എട്ടാം ക്ളാസ് വിദ്യാർത്ഥിയെ വീടിന് മുകളിൽ ആത്മഹത്യ ചെയ്ത നിലയില്‍

ZEE FOUR

news Page

  എട്ടാം ക്ളാസ് വിദ്യാർത്ഥിയെ      

വീടിന് മുകളിൽ     

 ആത്മഹത്യ ചെയ്ത നിലയില്‍ 

എടപ്പാള്‍ : എട്ടാം ക്ളാസ് വിദ്യാർത്ഥിയെ വീടിന് മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോൻ(13) ആണ് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം. രാവിലെ പ്രാവിന് തീറ്റ കൊടുക്കാൻ വീടിന്റെ മുകളിലേക്ക് പോയ റോഷനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയി നോക്കിയപ്പോഴാണ് ഇരുമ്പ് പൈപ്പിൽ പ്ളാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങയ നിലയിൽ കണ്ടെത്തിയത്. ഉടനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവച്ചിരുന്നു. റോഷന്റെ അക്വോറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു. മൂക്കുതല ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയായിരുന്നു. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.






Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ