ഭാരതീയ കലാ പരിശീലന ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും
തിങ്കളാഴ്ച സമാപിക്കും
വെങ്ങാട്: മെയ് 3 മുതൽ 8 വരെ വെങ്ങാട് TRK AUP സ്കൂളിൽ spic macayude നേതൃത്വത്തിൽ 5 ദിവസത്തെ കലാ പരീശീലന ക്യാമ്പ് നടന്നു വരുന്നു.നൃത്ത ഇനങ്ങളായ കഥക്(Sonam chauhan),കുച്ചിപ്പുടി(Rekha sathish) ചിത്ര പെയിന്റിംഗ്( Ishwar Naik),ക്ലേ മോഡലിംഗ്(R. Meyyar), ഹിന്ദുസ്ഥാനി സംഗീതം(Bageshree sane)എന്നീ വ്യത്യസ്തങ്ങളായ 5 മേഖലയ്ക്കാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്. പത്ര സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സുഭാഷ് മാസ്റ്റർ കലാ പരീശീലനത്തെ ക്കുറിച്ചുള്ള വിശദീകരണം നൽകി. ഭാരതീയ കലകളെക്കുറിച്ചുള്ള ഒരു ധാരണ കുട്ടികളിൽ ഉണ്ടാവാൻ വേണ്ടിയാണ് ഈ പരീശീലനകളരി ലക്ഷ്യമിടുന്നത്. ഹെഡ്മാസ്റ്റർ സുഭാഷ് മാസ്റ്റർ, സ്പിക് macay കോഡിനേറ്റർ സ്മിത ടീച്ചർ, PTA പ്രസിഡന്റ് മധു, SRG കൺവീനർ പ്രസീത എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജന പ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സംബന്ധിക്കും 🟥

Comments
Post a Comment