Posts

Showing posts from May, 2023

നൂറിന്റെ നിറവിൽ കൂടശ്ശേരി ഗവ: യു പി സ്കൂൾ വിളംബര ഘോഷയാത്ര

Image
  by  Rafeeq Mani Updated May 31 2023 കൂടശ്ശേരി ഗവ: യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ  വിളംബര ജാഥ സംഘടിപ്പിച്ചു ആതവനാട് :കൂടശ്ശേരി ഗവണ്മെന്റ് യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു, സ്വാഗതസംഘം ചെയർമാൻ സക്കീർ ഹുസൈൻ പി കെ, കൺവീനർ ശ്രീകല ടി എന്നിവർ ജാഥക്ക് നേതൃത്വം നൽകി. വാർഷികാഘോഷങ്ങളുടെ കാര്യപരിപാടികൾ വിശദീകരിച്ചു കൊണ്ട് നടന്ന പത്ര സമ്മേളനത്തിൽ എച്ച് എം ശ്രീകല, പി ടി എ പ്രസിഡന്റ്‌ സക്കീർ ഹുസൈൻ, സീനിയർ സ്റ്റാഫ്‌ ബാബു മാഷ് കെ പി എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ ഷാഫി എം, എസ് എം സി വൈസ്: ചെയർമാൻ വിനോദ് കുമാർ, അധ്യാപകരായ ജ്യോതിഷ് സി കെ, മനോജ്‌ ടി ജെ എന്നിവർ പങ്കെടുത്തു.നൂറിന്റെ നിറവിൽ കൂടശ്ശേരി .. കുറുമ്പത്തൂർ അങ്ങാടിയിൽ നിന്ന് തുടങ്ങിയ വിളംബര ജാഥ സ്കൂൾ അങ്കണത്തിൽ സമാപിച്ചു.ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടേയും വിവിധ വേഷവിധാനങ്ങളുടെയും വർണ്ണപ്പകിട്ടാർന്ന അലങ്കാരങ്ങളുടെയും അകമ്പടിയോടെ നടന്ന വിളംബര ജാഥയിൽ ജനപ്രതിനിധികൾ, സ്വാഗതസംഘം ഭാരവാഹികൾ,വിവിധ രാഷ്ട്രീയ- സാംസ്കാരിക സംഘടന പ്രവർത്തകർ, പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ,പൂ...

കുറ്റിപ്പുറം ചെമ്പിക്കലിൽ പോലീസുകാരെ അക്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

Image
KUTTIPPURAM U Upto Dated May 20 2023          കുറ്റിപ്പുറം                      ചെമ്പിക്കലിൽ   പോലീസുകാരെ അക്രമിച്ച കേസിൽ  രണ്ട് യുവാക്കൾ അറസ്റ്റിൽ കുറ്റിപ്പുറം: പോലീസുകാരെ അക്രമിച്ച കേസിൽ രണ്ട് യുവാക്കളെ കുറ്റിപ്പുറം പോലീസ് പിടികൂടി. ഇരിമ്പിളിയം വലിയകുന്ന് സ്വദേശികളായ ജിനേഷ് (38), ഭാവന കുമാർ (46) എന്നിവരെയാണ് കുറ്റിപ്പുറം സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം ചെമ്പിക്കലിൽ അധികൃതമായി പൊതു സ്ഥലത്ത് മദ്യപിക്കുന്നുണ്ട് എന്ന പരാതിയെ തുടർന്നാണ് കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനക്കിടെ  യുവാക്കൾ പോലീസിനെ ആക്രമിക്കുകയായിരുന്നു.  കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സിവിൽ ഓഫീസർമാരായ രഘു , അനിൽകുമാർ, എന്നിവരെയാണ്  ഇരുവരും ചേർന്ന് ആക്രമിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ   മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

താമര പിഴുത് കന്നഡ

Image
താമര പിഴുത് കന്നഡ KUTTIPPURAM   Upto Dated May 13 2023 കർണാടകത്തിലെ വോട്ടർമാർക്ക്  അഭിവാദ്യമർപ്പിച്ച്  കുറ്റിപ്പുറം പഞ്ചായത്ത്  യുഡിഎഫ് കമ്മിറ്റി കുറ്റിപ്പുറം : കേന്ദ്ര സംസ്ഥാന ഭരണത്തിൻ്റെ സർവ്വവിധ സന്നാഹങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് എല്ലാവിധ ജനാതിപത്യ മര്യാദകളും കാറ്റിൽ പറത്തി വെറുപ്പും വിദ്വേഷവും മാത്രം കൈമുതലാക്കിയ  ഫാസിസ്റ്റ് ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് ജനാതിപത്യ മതേതരത്തിൻ്റെ വിജയ കാഹളം മുഴക്കിയ കർണ്ണാടകടത്തിലെ വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് കുറ്റിപ്പുറം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പായസ വിതരണവും നടത്തി. യു.ഡി.എഫ് ചെയർമാൻ പാറക്കൽ ബഷീർ, കൺവീനർ വി.പി.അബ്ദുറഹ്മാൻ മാഷ്, DCC സെക്രട്ടറി ഉമ്മർ കുരിക്കൾ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിദ്ധീഖ് പരപ്പാര, മടത്തിൽ ശ്രീകുമാർ, ബ്ലോക്ക് പ്രസിഡണ്ട് മുജീബ് കൊളക്കാട്, കെ.ടി.സിദ്ധീഖ്, ഹുസൈൻ കൊട്ടിലുങ്ങൽ, ടി.ഹംസ, അഹമ്മദ് കുട്ടി ചെമ്പിക്കൽ, മനോജ് പേരശന്നൂർ, മുസ്തഫ പുഴനപ്രം, സമീർ തടത്തിൽ എന്നിവർ നേത്രത്വം നൽകി.

10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Image
  VALANCHERY Upto Dated May 11 2023 എടയൂർ കരേക്കാട് വില്പനക്കെത്തിച്ച  10 കിലോ കഞ്ചാവുമായി  യുവാവ് പിടിയിൽ വളാഞ്ചേരി :എടയൂർ പഞ്ചായത്തിലെ കരേക്കാട് ചെങ്കുണ്ടൻപടിയിൽ വില്പനക്കായെത്തിച്ച 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. തൊഴുവാനൂർ കരിക്കത്തറ വീട്ടിൽ സജീനയുടെ മകൻ അഫ്സൽ എന്ന മുപ്പത്കാരനെയാണ് വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്‌.എച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കരേക്കാട് ചെങ്കുണ്ടൻപടി നാല്പതുവീട് കോളനിയിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡി.വൈ.എസ്‌.പി ബിജുവിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇതര സംസ്ഥാനത്ത് നിന്നാണ് ഇയാൾ കഞ്ചാവ് സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇയാൾക്ക് സഹായം നൽകിയവരെയും കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി എസ്‌.എച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്‌. ഐ റാഫി, എ.എസ്‌.ഐമാരായ ജയപ്രകാശ്, ദീപ...

മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Image
VALANCHERY   Upto Dated May 10 2023  പ്രതിയെ അറസ്റ്റ് ചെയ്തു മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി :കഴിഞ്ഞദിവസം വളാഞ്ചേരി മർക്കസിൽ നടന്ന സംഘർഷം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകനെ മർദ്ദിച്ച കേസിലെ പ്രതിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.തിരൂർ കൂട്ടായി സ്വദേശി മുഹമ്മദ് അസ്ലഫ് യമാനിയെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.ടുഡേ ലൈവ് റിപ്പോർട്ടർ മുഹമ്മദ് ഷബീബ് പിവിയെ ആണ് സംഘം ചേർന്ന് മർദ്ദിച്ചിരുന്നത്. വളാഞ്ചേരി എസ് എച്ച് ഒ ജലീൽ കറുത്തേടത്തിന്റെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

അക്രമികൾ പത്തുപേർ കൂട്ടം കൂടി മർദ്ദിച്ചു

Image
  VALANCHERY   Upto Dated  May  09 2023 മാധ്യമ പ്രവർത്തകന് മർദ്ദനമേറ്റു മർദ്ദിച്ചത് സംഘം ചേർന്ന്  വളാഞ്ചേരി :വളാഞ്ചേരി മർക്കസിൽ കഴിഞ്ഞ ദിവസം നടന്ന വാഫി വഫിയ്യ സിലബസുമായി ബന്ധപ്പെട്ട്വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിലുള്ള പ്രശ്നം റിപ്പോർട്ട് ചെയ്യാൻ എത്തിയ ടുഡേ ലൈവ് റിപ്പോർട്ടറും വളാഞ്ചേരി മീഡിയ ക്ലബ് അംഗവുമായ ഷബീബ് കൈപ്പുറത്തെ പത്തോളം ആളുകൾ ചേർന്ന് മർദ്ദിച്ചു.മർദ്ദനത്തിൽ  പരിക്ക് പറ്റിയ ഷബീബിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമി സംഘത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ ക്ലബ്ബ് വളാഞ്ചേരി പോലീസിൽ പരാതി നൽകി

ഭാരതീയ കലാ പരിശീലന ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും

Image
ഭാരതീയ കലാ പരിശീലന ക്യാമ്പ്   വെങ്ങാട്ട്  ടി ആർ കെ   എ യു   പി സ്കൂളിൽ തിങ്കളാഴ്ച സമാപിക്കും   വെങ്ങാട് : മെയ് 3 മുതൽ 8 വരെ വെങ്ങാട് TRK AUP സ്കൂളിൽ  spic macayude നേതൃത്വത്തിൽ 5 ദിവസത്തെ കലാ പരീശീലന ക്യാമ്പ് നടന്നു വരുന്നു.നൃത്ത ഇനങ്ങളായ കഥക്(Sonam chauhan),കുച്ചിപ്പുടി(Rekha sathish) ചിത്ര പെയിന്റിംഗ്( Ishwar Naik),ക്ലേ മോഡലിംഗ്(R. Meyyar), ഹിന്ദുസ്ഥാനി സംഗീതം(Bageshree sane)എന്നീ വ്യത്യസ്തങ്ങളായ 5 മേഖലയ്ക്കാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്.  പത്ര സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സുഭാഷ് മാസ്റ്റർ കലാ പരീശീലനത്തെ ക്കുറിച്ചുള്ള വിശദീകരണം നൽകി. ഭാരതീയ കലകളെക്കുറിച്ചുള്ള ഒരു ധാരണ കുട്ടികളിൽ ഉണ്ടാവാൻ വേണ്ടിയാണ് ഈ പരീശീലനകളരി ലക്ഷ്യമിടുന്നത്. ഹെഡ്മാസ്റ്റർ സുഭാഷ് മാസ്റ്റർ, സ്പിക് macay കോഡിനേറ്റർ സ്മിത ടീച്ചർ, PTA പ്രസിഡന്റ്‌ മധു, SRG കൺവീനർ പ്രസീത എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജന പ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സംബന്ധിക്കും 🟥