Posts

Showing posts from March, 2023

അന്തർ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തലവൻ കുറുക്കൻ ഷബീർ തിരൂരിൽ പിടിയിലായി

Image
  ZEE FOUR news page അന്തർ സംസ്ഥാന വാഹന തട്ടിപ്പ്  സംഘത്തലവൻ കുറുക്കൻ ഷബീർ  തിരൂരിൽ പിടിയിലായി തിരൂർ : അന്തർ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തലവൻ കുറുക്കൻ ഷബീർ തിരൂരിൽ പിടിയിലായി                                        2011 ൽ പറവൂർ പീഡന കേസിൽ നിലവിൽ വിചാരണ നേരിടുന്നയാളും കേരളത്തിലങ്ങോളം 50 ഓളം കേസുകളിൽ പ്രതിയും നിരവധി സ്റ്റേഷനുകളിൽ അറസ്റ്റ് വാറന്റ് നിലവിലുള്ളയാളുമായ തിരുനാവായ ചെറുപറമ്പിൽ അഹമ്മദ്‌ ഹാജി മകൻ ഷബീർ എന്ന കുറുക്കൻ ഷബീർ ആണ് പിടിയിലായത്.തിരൂരിൽ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത ചീറ്റിങ്ങ് കേസിലാണ്ഇയാൾ അറസ്റ്റിലായത്. വില കൂടിയ വാഹനങ്ങളിൽ സഞ്ചരിച്ച് ആഡംബര ഫ്ലാറ്റുകളിൽ താമസിച്ചാണ് ഇയാൾ തട്ടിപ്പുകൾ നടത്തിയിരുന്നത്. ഏത് വിധേനയും ആളുകളെ പറ്റിച്ച് പണമുണ്ടാക്കി ആഡംബര ജീവിതം നയിക്കുന്നതിനാൽ ഇയാൾക്ക് കുറുക്കൻ ഷബീർ എന്ന വിളിപ്പേര് കിട്ടി. വർഷങ്ങൾക്ക് മുൻപ് രേഖകളില്ലാതെ ഹരിയാനയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന് ഇയാൾ ഉപയോഗിക്കുകയായിരുന്ന ആഡംമ്പര ക്യാരവാൻ പോലീസ് പിടികൂടിയിരുന്നു.നിലവിൽ എറണാംകു...

പാവപെട്ട കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു.

Image
  ZEE FOUR news page റംസാൻ കിറ്റ് വിതരണം ചെയ്തു കുറ്റിപ്പുറം : മഹല്ലിലെ റംളാൻ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി പാവപെട്ട കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു. വിതരണോത്ഘാടനം മഹല്ല് ഖാസി കെ. റശീദ് മുസ്‌ലിയാർ ബാഖവി നിർവ്വഹിച്ചു. വി. പി കുഞ്ഞുട്ടി,    പാറമ്മൽ കുഞ്ഞാവ,എ. ഹംസ,എൻ.വി കുഞ്ഞിമുഹമ്മദ്, കമ്പാല മൊയ്‌തീൻകുട്ടി,പി. എ. സലാം,എ. ആസാദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു

സി എച്ച് സെന്റർ തലൂക്ക് ഹോസ്പിറ്റലിലെ കിടപ്പ് രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്തു

Image
    ZEE FOUR news page                                         സി എച്ച് സെന്റർ   തലൂക്ക് ഹോസ്പിറ്റലിലെ  കിടപ്പ് രോഗികൾക്ക്  ഭക്ഷണം വിതരണം ചെയ്തു   കുറ്റിപ്പുറം : സി.എച്ച് സെന്റർ കുറ്റിപ്പുറം യൂണിറ്റിന്റെ കീഴിൽ കഴിഞ്ഞ 9 വർഷമായി കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിലെ കിടപ്പ് രോഗികൾക്ക് റംസാൻ മാസത്തിൽ നോമ്പുതുറക്കുള്ള ഭക്ഷണം വിതരണം ചെയ്തു.         കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലിഗ് പ്രസിഡന്റ്‌ പി.കെ കരിംഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ചു. ചടങ്ങിൽ കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷർ സിദ്ധിഖ് പരപ്പാര, പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, മുസ്ലിംലീഗ് ഭാരവാഹികളായ ആശിഖ് കൊളത്തോൾ, എം പി റഹിം,ഖത്തർ കെ എം സി സി കോട്ടക്കൽ മണ്ഡലം ജനറൽസെക്രട്ടറി ഇബ്രാഹിം കല്ലിങ്ങൽ, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ പി എസ് പൂക്കോയ തങ്ങൾ ,യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷമീർ ...

ഡോക്ടർ എന്ന വ്യാജേന ചികിത്സ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ

Image
 ZEE FOUR news page ഡോക്ടർ എന്ന വ്യാജേന  രജിസ്ട്രേഷൻ ഇല്ലാതെ  ചികിത്സ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ   തിരൂർ : രജിസ്ട്രേഷൻ ഇല്ലാതെ ഡോക്ടർ എന്ന വ്യാജേന മരുന്നുകൾ നൽകി ചികിത്സ നടത്തിയതിന് തിരുവനന്തപുരം മടത്തറ സ്വദേശിനിയായ ഹിസാന മൻസിൽ സോഫി മോൾ(46) സുഹൃത്ത് കുറ്റ്യാടി സ്വദേശി നീളം പാറ ബഷീർ(55) എന്നിവരെ തിരൂർ പോലീസ് പിടികൂടി. ചാവക്കാട് സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തവെയാണ് പൂക്കയിൽ വെച്ച് തിരൂർ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്. സോഷ്യൽ മീഡിയയിൽ പരസ്യം നൽകി ആളുകളെ ആകർഷിക്കുകയും ചികിത്സ നൽകുകയും ആയിരുന്നു. മൈഗ്രൈൻ ഭേദമാക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരനെ ചികിത്സിച്ചിരുന്നത്. മുൻപും രണ്ടു കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് അറസ്റ്റിലായ സോഫി മോൾ. എസ്.ഐ  മാരായ പ്രദീപ് കുമാർ, ശശി  , ഹരിദാസ് എ.എസ്.ഐ പ്രതീഷ് കുമാർ സിപിഒ മാരായ അരുൺ, ദിൽജിത്ത്, രമ്യ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ തിരൂർ മജിസ്ട്രേറ്റു മുൻപാകെ ഹാജരാക്കി.

കുറ്റിപ്പുറം എം. ഇ എസിൽ മാനേജ്മെന്റ് മീറ്റ് "മെസ്മറൈസ് - 23 " സംഘടിപ്പിച്ചു

Image
  ZEE FOUR news page കുറ്റിപ്പുറം എം. ഇ എസിൽ  മാനേജ്മെന്റ് മീറ്റ്  സംഘടിപ്പിച്ചു കുറ്റിപ്പുറം : എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് എം.ബി.എ വകുപ്പ് സംഘടിപ്പിച്ച പതിനാലാമത് മാനേജ്മെന്റ് മീറ്റ്                       "മെസ്മറൈസ് - 23 " കെ.ടി. ഡി.സി. ചെയർമാൻ പി.കെ. ശശി ഉദ്ഘാടനം ചെയ്തു.                                                                        മാർച്ച് 20 ന് കാലത്ത് കോളേജിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എഞ്ചി. കെ.വി ഹബീബുള്ള അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. റഹ്മത്തുന്നിസ. ഐ, സ്റ്റാഫ് കോഡിനേറ്റർ പ്രൊഫ. മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു. ഡോ. കെ .പി. ജാബിർ മൂസ സ്വാഗതവും പ്രോഗ്രാം കൺവീനർ എം.കെ. വിഷ്ണു നാരായണൻ നന്ദിയും പറഞ്ഞു.                      ...

എം .ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് എം.ബി.എ വകുപ്പ് സംഘടിപ്പിക്കുന്ന മാനേജ്മെന്റ് മീറ്റ്

Image
  ZEE FOUR news page എം .ഇ.എസ്  എഞ്ചിനീയറിംഗ് കോളേജ്  എം.ബി.എ വകുപ്പ്  സംഘടിപ്പിക്കുന്ന  മാനേജ്മെന്റ് മീറ്റ്  കുറ്റിപ്പുറം :"മെസ്മറൈസ്-23"മാർച്ച് 20 ന് കോളേജിൽ നടക്കും. മാനേജ്മെന്റ് തലത്തിലും അക്കാദമിക്ക് തലത്തിലുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന മീറ്റ് കെ.ടി. ഡി.സി. ചെയർമാൻ ശ്രീ. പി.കെ. ശശി ഉദ്ഘാടനം ചെയ്യും. പെപ്സ് മാറ്ററസ് കേരള റീജനൽ ഹെഡ് ശ്രീ പി.എം. റഫീഖ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടി എഞ്ചി. കെ.വി. ഹബീബുള്ള അധ്യക്ഷത വഹിക്കും. അൻപതിൽപരം കോളേജുകളിൽ നിന്നും മാനേജ്‌മന്റ് ഇൻസ്റ്റിറ്റൂട്ടുകളിൽ നിന്നുമായി അഞ്ഞൂറോളം വിദ്യാർത്ഥികൾ വിവിധ മാനേജന്റ് മത്സരങ്ങളിൽ മാറ്റുരക്കും. വൈകീട്ട് സമാപന സമ്മേളനം മുൻ എം. എൽ. എ. ശ്രീ. വി.ടി. ബലറാം ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് മുബാസ് മ്യൂസിക് ബാന്റ് അവതരിപ്പികുന്ന സംഗീത നിശയും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും    മീറ്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഡിഗ്രി, പി.ജി, തലത്തിലുള്ള വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുന്നതിന് ബന്ധപ്പെടുക. ഫോൺ : 9074507510. അന്നേ ദിവസം സ്പോട്ട...

കുപ്രസിദ്ധ മോഷ്ടാവ് വളാഞ്ചേരി പോലീസിന്റെ പിടിയിൽ

Image
  ZEE FOUR news page 14:03:2023 Thursday     കുപ്രസിദ്ധ മോഷ്ടാവ്                 പോലീസ് പിടിയിൽ   വളാഞ്ചേരി :അന്തർ സംസ്ഥാന മോഷ്ടാവായ കാർലോസ് എന്ന അനിൽകുമാറിന്റെ കൂട്ടാളി കരുവാരക്കുണ്ട് പൂളക്കുന്നു ചെറുമല വീട്ടിൽ ഉണ്ണീൻകുട്ടി മകൻ ഷംസുദ്ധീൻ ആണ് വളാഞ്ചേരി പോലീസിന്റെ പിടിയിൽ ആയത്. വടക്കാഞ്ചേരി, ഷൊർണുർ, ചാലിശ്ശേരി, ചങ്ങരംകുളം, വളാഞ്ചേരി, കോഴിക്കോട് എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ വീടുകളിലും ആരാധനാലയങ്ങളിലും മോഷണം നടത്തിയിരുന്ന പ്രതി കൂടെയുള്ള അനിൽകുമാർ പോലീസ് പിടിയിലായതറിഞ്ഞു ഒളിവിൽ പോകുകയായിരുന്നു. കരുവാരക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക കേസ്സിലടക്കം പ്രതിയായ ഇയാളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ രൂപീകരിച്ചു അന്വേഷണം നടത്തിവരികയായിരുന്നു. തീരുർ ഡി. വൈ. എസ്.പി കെ. എം ബിജുവിന്റെ നേതൃത്വത്തിൽ വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ജലീൽ കറുത്തേടത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹാരിസ്, സിവിൽ പോലീസ് ഓഫീസർ വിനീത്  എന്നിവരും തീരുർ ഡാൻസാഫ് സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്

തീവണ്ടി യാത്രക്കിടെ വീണ് പരിക്കേറ്റ കെ.എം.സി.ടി കോളേജിലെ വിദ്യാർത്ഥി മരിച്ചു;

Image
 ZEE FOUR news page മഹാരാഷ്ട്രയിൽ തീവണ്ടി യാത്രക്കിടെ  വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു;    കുറ്റിപ്പുറത്തെ കോളേജിൽ നിന്ന്   പഠനയാത്രക്ക് പോയ സംഘത്തിൽപ്പെട്ടയാൾ കുറ്റിപ്പുറം : തീവണ്ടി യാത്രക്കിടെ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി മരണമടഞ്ഞു. നിലമ്പൂർ അമരമ്പലം ഏമങ്ങാട് തെക്കുമ്പുറത്ത് വീട്ടിൽ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് നിഹാലാണ് മഹാരാഷ്ട്രയിലെ അശുപത്രിയിൽ ചികിത്സക്കിടെ മരണമടഞ്ഞത്. കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ അവസാന വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർത്ഥിയായിരുന്നു നിഹാൽ. പഠനയാത്രയുടെ ഭാഗമായി കോളേജിലെ അവസാന വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർത്ഥികളായ 52 പേരും മൂന്ന് കോളേജ് ജീവനക്കാരും ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ടത്. ചൊവാഴ്ച മൂന്ന് മണിയോടെ മുംബൈ കല്ല്യാൺ സ്റ്റേഷന് സമീപമാണ് സംഭവം. തീവണ്ടിയിൽ നിന്ന് വീണ് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരമെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. ഉടനെ തൊട്ടടുത്ത അശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതമായതിനാൽ മുംബൈ സയണിലെ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയ നടത്...

വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം

Image
അടുത്തിടെയായി അപകടങ്ങൾ പെരുകുന്നു  വട്ടപ്പാറയിൽ വീണ്ടും ചരക്ക് ലോറി  മറിഞ്ഞ് അപകടം ZEE FOUR                                                                                               news page വളാഞ്ചേരി :ദേശീയപാത 66 സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ ചരക്കലോറി മറിഞ്ഞു  ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത് അഹമ്മദാബാദിൽ നിന്നും എറണാകുളത്തേക്ക് റബ്ബറുമായി പോകുന്ന കെ എ 63-5724 നമ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.വളാഞ്ചേരി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു

ജനകീയ പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിലിന് സേവ് നിള ഫോറം യാത്രയയപ്പ് നൽകി

Image
ZEE FOUR                                                                                                               news page  സി ഐ ശശീന്ദ്രൻ  മേലേയിലിന്  യാത്രയയപ്പ് നൽകി സേവ് നിള ഫോറം കുറ്റിപ്പുറം : കുറ്റിപ്പുറം സ്റ്റേഷനിൽ നിന്നും വിജിലൻസ് & ആൻറി കറപ്ഷൻ ഡിപ്പാർട്ട്മെന്റിലേക്ക്  ഉദ്യോഗ കയറ്റം ലഭിച്ച ജനകീയ പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിലിന് കുറ്റിപ്പുറം സേവ് നിള ഫോറം യാത്രയയപ്പ് നൽകി.പോലീസും നാട്ടുകാരും ഒരുമിച്ച് നിന്ന് കൊണ്ടുള്ള ഭാരതപുഴ സംരക്ഷണ പ്രവർത്തനങ്ങൾക്ക്   കുറ്റിപ്പുറം തവനൂർ പഞ്ചായത്തുകളിൽ നടപ്പാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഓഫീസറായിരുന്നു          സി ഐ ശശീന്ദ്രൻ മേലേയിൽ പോലീസും ജനങ്ങളും തമ്മിൽ മികച്ച ബന്ധം നിലനിർത്താനും ലഹരി മാഫിയക്കെതി...

കിലോമീറ്ററുകൾ യാത്ര ചെയ്ത് വിൽപ്പന നടത്തുന്ന വീട്ടമ്മ

Image
ZEE FOUR                                                                                                  news page                                                                    .                          കിലോമീറ്ററുകൾ യാത്ര ചെയ്ത്  വിൽപ്പന നടത്തുന്ന വീട്ടമ്മക്ക്   കെ ആർ എം യു മലപ്പുറം ജില്ലാ  ആദരവ് നൽകി   വളാഞ്ചേരി : പ്രകൃതി വിഭവങ്ങള്‍ കൊണ്ട് രുചിയും ഗുണനിലവാരവുമുള്ള ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ആ ഉത്പ്പന്നങ്ങള്‍ കിലോമീറ്ററുകൾ യാത്ര ചെയത് വിൽപ്പന നടത്തുകയും ചെയ്ത് കുടുംബത്...

കുറ്റിപ്പുറം കെ എസ് ഇ ബി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്

Image
കുറ്റിപ്പുറം കെ എസ് ഇ ബി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് കുറ്റിപ്പുറം : കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് 06/03/2023 തിങ്കളാഴ്ച മുതൽ തിരൂർ റോഡിലെ മഞ്ചാടി വനിത ഹോട്ടലിനു സമീപമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുന്നു.  അസിസ്റ്റന്റ് എഞ്ചിനീയർ                                                                       കെ.എസ്.ഇ.ബി കുറ്റിപ്പുറം

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഓർമയായിട്ട് നാളേക്ക് ഒരാണ്ട്

Image
 ZEE FOUR                                                         news page പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ   ഓർമയായിട്ട് നാളേക്ക് ഒരാണ്ട് മലപ്പുറം : രണ്ടു പതിറ്റാണ്ടോളം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനെ ആത്മീയവും രാഷ്ട്രീയവുമായ പന്ഥാവിലൂടെ നയിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓർമയായിട്ട് തിങ്കളാഴ്ച ഒരാണ്ട്. മുസ്‌ലിംലീഗ് അതിന്റെ ജൈത്രയാത്രയുടെ 75 വർഷം പൂർത്തിയാക്കുമ്പോൾ അതിന് സാക്ഷിയവാൻ തങ്ങളില്ലെന്ന വേദന ഓരോ പ്രവർത്തകനും പങ്കുവെയ്ക്കുന്നു. അറബ് മാസപ്രകാരം കഴിഞ്ഞ മാസം 23-ന്‌ ആയിരുന്നു ആ ദിനം. അന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ജ്യേഷ്ഠനെ അനുസ്മരിച്ച് സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിച്ച് പ്രാർഥന നടത്തുകയും ചെയ്തു. സംഘടന ഏറെ നിർണായകമായ ഘട്ടങ്ങളിലൂടെ കടന്നുപോയ രണ്ട്‌ പതിറ്റാണ്ടുകാലമാണ് ഹൈദരലി തങ്ങൾ നേതൃസ്ഥാനത്തുണ്ടായത്. ജ്യേഷ്ഠൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്ന് 2009 ഓഗസ്...

കിണറിൽ വിഷം കലർത്തിയതായി കണ്ടെത്തി കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു

Image
കിണറിൽ കീടനാശിനി  കലർത്തിയ  സംഭവം കുറ്റിപ്പുറം പൊലീസ്   അന്വേഷണം  ആരംഭിച്ചു   കുറ്റിപ്പുറം :   സി.പി.എം നേതാവിൻ്റെ വീട്ടിലെ കിണറ്റിൽ കീടനാശിനി കലർത്തിയതായി കണ്ടെത്തി. കുറ്റിപ്പുറം പളളിപടി സ്വദേശിയും തിരുന്നാവായ സി.പി.എം ലോക്കൽ സെക്രട്ടറിയുമായ പി.കെ ഷൈജുവിൻ്റെ വീട്ടുവളപ്പിലെ കിണറിലാണ് വിഷം കലർത്തിയതായി കണ്ടെത്തിയത്. ഇന്നലെ രാവിലെ വീട്ടുകാർ ചായയുണ്ടാക്കാനായി കിണറിൽ നിന്നും വെള്ളം കോരിയെടുത്ത പോയാണ് കീടനാശിനിയുടെ മണം അനുഭവപ്പെട്ടത്. തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജു സംഭവ സ്ഥലത്ത് സന്ദർശനം നടത്തി. കുറ്റിപ്പുറം എസ്.ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.

കേരളത്തിൽ ജീവിക്കുന്ന എനിക്ക് ഒരു അപകടം നടക്കുമ്പോൾ കാഴ്ചക്കാരനാവാൻ കഴിയില്ല പരശുവിന്റെ മറുപടി

Image
 ZEE FOUR news page ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എനിക്ക് കിട്ടിയ സമ്മാനത്തുക  അലി അക്ബറിന്റെ കുടുംബത്തിന് നൽകി തമിഴ്നാട്ടുകാരൻ പരശുരാമൻ കോട്ടക്കൽ : സ്വന്തം ജീവന്‍ പോലും ത്യജിച്ച് കിണറ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ തമിഴ്നാട് സ്വദേശിയായ പരശുരാമനെ നമ്മള്‍ മാതൃകയാക്കണം.മലപ്പുറം കോട്ടക്കലില്‍ നടന്ന കിണര്‍ ദുരന്തത്തില്‍ നിന്നും  അഹദിന രക്ഷപ്പെടുത്തിയ പരശുവിന് നാനാഭാഗത്തു നിന്നും ഉപഹാരങ്ങളുടെ പ്രവാഹമാണ്.പക്ഷെ ആദരവിന്  ലഭിച്ച ക്യാഷ് അവാര്‍ഡുകള്‍ തനിക്ക് രക്ഷപ്പെടുത്താന്‍ കഴിയാതെ പോയ അലി അക്ബറിന്‍റെ കുടുംബത്തിന് കൈമാറിയിരിക്കുകയാണ് മലയാളമണ്ണിനെ അത്രയധികം ഇഷ്ടപ്പെടുന്ന പരശുരാമന്‍. കോട്ടക്കല്‍ സ്റ്റേഷനിലേക്ക് ഉച്ചയോടെയാണ് പരശുരാമന്‍ എന്ന 49 കാരന്‍ കയറിവരുന്നത്.വലിയ ഉദ്യോഗസ്ഥനെ കാണണം.ഒരു കാര്യം പറയാനുണ്ടെന്ന് പാതി തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ പറഞ്ഞു.ഇതോടെ ഇന്‍സ്പെക്ടര്‍ അശ്വിന്‍ .എസ്.കാരമയിന്‍റെ അടുത്തേക്ക്  കൊണ്ട് പോയി കാര്യം തിരക്കിയപ്പോൾ പരശുവിന്റെ മറുപടി ഇങ്ങനെയായിരുന്നു സാർ: കിണറില്‍ മണ്ണിടിഞ്ഞ് കുടുങ്ങിയയാളുടെ ജീവന്‍  രക്ഷിച്ചതിന് തനിക്ക് സംഭാവന...

മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം

Image
 ZEE FOUR                                                                                             news page അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം കെ ആർ എം യു കുറ്റിപ്പുറം : മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (കെ.ആര്‍.എം.യു).മലപ്പുറം ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സുരേഷ് ഇ നായര്‍ അധ്യക്ഷനായി.                                  സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്, ട്രഷറർ                              സൻജിത് എ ,...

മുതിർന്നവരുടെ കൂടിച്ചേരൽ മാർച്ച് അഞ്ചിന് വളാഞ്ചേരിയിൽ

Image
 ZEE FOUR news page ചെഗുവേര കൾച്ചറൽ  & വെൽഫെയർ ഫോറം   മുതിർന്നവരുടെ   കൂടിച്ചേൽ  മാർച്ച്അഞ്ചിന്   വളാഞ്ചേരിയിൽ   വളാഞ്ചേരി :  ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറത്തിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന "മുതിർന്നവരുടെ കൂടിച്ചേരൽ മാർച്ച് 5 ഞായർ രാവിലെ 9:30ന് വളാഞ്ചേരി ഹൈസ്കൂളിന് സമീപം നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു കോവിഡ് പ്രതിസന്ധികളും മറ്റ് പ്രശ്നങ്ങളും കാരണം പുറത്തിറങ്ങാൻ കഴിയാത്തവരും                                  പരസ്പരം കാണാത്തവരുമായ വ്യക്തികൾക്ക് തമ്മിൽ കാണാനും വർത്തമാനം പറയാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനും വേദിയൊരുക്കുകയാണ് ചെഗുവേര&കൾച്ചറൽ വെൽഫെയർ ഫോറം. ഒരു കാലത്ത് സമൂഹത്തിൽ നിറ സാന്നിദ്ധ്യമായിരുന്ന ഇവർ ഒന്നിച്ച് കൂടുമ്പോൾ           പരസ്പരം പങ്ക് വെച്ചും  പങ്കിട്ടെടുത്തും ഒരു പകൽ അവർ ധധ്യമാക്കുമെന്ന് സംഘാടകർ ഇത്തരത്തിൽ ഒരു കൂടിച്ചേരൽ സംഘടിപ്പിക്കുന്നത് സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര...