കേരളത്തിൽ ജീവിക്കുന്ന എനിക്ക് ഒരു അപകടം നടക്കുമ്പോൾ കാഴ്ചക്കാരനാവാൻ കഴിയില്ല പരശുവിന്റെ മറുപടി

 ZEE FOUR news page




ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എനിക്ക് കിട്ടിയ സമ്മാനത്തുക 

അലി അക്ബറിന്റെ കുടുംബത്തിന് നൽകി

തമിഴ്നാട്ടുകാരൻ പരശുരാമൻ

കോട്ടക്കൽ: സ്വന്തം ജീവന്‍ പോലും ത്യജിച്ച് കിണറ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ തമിഴ്നാട് സ്വദേശിയായ പരശുരാമനെ നമ്മള്‍ മാതൃകയാക്കണം.മലപ്പുറം കോട്ടക്കലില്‍ നടന്ന കിണര്‍ ദുരന്തത്തില്‍ നിന്നും  അഹദിന രക്ഷപ്പെടുത്തിയ പരശുവിന് നാനാഭാഗത്തു നിന്നും ഉപഹാരങ്ങളുടെ പ്രവാഹമാണ്.പക്ഷെ ആദരവിന്  ലഭിച്ച ക്യാഷ് അവാര്‍ഡുകള്‍ തനിക്ക് രക്ഷപ്പെടുത്താന്‍ കഴിയാതെ പോയ അലി അക്ബറിന്‍റെ കുടുംബത്തിന് കൈമാറിയിരിക്കുകയാണ് മലയാളമണ്ണിനെ അത്രയധികം ഇഷ്ടപ്പെടുന്ന പരശുരാമന്‍. കോട്ടക്കല്‍ സ്റ്റേഷനിലേക്ക് ഉച്ചയോടെയാണ് പരശുരാമന്‍ എന്ന 49 കാരന്‍ കയറിവരുന്നത്.വലിയ ഉദ്യോഗസ്ഥനെ കാണണം.ഒരു കാര്യം പറയാനുണ്ടെന്ന് പാതി തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ പറഞ്ഞു.ഇതോടെ ഇന്‍സ്പെക്ടര്‍ അശ്വിന്‍ .എസ്.കാരമയിന്‍റെ അടുത്തേക്ക്  കൊണ്ട് പോയി കാര്യം തിരക്കിയപ്പോൾ പരശുവിന്റെ മറുപടി ഇങ്ങനെയായിരുന്നു

സാർ: കിണറില്‍ മണ്ണിടിഞ്ഞ് കുടുങ്ങിയയാളുടെ ജീവന്‍  രക്ഷിച്ചതിന് തനിക്ക് സംഭാവനയായി കുറച്ച് പണം ലഭിച്ചിട്ടുണ്ട്.ആ പണം അനാഥര്‍ക്കോ അല്ലെങ്കില്‍ തനിക്ക് രക്ഷിക്കാന്‍ കഴിയാതെ പോയവരുടെ കുടംബത്തിനോ നൽകണം. ഇതായിരുന്നു പരശു എന്ന  മനുഷ്യസ്നേഹിയുടെ ആവശ്യം.  ഇടറിയ ശബ്ദത്തോടെ അദ്ദേഹംപറഞ്ഞ  വാക്കുകള്‍ക്ക് പിന്നാലെ  ഇന്‍സ്പെക്ടര്‍ ഇതിനുളള സൗകര്യങ്ങള്‍ ഏർപ്പെടുത്തി. തുടര്‍ന്ന് എസ്.ഐ വിമലിനൊപ്പം  കിണറപകടത്തില്‍  മരിച്ച  പറപ്പൂര്‍ പൊട്ടിപ്പാറയിലെ ചെവിടകുന്നന്‍ അലി അക്ബറിന്‍റെ വീട്ടിലേക്ക്.അലിയുടെ സഹോദരന്‍ ഇബ്രാഹിമിനോട്     കിണര്‍ ദുരന്തത്തില്‍ അഹദിനെ രക്ഷപ്പെടുത്തിയതിന്‍റെ ഭാഗമായി പരശുവിന് ലഭിച്ച ക്യാഷ് അവാര്‍ഡുകള്‍ അലി അക്ബറിന്റെ കുടുംബത്തിന് നൽകാൻ എത്തിയതാണെന്ന് പൊലിസ് പറഞ്ഞു.അലിയെ രക്ഷപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഇടറിയ വാക്കുകളോടെ പരശു പറഞ്ഞു. നാട്ടുകാരുടെ സാന്നിധ്യത്തില്‍ ചെറുതാണെങ്കിലും കൈമാറിയ തുകക്ക് സ്നേഹത്തിന്‍റെ വിലയുണ്ടായിരുന്നു.ജന്മം കൊണ്ട്  തമിഴ്നാട്ടുകാരൻ ആണെങ്കിലും  അന്നം തരുന്ന കേരളത്തിൽ ജീവിക്കുന്ന എനിക്ക് ഒരു അപകടം നടക്കുമ്പോൾ  കാഴ്ചക്കാരനാകാന്‍ തനിക്ക്  കഴിയില്ലെന്നായിരുന്നു എന്ന് പരശുരാമന്റെ മറുപടി



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ