മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് പ്രവൃത്തിക്ക് ബഡ്ജറ്റിൽ 5 - കോടി അനുവദിച്ചു -
ZEE FOUR
news page
മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് പ്രവൃത്തിക്ക് ബഡ്ജറ്റിൽ 5 - കോടി അനുവദിച്ചു - പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി: മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് പ്രവൃത്തിക്ക് ബഡ്ജറ്റിൽ ഉൾപ്പെടുത്തി 5 - കോടി രൂപ അനുവദിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ . ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ നടത്തിയ 2023 - 24 ലേക്കുള്ള ബഡ്ജറ്റിന്റെ മറുപടി പ്രസംഗത്തിലാണ് മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് നിർമ്മാണത്തിന് 5 കോടി രൂപ പ്രഖ്യാപിച്ചത്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിന് ധനകാര്യ വകുപ്പിന് നൽകിയ ശുപാർശകളിൽ ആദ്യത്തേതായിരുന്നു മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് പൂർത്തീകരണത്തിന് ഫണ്ടനുവദിക്കണമെന്നുള്ളത്. ഇത് സംബന്ധിച്ച് എം.എൽ.എ ധനകാര്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. പൊതു മരമാത്ത് വകുപ്പുമായി ബന്ധപ്പെട്ട് തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു.



Comments
Post a Comment