പ്രയാണം 2023 വനിതാ ലീഗ് മേഖല കൺവെൻഷൻ
ZEE FOUR
news page
പ്രയാണം 2023 വനിതാ ലീഗ്
മേഖല കൺവെൻഷൻ
കുറ്റിപ്പുറം:പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി പ്രയാണം 2023 വനിത ലീഗ് മേഖല കൺവെൻഷൻ കഴുത്തല്ലൂർ ടി കെ ഹംസ ഹാജി നഗറിൽ സംഘടിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൻ റമീന സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷമീല നൗഷാദ് അധ്യക്ഷയായി. പ്രയാണം 2023 പഞ്ചായത്ത്തല ഉദ്ഘാടനം കോട്ടക്കൽ മണ്ഡലം വനിതാ ലീഗ് സെക്രട്ടറി ഷരീഫ ബഷീർ നിർവ്വഹിച്ചു. ഷംല ബഷീർ, അമീറ വഫീയ എന്നിവർ 13,14,15 വാർഡുകളിലെ വനിത ലീഗ് പ്രവർത്തകർക്ക് ക്ലാസ് എടുത്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ ,ഫാത്തിമ്മ കുട്ടി ടീച്ചർ, പി വി ഷാജി, എൻ പി നാസർ, റാഫി കൊട്ടിലുങ്ങൾ, യാസർ , സെക്കീർ ,ഷമീർ,ഫിറോസ്,സൈനബ, ഫാത്തിമ്മ സുഹറ,സുഹറ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു

Comments
Post a Comment