Posts

Showing posts from February, 2023

തൊഴിലുറപ്പിന്റെ ആദ്യ കോൺക്രീറ്റ് റോഡ് പൂർത്തീകരിച്ചു

Image
ZEE FOUR news page തൊഴിലുറപ്പിന്റെ ആദ്യ  കോൺക്രീറ്റ് റോഡ്  പൂർത്തീകരിച്ചു. പഞ്ചായത്ത് അംഗം വി പി അഷ്റഫ് അലി കുറ്റിപ്പുറം : കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് 18-ാം വാർഡിലെ മല്ലൂർ കടവ് എൻജിനീയർ റോഡ് തൊഴിലുറപ്പ് പദ്ധതിയുടെ നാല് ലക്ഷം രൂപ ചിലവഴിച്ച് റോഡ് കോൺക്രീറ്റ് ചെയ്തു പൂർത്തീകരിച്ചു. വാർഡ് മെമ്പർ വി പി അഷ്റഫലിയുടെ ശ്രമ ഫലം ഗ്രാമപഞ്ചായത്തിന്റെ തൊഴിലുറപ്പിന്റെ ആദ്യ 106 മീറ്റർ കോൺക്രീറ്റ് റോഡ് വർക്കാണ് പതിനെട്ടാം വാർഡിൽ പൂർത്തീകരിച്ചത്

പത്ര ഏജൻറ് മാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം

Image
 ZEE FOUR                                                       news page പത്ര ഏജന്റ് മാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം പത്ര ഏജൻറ് അസോസിയേഷൻ വളാഞ്ചേരി :വർദ്ധിച്ചുവരുന്ന പെട്രോളിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്ക് നടുവിൽ പ്രയാസപ്പെടുന്ന അത്ര ഏജൻറ് മാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് പത്ര ഏജൻറ് അസോസിയേഷൻ വളാഞ്ചേരി ഏരിയ സമ്മേളന പ്രമേയം ആവശ്യപ്പെട്ടു വളാഞ്ചേരി ഐഷ റസിഡൻസി കോൺഫ്രൻസ് ഹാളിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ജലീൽ രാമപുരം ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് വിപി അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ അസീസ് വിളംബരം മുഖ്യപ്രഭാഷണം നടത്തി മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് പൂവാട്ട് മീത്തൽ പ്രസ് ക്ലബ് സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്,മീഡിയ ക്ലബ്ബ് പ്രസിഡണ്ട് മുഹ്സിൻ വടക്കുമുറി,മുഹമ്മദലി കോട്ടപ്പുറം ലുക്മാൻ പൂക്കാട്ടിരി ഷേക്ക് ഹസൻ പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.പത്ര ഏജൻറ് അസോസിയേഷൻ മെമ്പറും മാപ്പിളപ്പാട്ട് ഗാനര ജയിതാവുമായ ഗഫൂർ മാവണ്ടിയൂ...

പ്രയാണം 2023 വനിതാ ലീഗ് മേഖല കൺവെൻഷൻ

Image
ZEE FOUR                                              news page പ്രയാണം 2023 വനിതാ ലീഗ് മേഖല കൺവെൻഷൻ കുറ്റിപ്പുറം :പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി പ്രയാണം 2023  വനിത ലീഗ് മേഖല  കൺവെൻഷൻ  കഴുത്തല്ലൂർ ടി കെ ഹംസ ഹാജി നഗറിൽ സംഘടിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്   സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൻ   റമീന  സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷമീല നൗഷാദ് അധ്യക്ഷയായി. പ്രയാണം 2023 പഞ്ചായത്ത്തല  ഉദ്ഘാടനം  കോട്ടക്കൽ മണ്ഡലം വനിതാ ലീഗ് സെക്രട്ടറി ഷരീഫ ബഷീർ നിർവ്വഹിച്ചു. ഷംല ബഷീർ, അമീറ വഫീയ എന്നിവർ 13,14,15 വാർഡുകളിലെ വനിത ലീഗ് പ്രവർത്തകർക്ക് ക്ലാസ് എടുത്തു.                                പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ ,ഫാത്തിമ്മ കുട്ടി ടീച്ചർ, പി വി ഷാജി, എൻ പി നാസർ, റാഫി കൊട്ടിലുങ്ങൾ, യാസർ , സെക്കീർ ,ഷമീർ,ഫിറോസ്,സൈനബ, ഫാത്തിമ്മ സുഹറ,സുഹറ ...

മലപ്പുറം ജില്ലയെയും പാലക്കാട് ജില്ലയിലെയും പ്രകമ്പനം കൊള്ളിച്ച സ്ഫോടനം

Image
ZEE FOUR      news page                   മലമൽക്കാവ് സ്ഫോടനത്തിൽ തകർന്ന വീട്  മലപ്പുറം, പാലക്കാട് ജില്ലകളെ പ്രകമ്പനം  കൊള്ളിച്ച സ്ഫോടനം  തൃത്താല: മലമൽക്കാവ് ക്ഷേത്ര പരിസരത്ത് താമസിക്കുന്ന പ്രഭാകരന്റെ വീട്ടിൽ ഉഗ്ര സ്ഫോടനം. ഞായറാഴ്ച്ച രാത്രി 9 മണിയോടയാണ് അപകടം നടന്നത് അപകടത്തിൽ പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ക്ഷേത്രത്തിൽ വെടിമരുന്ന് വഴിപാട് നടത്തുന്ന ആളാണ് പ്രഭാകരൻ സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നു സ്ഫോടനത്തിന്റ ശബ്ദം കുറ്റിപ്പുറം, പൊന്നാനി, നടുവട്ടം, കാലടി, കൊളത്തോൾ,എന്നിവിടങ്ങളിൽ വലിയ ശബ്ദത്തോടുകൂടിയുള്ള കുലുക്കം അനുഭവപ്പെട്ടു. ഭൂമികുലുക്കം ആണെന്ന് കരുതി.പട്ടാമ്പി തഹസിൽദാർ,ഡി വൈ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദർശിച്ചു.പട്ടാമ്പിയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത് സ്ഫോടനത്തിന്റെ കാരണവും കൂടുതൽ വിവരങ്ങളും പരിശോധനകൾക്ക് ശേഷം അറിയിക്കുകയുള്ളൂ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

എ എ മലയാളി പുരസ്കാരം ഡോ:ഇഖ്ബാൽ കുറ്റിപ്പുറത്തിന്

Image
  എ എ മലയാളി പുരസ്കാരം  ഡോ:ഇഖ്ബാൽകുറ്റിപ്പുറത്തിന്  കുറ്റിപ്പുറം :23-ാമത് എ എ മലയാളി അനുസ്മരണം കുറ്റിപ്പുറം നിള പാർക്കിൽ എ എ മലയാളി സ്ക്വയറിൽ സംഘടിപ്പിച്ചു  ചടങ്ങിൽ വെച്ച് സംവിധായകൻ ശ്യാമപ്രസാദ്                        ഡോ:ഇക്ബാൽ കുറ്റിപ്പുറത്തിന് പുരസ്കാരം നൽകി കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ  അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു..എൻ വി കുഞ്ഞി മുഹമ്മദ്അ ധ്യക്ഷത വഹിച്ചു. ബഷീർ രണ്ടത്താണി,ഫസീന അഹമ്മദ് കുട്ടി,പരപ്പാര സിദ്ധീഖ്, മാനവേന്ദ്രനാഥ്,പി വി രാമകൃഷ്ണൻ,എ എ കുഞ്ഞാപ്പുട്ടി,കെ പി അസീസ്,പി വി മോഹനൻ,എ എ സുൽഫിക്കർ എന്നിവർ സംസാരിച്ചു

ബസ്റ്റാന്റ് നിർമ്മാണം താലൂക്ക് സർവ്വേയർ സ്ഥലം സന്ദർശിച്ചു

Image
ZEE FOUR  news page                                                             ബസ്റ്റാന്റ് നിർമ്മാണം താലൂക്ക്  സർവ്വേയർ  സ്ഥലം സന്ദർശിച്ചു കുറ്റിപ്പുറം : ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ നിർമ്മാണ പ്രവർത്ഥനങ്ങൾക്ക് വേണ്ടിയുള്ള ഗ്രാമ പഞ്ചായത്തിന്റെ  കൈവശമുള്ള ഭൂമിയുടെ അതിർത്തി നിർണ്ണയിക്കുന്നതിനായ് താലൂക്ക് സർവ്വേയർ അസി: സർവ്വേയർ  ചേർന്ന് സ്ഥലം സന്ദർശിച്ചു. ഊരാളുങ്കൽ സൊസൈറ്റിയ്ക്കാണ് മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിനുളള ചുമതല എങ്കിലും താലൂക്ക് സർവ്വേയുടെസ്ഥല നിർണയ സാക്ഷ്യപത്രം ഊരാളുങ്കൽ ആവശ്യപെട്ടിരുന്നു. ഭരണ സമിതി ആവശ്യപെട്ടത് പ്രകാരമാണ് സർവ്വേ നടപടികൾ നടന്നു വരുന്നത്. സംഘത്തോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മത് കുട്ടി,വൈസ്:പ്രസിഡന്റ് സിദ്ദീഖ് പരപ്പാര, കെ.ടി. സിദ്ദീഖ്,ഫസലലി സഖാഫ് തങ്ങൾ റിജിത  അബൂബക്കർ,അഷറഫലി,റമീന,കെ.ടി. അബ്ദ്ദൾ ഹമീദ് എന്നീ ജനപ്രതിനിധികളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

എട്ടാം ക്ളാസ് വിദ്യാർത്ഥിയെ വീടിന് മുകളിൽ ആത്മഹത്യ ചെയ്ത നിലയില്‍

Image
ZEE FOUR news Page

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ബ്ലഡ് ഡോണേഴ്സ് കേരള

Image
ZEE FOUR  news page രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . തിരൂർ : ജില്ലയിലെ രക്ത ബാങ്കുകൾ നേരിടുന്ന രക്തക്ഷാമം പരിഹരിക്കുന്നതിനായി ബ്ലഡ്‌ ഡോണേഴ്‌സ് കേരള തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും തിരൂർ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജിലെ 81&113 Nss യുണിറ്റ് സംയുക്തമായി പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 80 ൽ പരം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. ക്യാമ്പ് പ്രിൻസിപ്പാൾ അജിത് ഉൽഘാടനം ചെയിതു. ക്യാമ്പിൽ തിരൂരങ്ങാടി മലപ്പുറം കോർഡിനേറ്റർമാരും എന്‍.എസ് എസ് പ്രോഗ്രാം ഓഫീസർ ഫസീല എന്‍എസ്എസ് ഭാരവാഹികളായ ജസിം, വിഷ്ണു, ആയിഷ, തേജ, ആര്യ, അര്‍ച്ചന,ഗോപിക, നിമില്‍, പ്രത്യശ്ശ് നേതൃത്വം നൽകി.ക്യാമ്പിൽ പങ്കെടുത്തു രക്തദാനം നിർവഹിച്ച സുമനസ്സുകൾക്കും സഹകരിച്ചവർക്കും ബി ഡി കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെയും തിരൂർ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജിലെ Nss യൂണിന്റെയും അഭിനന്ദനങ്ങൾ അറീച്ചു.

ഉത്സവപ്പറമ്പുകളിലെ കവർച്ചസംഘം പിടിയിൽ

Image
ZEE FOUR news page             ഉത്സവപ്പറമ്പുകളിലെ              കവർച്ചസംഘം പിടിയിൽ മലപ്പുറം :ഉത്സവസീസണുകളിൽകളവുകൾ തടയുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ഐ.പി.എസ്ന്റെ നിർദ്ദേശ പ്രകാരം തിരൂർഡി.വൈ.എസ്.പി കെ എം. ബിജുവിന്റെ നേതൃത്വത്തിൽ തിരൂർ DANSAF ടീം നടത്തിയ പരിശോധനയിൽ സ്ഥിരമായി കളവ് കേസുകളിൽ ഉൾപ്പെട്ട നാല് പേർ വളാഞ്ചേരിയിൽ പിടിയിലായി.വൈരങ്കോട് വേലയോടനുബന്ധിച്ച് മോഷണം തടയുന്നതിന്റ ഭാഗമായി പരിശോധന ശക്തമാക്കിയിരുന്നു. സ്ഥിരമായി ഉത്സവപ്പറമ്പുകൾ കേന്ദ്രീകരിച്ച് കളവുകൾ പതിവാക്കിയവരാണ് പിടിയിലായ കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി മായാണ്ടി മകൻ സുരേഷ് (56 വയസ്സ് ),ചങ്ങരംകുളം നന്നമുക്ക് സ്വദേശിയായ ചെമ്പേത്ത് അടിമ മകൻ മുരളി എന്ന റഫീക്ക് (41 വയസ്സ് ), അരീക്കോട് പെരുമ്പറമ്പ് കോട്ടപ്പുറത്ത് മൊയ്‌ദീൻ മകൻ അഷ്‌റഫ് (49 വയസ്സ് ), വേങ്ങര ഊരകം കണ്ണാന്തൊടി അബുഹാജി മകൻ ഷിഹാബുദീൻ (45 വയസ്സ്) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ 25 വർഷത്തോളമായി സ്ഥിരമായി കളവ് കേസുകളിൽ ഉൾപ്പെടുന്നവരാണിവർ. ഉത്സവപറമ്പുകൾ കേന്ദ്രീകരിച്ച് ആഭരങ...

ആനയും ആർപ്പുവിളികളുമില്ലാത്തിടത്ത് ഒരു ഉത്സവച്ചന്ത

Image
 ZEE FOUR                                                                                       news page ഉത്സവച്ചന്തയില്‍                കച്ചവടം പൊടിപൊടിച്ച്                                കുട്ടിക്കച്ചവടക്കൂട്ടം                    എടപ്പാള്‍ : ആനയും പഞ്ചവാദ്യവും ആര്‍പ്പുവിളികളുമില്ലാത്തിടത്ത് ഒരു ഉത്സവച്ചന്ത.  ഉത്സവച്ചന്തയിലൊ കച്ചവടത്തിന്റെ പൊടിപൂരവും.         പോട്ടൂര്‍ മോഡേൺ ഹയർസെക്കന്ററി സ്കൂള്‍ മുറ്റത്ത് വിദ്യാര്‍ത്ഥിക്കൂട്ടം നടത്തിയ ഉത്സവച്ചന്ത ഏറെ വര്‍ണ്ണാഭമായിരുന്നു. കളിപ്പാട്ടങ്ങള്‍,വളകള്‍,മാലകള്‍,മധുര പലഹാരങ്ങള്‍ അങ്ങനെ സാധാരണ ഉത്സവച്ചന്തകളിലുണ്ടാകുന്ന മ...

വെങ്ങാട് ടി ആർ കെ സ്കൂളിന്റെ 103-ാം വാർഷികാഘോഷം

Image
  വെങ്ങാട് ടി ആർ കെ സ്കൂൾ 103-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നാളെ തുടക്കമാവും വെങ്ങാട് :1920-ൽ സ്ഥാപിതമായ ടി ആർ കെ എ യു പി സ്കൂൾ വെങ്ങാടിന്റെ. 103-ാം . വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വർണ്ണാഭമായ ചടങ്ങുകളോടെ 2023 ഫെബ്രുവരി 23, 24, തിയ്യതികളിൽ വെങ്ങാട് ടി ആർ കെ എ യു പി സ്കൂളിൽ വെച്ച് നടക്കും. മൂർക്കനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ മങ്കട എം എൽ എ മഞ്ഞളാംകുഴി അലി വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. പ്രധാനാധ്യാപകൻ പി കെ സുഭാഷ് മാസ്റ്റർ സ്വാഗത പ്രസംഗം നടത്തും.സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക പി സുശീല ടീച്ചർക്ക് യാത്രയയപ്പ് നൽകും.                                 103-ാo വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും രക്ഷിതാക്കളുടെ പലഹാരമേളയും ഉപഹാര സമർപ്പണവും നടക്കുമെന്നുംസംഘാട സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു .                    വെള്ളിയാഴ്ച ...

പുഴയോരം ശുചീകരിച്ചു വിദ്യാർത്ഥികൾ

Image
ZEE FOUR                                                                                        news page     പുഴയോരം ശുചീകരിച്ചു                                 വിദ്യാർത്ഥികൾ കുറ്റിപ്പുറം : :ദേശീയ ഹരിതസേനയുടെയും ജെ ആർ സി യുടെയും നേതൃത്വത്തിൽ കുറ്റിപ്പുറം ഗവ.ഹയർസെക്കന്ററി വിദ്യാർത്ഥികളും ചേർന്ന് പുഴയോരം ശുചീകരിച്ചു. പരിതസ്ഥിതി ജില്ലാ പരിസ്ഥിതി കൂട്ടായ്മ കോർഡിനേറ്റർ  ലത്തീഫ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു.  പുഴയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന ക്ലാസ്സായിരുന്നു. പിടിഎ പ്രസസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഷീബ ടീച്ചർ സ്വാഗതം പറഞ്ഞു.  വാർഡ് മെമ്പർ ബേബി ടീച്ചർ,പിടിഎ അംഗം മുഹമ്മദ്അലി എന്നിവർ സംസാരിച്ചു തുടർന്ന് കടവ് മുതലുള്ള പുഴയോരം ശുചീകരിച...

സിനിമ-ടിവി താരം സുബി സുരേഷ് അന്തരിച്ചു

Image
 ZEE FOUR                                                                                       news page       സിനിമ-ടിവി താരം    സുബി സുരേഷ്  അന്തരിച്ചു കൊച്ചി : സുബി സുരേഷ് അന്തരിച്ചു കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം രാവിലെ 9 30 ന് കൊച്ചിയിലെ രാജഗിരി ആശുപത്രിയിലായിരുന്നു മരണം ടെലിവിഷൻ സ്റ്റേജ് ഹാസ്യ പരിപ്പാടികളിലൂടെ ശ്രദ്ധേയമായ തരം

കുറ്റിപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി

Image
 ZEE FOUR                                                                                     news page            പന്തം കൊളുത്തി പ്രതിഷേധം കുറ്റിപ്പുറം : ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. നികുതി ഭീകരതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കളമശ്ശേരി പോലീസ് സ്റ്റേഷൻ മാർച്ചിൽ പോലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ മുജീബ് കൊളക്കാട് ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ഷബാബ് വക്കരത് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പാറക്കൽ ബഷീർ, കെ വി ഉണ്ണികൃഷ്ണൻ,സലാം പാഴുർ,അനീഷ് പേരശ്ശനൂർ,ഫാസിൽ പി,വിനു പുല്ലാനൂർ, മുസ്തഫ പുഴനമ്പ്രം,എന്നിവർസംസാരിച്ചു ബഷീർ മാവണ്ടിയൂർ,നൗഫൽ പാ...

വളാഞ്ചേരിയിൽ ക്ഷേത്രത്തിൽ വച്ച് വയോധികയെ അപായപ്പെടുത്താൻ ശ്രമിച്ച് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

Image
 ZEE FOUR                                                                                     news page വളാഞ്ചേരിയിൽ ക്ഷേത്രത്തിൽ വച്ച് വയോധികയെ അപായപ്പെടുത്താൻ ശ്രമിച്ച് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ വളാഞ്ചേരി: കുടുംബ ക്ഷേത്രത്തിൽ ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരുന്ന വയോധികയെ അപായപ്പെടുത്താൻ ശ്രമിച്ച് പണവും ആഭരണങ്ങളും കവർച്ച ചെയ്ത കേസിലെ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി ഹബീബുള്ളയാണ് പിടിയിലനടത്തി. 2022 നവംബർ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ കുടുംബക്ഷേത്രമായ വളാഞ്ചേരി കാർത്തല വടക്കുമുറി അയ്യപ്പ ക്ഷേത്രത്തിൽ പാത്രങ്ങൾ കഴുകുകയായിരുന്ന വിജയലക്ഷ്മിയെയാണ് കഴുത്തിൽ തുണി മുറുക്കി പിറകിൽ നിന്ന് തള്ളിയിട്ട് ആഭരണങ്ങൾ കവർന്ന് കടന്നത്. കേസിൽ തിരൂർ ഡി.വൈ.എസ്.പി കെ ബിജുവിന്റെ നിർദേശപ്രകാരം അന്വേഷണം ആരംഭിച്ച എസ്.ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള വ...

മതസൗഹാർദ്ദത്തിന് കരുത്ത് പകർന്ന് പിതാവിൻറെ പതിവ് തെറ്റിക്കാതെ മകനും

Image
  മതസൗഹാർദ്ദത്തിന് കരുത്ത് പകർന്ന് പിതാവിൻറെ പതിവ് തെറ്റിക്കാതെ മകനും  വളാഞ്ചേരി :പിതാവ് പൂക്കോയ തങ്ങൾ ഐദറൂസി തുടങ്ങിവച്ച ചര്യ പിൻപറ്റി പോരുകയാണ് മകൻ സാലിഹ് തങ്ങളും. വളാഞ്ചേരികാരുടെ പ്രധാന ഉത്സവമായ പറമ്പത്ത് കാവ് വേലയോടനുബന്ധിച്ച് കാർത്തല ആഘോഷ കമ്മിറ്റിയുടെ ഫണ്ട് സമാഹരണത്തിന് ആദ്യ തുക നൽകിയിരുന്നത് കാർത്തല ഒറ്റകത്ത്  പൂക്കോയ തങ്ങൾ ആയിരുന്നു. പിതാവിന്റെ മരണം ശേഷം കഴിഞ്ഞ 18  വർഷമായി തൻറെ പിതാവ് തുടങ്ങിവച്ച മതസൗഹാർദ്ദത്തിന്റെ അടയാളം ഇന്നും പിന്തുടർന്ന് പോരുകയാണ് മകൻ സയ്യിദ് സാലിഹ് തങ്ങൾ ഐദറൂസിയും. വർത്തമാന കാലത്ത് നാടിന്റെ ഐക്യം ഊട്ടി ഉറപ്പിക്കേണ്ടത് നമ്മുടെ നാടിന്റെ നിലനിൽപിന് ആവശ്യമാണ് എന്നും പിതാവ് തുടങ്ങിവെച്ചത് മകൻ തുടർന്ന് പോരുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഫണ്ട്  ഏറ്റ് വാങ്ങിയ ശേഷം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. രതീഷ്, സുവീഷ്, സുജേഷ്, ഷിബിൻ, മഹേഷ് എന്നിവർ സ്വാലിഹ് തങ്ങളിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി
Image
 ZEE FOUR                                                                                     news page കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടിയിൽ  കുറ്റിപ്പുറത്തും പരിസ്സര പ്രദേശങ്ങളിലും ചില്ലറ വിൽപ്പന നടത്തുന്നയാൾ അറസ്റ്റിൽ, ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും നാട്ടിൽ എത്തിച്ച് ചില്ലറ വിൽപ്പന നടത്തി വന്നിരുന്ന അല്ലൂർ പുതുപ്പറമ്പിൽ വീട്ടിൽ ഹുസൈൻ മകൻ 22 വയസ്സുള്ള മുഹമ്മദ് റാഷിദ് ആണ് കുറ്റിപ്പുറം ചെമ്പിക്കൽ ഭാരതപ്പുഴയുടെ തീരത്ത് വെച്ച് കുറ്റിപ്പറം പോലീസിന്റെ പിടിയാലത് പ്രതിയുടെ പക്കൽ നിന്നും 480 ഗ്രം കഞ്ചാവും 24 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് കണ്ടെടുത്തു . കുറ്റിപ്പുറം SI ജലീൽ കറു ത്തേടത്ത് എസ്സ് ഐ ഷമീൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതി പിടികൂടിയത് പ്രതിക്ക് വിൽപനക്കയി സാധനം എത്തിച്ചു കൊടുക്കുന്ന ആളുകളെ പറ്റിയും സംഘത്തിലുള്ള മറ്റു കൂട്ടാളി...

20 ലക്ഷത്തോളം രൂപയുടെ സമ്മാന പദ്ധതികളുമായി വളാഞ്ചേരി വ്യാപാരി വ്യവസായി സമിതി

Image
 ZEE FOUR                                                                                     news page            മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ വളാഞ്ചേരിയിൽ വളാഞ്ചേരി : വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. 20 ലക്ഷത്തോളം രൂപയുടെ സമ്മാന പദ്ധതികളാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഉത്സവ സീസൺ കാലയളവിൽ ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത് വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിലെ ആയിരത്തിലധികം വരുന്ന അംഗങ്ങൾക്ക് നൽകുന്ന സമ്മാനകൂപ്പൺ കളിൽ നിന്ന് ആണ് മെഗാ ബംബർ സമ്മാനം അടക്കമുള്ള സമ്മാനാർഹരെ കണ്ടെത്തുന്നത് മെഗാ ഫെസ്റ്റിവൽ കാലയളവിൽ സമ്മാന പദ്ധതികൾക്ക് പുറമേ കലാകായിക പ്രദർശനങ്ങളും മെഗാ ബംബർ സമ്മാനം നൽകുന്ന സമാപന വേളയിൽ പൊതുജനങ്ങൾക്കായി വമ്പിച്ച സ്റ്റേജ് പ്രോഗ്രാമുകൾ അടക്കമുള്ള കലാഉത്സവങ്ങൾ ഒര...

കുറ്റിപ്പുറം പോലീസിന്റെ സമയോചിത ഇടപെടൽ വയോധിക വീടണഞ്ഞു

Image
 ZEE FOUR news page കുറ്റിപ്പുറം പോലീസിന്റെ സമയോചിത ഇടപെടൽ    വളാഞ്ചേരി സ്വദേശിനി വയോധിക വീടണഞ്ഞു കുറ്റിപ്പുറം  :കുറ്റിപ്പുറം ടൗണിൽ അലഞ്ഞ് നടക്കുകയായിരുന്നു 75 വയസ്സ് പ്രായമുള്ള വയോധികയെ കുറ്റിപ്പുറം പോലീസ് എസ് ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തിച്ചു.ടൗണിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിനിടയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ത്രീയെ ഏറ്റെടുക്കുകയും.അന്വേഷണത്തിനിടയിൽ വളാഞ്ചേരി സ്വദേശി ആണെന്നും വയോധികക്ക് ഭ്രാന്താണെന്ന് പറഞ്ഞു മകനും മരുമകളും ചേർന്ന് വീട്ടിൽനിന്ന് ഇറക്കി വിടുകയാണ് ചെയ്തതെന്നും. തെളിയുകയും ചെയ്തു എന്ന് കുറ്റിപ്പുറം എസ് ഐ ജലീൽ കറുത്തേടത്ത് പറഞ്ഞു. സംഘത്തിൽ   എസ് ഐ ജലീൽ കറുത്തേടത്തിന് പുറമേ            എസ് ഐ ഷമീൽ, എസ് സി പി ഒ മാരായ വിജീഷ്,അലക്സ് സാമുവൽ,സന്തോഷ് എന്നിവർ ചേർന്നാണ് വയോധികയെ വീട്ടിലെത്തിച്ചത്.

മുസ്ലിം ലീഗ് ജില്ലാ സമ്മേളന പ്രചരണാർത്ഥം യൂത്ത് ലീഗ് മാരത്തൺ സംഘടിപ്പിച്ചു

Image
 ZEE FOUR news page     മുസ്ലിം ലീഗ് ജില്ലാ സമ്മേളന പ്രചരണാർത്ഥം               യൂത്ത് ലീഗ് മാരത്തൺ സംഘടിപ്പിച്ചു കുറ്റിപ്പുറം . മുസ്ലിം ലീഗ് ജില്ലാ സമ്മേളന പ്രചരണാർത്ഥം കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് യൂത്ത് മാരത്തൺ സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി.കെ കരീം സാഹിബ് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടി വി.പി അബ്ദുറഹിമാൻ മാസ്റ്റർ പതാക കൈമാറി. യൂത്ത് ലീഗ് പ്രസിഡൻ്റ് കെ.ടി ഹമീദ്, സെക്രട്ടറി ശമീർ തടത്തിൽ,ആഷിഖ് കൊളത്തോൾ, ടി.പി ശംസു, ഹുസൈൻ കൊട്ടിലുങ്ങൽ, എം.പി റഹീം, സി.പി നിസാർ, ഷാഫി പൂങ്ങോട്ടിൽ, റാഫി കൊട്ടിലുങ്ങൽ, അജ്മൽ മൂടാൽ, സജാദ് പരുത്തിപ്പുറ, കെ.പി സലാം, അബ്ദുറഹിമാൻ, ജാസിറലി, റിയാസ്, ഹക്കീം കളപ്പടത്തിൽ, അഷ്ക്കർ വി.പി, നജ്മു, റഫീഖ്.ടി നേതൃത്വം നൽകി.

വി വി ഭാസി വിടപറഞ്ഞു

Image
ZEE FOUR news page                         വി വി ഭാസി അന്തരിച്ചു കുറ്റിപ്പുറം : കുറ്റിപ്പുറത്തെ പൗര പ്രമുഖനും സാംസ്കാരിക പ്രവര്‍ത്തകനും, എലൈറ്റ് ലൈബ്രറി പ്രസിഡന്റും,കുറ്റിപ്പുറം ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്ര പ്രസിഡന്റുമായ വെള്ളാട്ടു വളപ്പില്‍ വി.വി.ഭാസി (75)അന്തരിച്ചു.                 ഭാര്യ: മീനാകുമാരി                 മക്കൾ.ശ്രീജിത്,രഞ്ജിത്,ഡോ:സജിത്     മരുമക്കൾ.സിന്ധു,ഡോ:നിമ്മി,ഡോ:ദീപിക.   ശവസംസ്കാരം നാളെ രാവിലെ നടക്കും.                                            

മാനവരാശിക്ക് ശാന്തിയും സമാധാനവും നേർന്ന് വീണ്ടുമൊരു ശാന്തിയാത്ര

Image
 ZEE FOUR news page മാനവരാശിക്ക് ശാന്തിയും സമാധാനവും നേർന്ന് നീളാ  തീരത്ത് വീണ്ടുമൊരു ശാന്തിയാത്ര തിരുന്നാവായ. മാനവരാശിക്ക് ശാന്തിയും സമാധാനവും നേർന്ന് നീളാ തീരത്ത് വീണ്ടുമൊരു ശാന്തിയാത്ര നടന്നു.  7 5ാം    മത് തിരുന്നാവായ സർവേദയ മേളയുടെ ഭാഗമായി സംഘടിപ്പിച്ച ശാന്തിയാത്ര മേള കമ്മിറ്റി ചെയർമാനും ഗാന്ധിയനുമായ സി.ഹരിദാസിൻ്റെ നേതൃത്വത്തിൽ തവനൂർ കേളപ്പജി സ്മാരക സ്തൂപം പരിസരത്ത് പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടത്തി. തവനൂരിൽ നിന്നും തിരുന്നാവായയിലേക്ക് പുറപ്പെട്ട ശാന്തിയാത്രയിൽ ഗാന്ധി മാർഗ പ്രവർത്തകരും -സർവോദയ പ്രവർത്തകരും സാംസ്കാരിക നായകരും നാട്ടുകാരുമടക്കം നിരവധി പേർ അണിനിരന്നു. പുലർച്ചെ ആറ് മണിയോടെ രാംധുൻ ആലപിച്ച് മണൽ പരപ്പിലൂടെ നടന്നു നീങ്ങിയ ശാന്തിയാത്ര നിളയിൽ പ്രത്യേകം സജ്ജമാക്കിയ തോണികളിൽ കയറി 400 മീറ്റർ സഞ്ചരിച്ചാണ് നിളയുടെ വടക്കേക്കരയായ തിരുന്നാവായയിൽ എത്തിയത്. തിരുന്നാവായ കടവിൽ നിന്നും പുറപ്പെട്ട ശാന്തി യാത്ര ഗാന്ധി സ്മാരകത്തിൽ സമാപിച്ചു. സ്മാരകത്തിൽ പുഷ്പാർച്ചനയും ഗാന്ധി പ്രതിമയിൽ മാലാർപ്പണവും നടത്തി. തുടർന്ന് നടന്ന സ്മൃതി സംഗമം സി. ഹരിദാസ് ഉദ്ഘാടനം ചെയ്ത...

കേളപ്പജിയുടെ പൂർണകായ പ്രതിമ അനാച്ഛാദനം

Image
 ZEE FOUR  news page            ഭവന സമർപ്പണം   തവനൂർ :ഫെബ്രുവരി 12 ന് രാവിലെ 10 മണിക്ക് തവനൂർ കേളപ്പജി കാർഷിക എഞ്ചിനിയറിംഗ് കോളേജ് ക്യാമ്പസിലെ കേരളഗാന്ധി കെ കേളപ്പന്റെ പൂർവകാല വസതിയിൽ കേളപ്പജിയുടെ പൂർണകായ പ്രതിമയുടെ അനാച്ഛാദനവും ഭവന സമർപ്പണവും ബഹുമാനപ്പെട്ട കർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദ്  നിർവഹിക്കും.  വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ടെക്നോളജി പഠന മേള (ഫാംമെക് 2023), മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക വിദ്യാ പ്രദർശനം (നിറപൊലി), കാർഷിക പരിശീലന പരിപാടി. ക്യാമ്പസിൽ പ്രവർത്തനമാരംഭിക്കുന്ന കേളപ്പജി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കെ.സി.എ.ഇ.ടി വികസിപ്പിച്ചെടുത്ത ട്രാക്ടറിൽ പ്രവർത്തിപ്പിക്കുന്ന ഇഞ്ചി, മഞ്ഞൾ, കൂർക്ക വിളവെടുപ്പ് യന്ത്രത്തിന്റെ ആദ്യ വിൽപ്പന ഇൻസ്ട്രക്ഷണൽ ഫാമിന്റെ ടെക്നോളജി ഹബ്. ഫാമലി ഫാമിംഗ് ഡെമോൺസ്ട്രേഷൻ പ്ലോട്ട് എന്നിവയുടെ ഉദ്ഘാടനം റവന്യൂ ഭവന നിർമാണ ഭൂരേഖ ഭൂപരിഷ്കരണ വകുപ്പ് മന്ത്രി  അഡ്വ.കെ രാജൻ  നിർവ്വഹിക്കും. ഇതോടൊപ്പം ഐ.സി.എ.ആർ ട്രൈബൽ ഉപപദ്ധതിയിലെ യന്ത്രോപ...

പ്രവേശന വിലക്ക് മറികടന്ന പ്രതി അറസ്റ്റിൽ

Image
 ZEE FOUR news page                    പ്രവേശന വിലക്ക്           മറികടന്ന പ്രതിഅറസ്റ്റിൽ കുറ്റിപ്പുറം :കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക്  ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിൽ ആയി. വിവിധ കേസുകളിൽ പ്രതിയായ കുറ്റിപ്പുറം പേരശന്നൂർ സ്വദേശി കട്ടച്ചിറ വീട്ടില്‍ മുഹമ്മദ്‌ മകൻ അഷ്‌റഫ്‌ അലി (38) ആണ് അറസ്റ്റിൽ ആയത്. പ്രവേശന വിലക്ക് ലംഘിച്ച് അഷ്‌റഫ്‌ അലി ജില്ലയിൽ പ്രവേശിച്ചിട്ടുണ്ട് എന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി  സുജിത് ദാസ്  ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് സബ് ഇൻസ്‌പെക്ടറുടെ  നേതൃത്വത്തില്‍  കുറ്റിപ്പുറം പോലീസും ,TIRUR DANSAF  ചേർന്ന് അഷ്റഫലിയുടെ പേരശ്ശനൂരിലെ വീട്ടിൽ നിന്നും പിടികൂടി .2007 ലെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ (കാപ്പ )പ്രകാരം അഷ്‌റഫ്‌ അലിയെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ മുൻ‌കൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ അ...

അനന്താവൂർ മുട്ടിക്കാട് മാമ്പറ്റകുളം നവീകരിക്കുന്നു പ്രദേശവാസികൾക്ക് ആശ്വാസമാകും

Image
 ZEE FOUR news page അനന്താവൂർ മാമ്പറ്റ കുളം നവീകരിക്കുന്നതിൻ്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു.  തിരുന്നാവായ : അനന്താവൂർ മുട്ടിക്കാട് മാമ്പറ്റകുളം നവീകരിച്ച് സംരക്ഷിക്കാനൊരുങ്ങുന്നു. ഉപയോഗശൂന്യമായി രുന്നില്ല കുളത്തെയാണ് ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് നവീകരിക്കുന്നത്. തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പർ ടി.വി. റംഷീദ ടീച്ചറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് കുളം നവീകരിച്ച് സംരക്ഷിക്കുന്നത്.ജലസ്രോതസ്സായിരുന്ന മാമ്പറ്റ കുളം കുളിക്കാനും തുണി അലക്കാനും വർഷങ്ങൾക്ക് മുമ്പ്  കന്നുകാലികളുടെ ആവശ്യത്തിനും ഇവിടത്തെ ജലമായിരുന്നു പ്രദേശവാസികൾ ഉപയോഗിച്ചിരുന്നത്. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന  പാറയിൽ അഹമ്മദ് കുട്ടി എന്ന ബാപ്പുവാണ്  മാമ്പറ്റ കുളവും അനുബന്ധ കിണറും നിർമിച്ചത്. അനന്താവൂർ കോളനിയിലുള്ള വാട്ടർ ടാങ്കിലേക്ക് ശുദ്ധീകരിച്ച വെള്ളമെത്തിക്കുന്നത് കുളത്തിനു സമീപുള്ള കിണറിൽ നിന്നാണ്. മാമ്പറ്റകുളം നവീകരിക്കുന്നതോടെ കുട്ടികൾക്ക്  നീന്തൽ പഠിക്കാനും കുളിക്കുവാനും സമീപത്തെ കൃഷിക്കും...

ജില്ലയിലെ രക്ത ക്ഷാമം പരിഹരിക്കുന്നതിനായി ബ്ലഡ് ഡോണേഴ്സ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

Image
 ZEE FOUR news page ജില്ലയിലെ രക്ത ക്ഷാമം പരിഹരിക്കുന്നതിനായി ബ്ലഡ് ഡോണേഴ്സ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു തിരൂർ : ജില്ലയിലെ രക്ത ബാങ്കുകൾ നേരിടുന്ന രക്തക്ഷാമം പരിഹരിക്കുന്നതിനായി ബ്ലഡ്‌ ഡോണേഴ്‌സ് കേരള  തിരൂർ താലൂക്ക് കമ്മിറ്റിയും തിരൂർ സീതി സാഹിബ്‌ മെമ്മോറിയൽ പോളി ടെക്‌നിക് കോളേജ് ല_വേറൊ യൂണിയനും സംയുക്തമായി  പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  80 ൽ പരം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. ക്യാമ്പ്  വൈസ് പ്രിൻസിപ്പാൾ ടി കെ ബഷീർ ഉൽഘാടനം ചെയിതു. യൂണിയൻ അഡ്വൈസർ ഫാഹിദ് അധ്യക്ഷനായി. ക്യാമ്പിൽ തിരൂർ താലൂക്ക് കോർഡിനേറ്റർമാരായ ജിതിൻ മോര്യ, ഹനീഫ പൂനേരി, റംല വൈലത്തൂർ,യൂണിയൻ ഭാരവാഹികളായ യാസിർ മനാഫ്, ഷംല കെ, നിഹാൽ, അഷ്ഫഹ്, അജ്മൽ അലി, സിനാൻ, ഫർസിന്, റഹീം എംപി എന്നിവർ നേതൃത്വം നൽകി.ക്യാമ്പിൽ പങ്കെടുത്തു രക്തദാനം നിർവഹിച്ച സുമനസ്സുകൾക്കും സഹകരിച്ചവർക്കും ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റിയുടെയും ssm പോളിടെക്‌നിക് ലാ_വേറൊ സ്റ്റുഡന്റസ് യൂണിന്റെയും അഭിനന്ദനങ്ങൾ അറീച്ചു

വളാഞ്ചേരി ടി ടി പടി സ്വദേശി ഫിറോസ് ബാബു കഞ്ചാവുമായി പിടിയിൽ

Image
 ZEE FOUR news page. വിൽപ്പനക്കായി കൊണ്ട് പോകുകയായിരുന്ന അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി  കുറ്റിപ്പുറം: വളാഞ്ചേരി ടൗണുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന വളാഞ്ചേരി ടി ടി പടി സ്വദേശിയായ അന്നാത്ത് ഫിറോസ്ബാബുവിനെയാണ് തിരൂർ ഡി വൈ എസ് പി . കെ.എം ബിജുവിന്റെ നിർദ്ദേശ പ്രകാരം കുറ്റിപ്പുറം എസ് ഐയും  തിരൂർ DANSAF സംഘവും ചേർന്ന് പിടികൂടിയത് . മുൻപ് കുറ്റിപ്പുറം എക്‌സൈസ് വിൽപ്പനക്കായി കഞ്ചാവ് കൈവശം വച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. പോലീസ് പിടികൂടാതിരിക്കാൻ ഹിന്ദി തൊഴിലാളികൾക്കിടയിലായാണ് ഇയാൾ കൂടുതലായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.          

മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് പ്രവൃത്തിക്ക് ബഡ്ജറ്റിൽ 5 - കോടി അനുവദിച്ചു -

Image
 ZEE FOUR news page മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് പ്രവൃത്തിക്ക് ബഡ്ജറ്റിൽ 5 - കോടി അനുവദിച്ചു - പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ     വളാഞ്ചേരി: മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് പ്രവൃത്തിക്ക് ബഡ്ജറ്റിൽ ഉൾപ്പെടുത്തി 5 - കോടി രൂപ അനുവദിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ . ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ നടത്തിയ 2023 - 24 ലേക്കുള്ള ബഡ്ജറ്റിന്റെ മറുപടി പ്രസംഗത്തിലാണ് മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് നിർമ്മാണത്തിന് 5 കോടി രൂപ പ്രഖ്യാപിച്ചത്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിന് ധനകാര്യ വകുപ്പിന് നൽകിയ ശുപാർശകളിൽ ആദ്യത്തേതായിരുന്നു മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് പൂർത്തീകരണത്തിന് ഫണ്ടനുവദിക്കണമെന്നുള്ളത്. ഇത് സംബന്ധിച്ച് എം.എൽ.എ ധനകാര്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. പൊതു മരമാത്ത് വകുപ്പുമായി ബന്ധപ്പെട്ട് തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു.

75-ാം സർവോദയ മേളയ്ക്ക് തവനൂരിന്റെ മണ്ണിൽ തുടക്കം

Image
ZEE FOUR news page            75-ാം സർവോദയ മേളയ്ക്ക് തവനൂരിന്റെ മണ്ണിൽ തുടക്കം കുറ്റിപ്പുറം:  കേരള സർവോദയ മണ്ഡലം കമ്മിറ്റിയിലെ പിളർപ്പിനും വിവാദങ്ങൾക്കുമിടെ 75-ാം സർവോദയ മേളയ്ക്ക് നാളെ തവനൂരിൻ്റെ മണ്ണിൽ തുടക്കം. തവനൂരിലെ ശാന്തി കുടീരം പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് 9,10,11,12 തിയതികളിൽ സർവോദയ മേള നടക്കുന്നത് . നാളെ വൈകീട്ട് നാലു മണിക്ക് മുൻ കേന്ദ്ര മന്തി മുല്ലപ്പളളി രാമചന്ദ്രൻ മേള ഉദ്ഘാടനം ചെയ്യും. മുൻ എം.പി സി.ഹരിദാസ് അധ്യക്ഷനാകും. പത്തിന് രാവിലെ 9 മണിക്ക് നടക്കുന്ന സ്വരാജ് സമ്മേളനം ഹരിജൻ സേവാസംഘം പ്രസിഡൻ്റ് ഡോ. ഗോപാല കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. പ്രമുഖ ഗാന്ധിയൻ ഡോ.ആർസു അധ്യക്ഷനാകും. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന അന്ത്യോദയത്തിൽ നിന്ന് സർവോദയത്തിലേക്ക് എന്ന പരിപാടി കഥാകൃത്ത് പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്ക് നടക്കുന്ന വനിതാ സമ്മേളനം അഡ്വ. സുജാത വർമ്മ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന മദ്യമദ്യേതര ലഹരി വിരുദ്ധ സമ്മേളനം പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 11 ന് ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് സ്വദേശി ഉൽപ്പന്...