിരുന്നത്

കുറ്റിപ്പുറം ചെമ്പിക്കലിൽ 03-06-2023 നടന്ന വാഹനാപകടത്തിന്റെ CCTV ദൃശ്യം

Image
  കുറ്റിപ്പുറം ചെമ്പിക്കലിൽ 03-06-2023 നടന്ന വാഹനാപകടത്തിന്റെ CCTV ദൃശ്യം ZEE FOUR  NEWS