തൊപ്പി കണ്ണൂർ കണ്ണപുരത്ത് പുതിയ കേസ് രജിസ്റ്റർ ചെയ്തു
അശ്ലീല സംഭാഷണങ്ങൾ നടത്തിതിന്
നിഹാദിനെതിരെ കണ്ണപുരം പുതിയ
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
വളാഞ്ചേരി : വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്ത കണ്ണൂർ സ്വദേശി തൊപ്പി എന്ന നിഹാദിനെ വൈദ്യ പരിശോധനക്കായി കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് വളാഞ്ചേരി
എസ്.ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിൽ എത്തിച്ച തൊപ്പിയെ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷമാണ് പൊലിസ് വൈദ്യ പരിശോധനക്കായി കുറ്റിപ്പുറത്തെത്തിച്ചത്. വൈകുന്നേരത്തോടെ തൊപ്പി യെ കോടതിയിൽ ഹാജരാക്കും. ഇന്ന് പുലർച്ചെ
വീട്ടിൽ എത്തിയ പൊലിസിനെ കണ്ടപാടെ മുറികത്ത് കയറി വാതിൽ അടച്ചു. പുറത്തേയ്ക്ക് വരാൻ പൊലിസ് ആവശ്യപ്പെട്ടിട്ടും ഇയാൾ പുറത്തിറങ്ങിയില്ല. ഇതാടെയാണ് പൊലിസ് വാതിൽ ചവിട്ടി പൊളിച്ചാണ് മുറിക്കകത്ത് കടന്നത്. ഈ സമയം പൊലിസ് നടപടി തൻ്റെ മൊബൈയിലിൽ പകർത്തി നാട്ടുകാരേ കാണിക്കുകയായിരുന്നു.പെപ്പെ എന്ന വസ്ത്ര സ്ഥാപനത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ തെറിയഭിഷേകം നടത്തിയതിന് വളാഞ്ചേരി പൊലിസ് കേസെടുത്തിരുന്നു. വളാഞ്ചേരി സ്വദേശി പാടത്ത് സൈഫുവിൻ്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
അശ്ലീല സംഭാഷണങ്ങൾ നടത്തിതിന് നിഹാദിനെതിരെ കണ്ണൂർ കണ്ണപുരത്ത് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

Comments
Post a Comment