നൂറിന്റെ നിറവിൽ കൂടശ്ശേരി ഗവ: യു പി സ്കൂൾ വിളംബര ഘോഷയാത്ര

 by Rafeeq Mani

Updated May 31 2023

കൂടശ്ശേരി ഗവ: യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ 
വിളംബര ജാഥ സംഘടിപ്പിച്ചു

ആതവനാട്:കൂടശ്ശേരി ഗവണ്മെന്റ് യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു, സ്വാഗതസംഘം ചെയർമാൻ സക്കീർ ഹുസൈൻ പി കെ, കൺവീനർ ശ്രീകല ടി എന്നിവർ ജാഥക്ക് നേതൃത്വം നൽകി. വാർഷികാഘോഷങ്ങളുടെ കാര്യപരിപാടികൾ വിശദീകരിച്ചു കൊണ്ട് നടന്ന പത്ര സമ്മേളനത്തിൽ എച്ച് എം ശ്രീകല, പി ടി എ പ്രസിഡന്റ്‌ സക്കീർ ഹുസൈൻ, സീനിയർ സ്റ്റാഫ്‌ ബാബു മാഷ് കെ പി എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ ഷാഫി എം, എസ് എം സി വൈസ്: ചെയർമാൻ വിനോദ് കുമാർ, അധ്യാപകരായ ജ്യോതിഷ് സി കെ, മനോജ്‌ ടി ജെ എന്നിവർ പങ്കെടുത്തു.നൂറിന്റെ നിറവിൽ കൂടശ്ശേരി ..

കുറുമ്പത്തൂർ അങ്ങാടിയിൽ നിന്ന് തുടങ്ങിയ വിളംബര ജാഥ സ്കൂൾ അങ്കണത്തിൽ സമാപിച്ചു.ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടേയും വിവിധ വേഷവിധാനങ്ങളുടെയും വർണ്ണപ്പകിട്ടാർന്ന അലങ്കാരങ്ങളുടെയും അകമ്പടിയോടെ നടന്ന വിളംബര ജാഥയിൽ ജനപ്രതിനിധികൾ, സ്വാഗതസംഘം ഭാരവാഹികൾ,വിവിധ രാഷ്ട്രീയ- സാംസ്കാരിക സംഘടന പ്രവർത്തകർ, പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ,പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ,കുട്ടികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. ജൂൺ ഒന്നിന് ആതവനാട് പഞ്ചായത്തുതല പ്രവേശനോത്സവത്തോടുകൂടി വാർഷികാഘോഷത്തിന് ആരംഭം കുറിക്കും.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ