കിണറിൽ വിഷം കലർത്തിയതായി കണ്ടെത്തി കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു

കിണറിൽ കീടനാശിനി 

കലർത്തിയ  സംഭവം

കുറ്റിപ്പുറം പൊലീസ്  അന്വേഷണം  ആരംഭിച്ചു

 കുറ്റിപ്പുറം :  സി.പി.എം നേതാവിൻ്റെ വീട്ടിലെ കിണറ്റിൽ കീടനാശിനി കലർത്തിയതായി കണ്ടെത്തി. കുറ്റിപ്പുറം പളളിപടി സ്വദേശിയും തിരുന്നാവായ സി.പി.എം ലോക്കൽ സെക്രട്ടറിയുമായ പി.കെ ഷൈജുവിൻ്റെ വീട്ടുവളപ്പിലെ കിണറിലാണ് വിഷം കലർത്തിയതായി കണ്ടെത്തിയത്. ഇന്നലെ രാവിലെ വീട്ടുകാർ ചായയുണ്ടാക്കാനായി കിണറിൽ നിന്നും വെള്ളം കോരിയെടുത്ത പോയാണ് കീടനാശിനിയുടെ മണം അനുഭവപ്പെട്ടത്. തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജു സംഭവ സ്ഥലത്ത് സന്ദർശനം നടത്തി. കുറ്റിപ്പുറം എസ്.ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്