താമര പിഴുത് കന്നഡ
താമര പിഴുത് കന്നഡ
KUTTIPPURAM
Upto Dated May 13 2023
കർണാടകത്തിലെ വോട്ടർമാർക്ക്
അഭിവാദ്യമർപ്പിച്ച്
കുറ്റിപ്പുറം പഞ്ചായത്ത്
യുഡിഎഫ് കമ്മിറ്റി
കുറ്റിപ്പുറം: കേന്ദ്ര സംസ്ഥാന ഭരണത്തിൻ്റെ സർവ്വവിധ സന്നാഹങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് എല്ലാവിധ ജനാതിപത്യ മര്യാദകളും കാറ്റിൽ പറത്തി വെറുപ്പും വിദ്വേഷവും മാത്രം കൈമുതലാക്കിയ ഫാസിസ്റ്റ് ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് ജനാതിപത്യ മതേതരത്തിൻ്റെ വിജയ കാഹളം മുഴക്കിയ കർണ്ണാടകടത്തിലെ വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് കുറ്റിപ്പുറം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പായസ വിതരണവും നടത്തി.
യു.ഡി.എഫ് ചെയർമാൻ പാറക്കൽ ബഷീർ, കൺവീനർ വി.പി.അബ്ദുറഹ്മാൻ മാഷ്, DCC സെക്രട്ടറി ഉമ്മർ കുരിക്കൾ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിദ്ധീഖ് പരപ്പാര, മടത്തിൽ ശ്രീകുമാർ, ബ്ലോക്ക് പ്രസിഡണ്ട് മുജീബ് കൊളക്കാട്, കെ.ടി.സിദ്ധീഖ്, ഹുസൈൻ കൊട്ടിലുങ്ങൽ, ടി.ഹംസ, അഹമ്മദ് കുട്ടി ചെമ്പിക്കൽ, മനോജ് പേരശന്നൂർ, മുസ്തഫ പുഴനപ്രം, സമീർ തടത്തിൽ എന്നിവർ നേത്രത്വം നൽകി.

Comments
Post a Comment