ജനകീയ പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിലിന് സേവ് നിള ഫോറം യാത്രയയപ്പ് നൽകി

ZEE FOUR                                                                                                               news page


 സി ഐ

ശശീന്ദ്രൻ മേലേയിലിന് 

യാത്രയയപ്പ് നൽകി സേവ് നിള ഫോറം

കുറ്റിപ്പുറം: കുറ്റിപ്പുറം സ്റ്റേഷനിൽ നിന്നും വിജിലൻസ് & ആൻറി കറപ്ഷൻ ഡിപ്പാർട്ട്മെന്റിലേക്ക്  ഉദ്യോഗ കയറ്റം ലഭിച്ച ജനകീയ പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിലിന് കുറ്റിപ്പുറം സേവ് നിള ഫോറം യാത്രയയപ്പ് നൽകി.പോലീസും നാട്ടുകാരും ഒരുമിച്ച് നിന്ന് കൊണ്ടുള്ള ഭാരതപുഴ സംരക്ഷണ പ്രവർത്തനങ്ങൾക്ക്   കുറ്റിപ്പുറം തവനൂർ പഞ്ചായത്തുകളിൽ നടപ്പാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഓഫീസറായിരുന്നു          സി ഐ ശശീന്ദ്രൻ മേലേയിൽ പോലീസും ജനങ്ങളും തമ്മിൽ മികച്ച ബന്ധം നിലനിർത്താനും ലഹരി മാഫിയക്കെതിരെയും മണൽക്കടത്തിനെതിരെയും ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. നഗരത്തിലെ സി സി ടി വി സ്ഥാപിക്കുന്നതിൽ ശശീന്ദ്രൻ മേലേയിലിന്റ നേതൃത്വത്തിലായിരുന്നു.  മറക്കാനാവാത്ത കയ്യൊപ്പ് ചാർത്തി കൊണ്ടാണ് ശശീന്ദ്രമേലയിൽ കുറ്റിപ്പുറത്തുനിന്ന് പോകുന്നതെന്നും നിള ഫോറം അഭിപ്രായപ്പെട്ടു.                                                                         എ എ സുൽഫിക്കർ,സി കെ ജയകുമാർ,വി പി അഷറഫ് അലി,റിജിത ഷലീജ്,ബേബി ടീച്ചർ,എസ് ഐ വാസുണ്ണി,              വിവി രാജൻ,സൈനുദീൻ കെ,അനിൽ തവനൂർ,                            എം പി എ ലത്തീഫ്,കെ പി അസീസ്,ഹമീദ് കക്കാട്ടിൽ,അസ്ക്കർ കൊളത്തോൾ, സുരേഷ് ഇ നായർ,      എ എ അസ്ക്കർ,അമീർ ടി കെ,കെ ഇ ജംഷീദ്  എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ