മതസൗഹാർദ്ദത്തിന് കരുത്ത് പകർന്ന് പിതാവിൻറെ പതിവ് തെറ്റിക്കാതെ മകനും

 മതസൗഹാർദ്ദത്തിന് കരുത്ത് പകർന്ന് പിതാവിൻറെ പതിവ് തെറ്റിക്കാതെ മകനും 


വളാഞ്ചേരി
:പിതാവ് പൂക്കോയ തങ്ങൾ ഐദറൂസി തുടങ്ങിവച്ച ചര്യ പിൻപറ്റി പോരുകയാണ് മകൻ സാലിഹ് തങ്ങളും. വളാഞ്ചേരികാരുടെ പ്രധാന ഉത്സവമായ പറമ്പത്ത് കാവ് വേലയോടനുബന്ധിച്ച് കാർത്തല ആഘോഷ കമ്മിറ്റിയുടെ ഫണ്ട് സമാഹരണത്തിന് ആദ്യ തുക നൽകിയിരുന്നത് കാർത്തല ഒറ്റകത്ത്  പൂക്കോയ തങ്ങൾ ആയിരുന്നു. പിതാവിന്റെ മരണം ശേഷം കഴിഞ്ഞ 18  വർഷമായി തൻറെ പിതാവ് തുടങ്ങിവച്ച മതസൗഹാർദ്ദത്തിന്റെ അടയാളം ഇന്നും പിന്തുടർന്ന് പോരുകയാണ് മകൻ സയ്യിദ് സാലിഹ് തങ്ങൾ ഐദറൂസിയും. വർത്തമാന കാലത്ത് നാടിന്റെ ഐക്യം ഊട്ടി ഉറപ്പിക്കേണ്ടത് നമ്മുടെ നാടിന്റെ നിലനിൽപിന് ആവശ്യമാണ് എന്നും പിതാവ് തുടങ്ങിവെച്ചത് മകൻ തുടർന്ന് പോരുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഫണ്ട്  ഏറ്റ് വാങ്ങിയ ശേഷം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

രതീഷ്, സുവീഷ്, സുജേഷ്, ഷിബിൻ, മഹേഷ് എന്നിവർ സ്വാലിഹ് തങ്ങളിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ