ഉത്സവപ്പറമ്പുകളിലെ കവർച്ചസംഘം പിടിയിൽ

ZEE FOUR

news page

   

        ഉത്സവപ്പറമ്പുകളിലെ             കവർച്ചസംഘം പിടിയിൽ

മലപ്പുറം:ഉത്സവസീസണുകളിൽകളവുകൾ തടയുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ഐ.പി.എസ്ന്റെ നിർദ്ദേശ പ്രകാരം തിരൂർഡി.വൈ.എസ്.പി കെ എം. ബിജുവിന്റെ നേതൃത്വത്തിൽ തിരൂർ DANSAF ടീം നടത്തിയ പരിശോധനയിൽ സ്ഥിരമായി കളവ് കേസുകളിൽ ഉൾപ്പെട്ട നാല് പേർ വളാഞ്ചേരിയിൽ പിടിയിലായി.വൈരങ്കോട് വേലയോടനുബന്ധിച്ച് മോഷണം തടയുന്നതിന്റ ഭാഗമായി പരിശോധന ശക്തമാക്കിയിരുന്നു. സ്ഥിരമായി ഉത്സവപ്പറമ്പുകൾ കേന്ദ്രീകരിച്ച് കളവുകൾ പതിവാക്കിയവരാണ് പിടിയിലായ കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി മായാണ്ടി മകൻ സുരേഷ് (56 വയസ്സ് ),ചങ്ങരംകുളം നന്നമുക്ക് സ്വദേശിയായ ചെമ്പേത്ത് അടിമ മകൻ മുരളി എന്ന റഫീക്ക് (41 വയസ്സ് ), അരീക്കോട് പെരുമ്പറമ്പ് കോട്ടപ്പുറത്ത് മൊയ്‌ദീൻ മകൻ അഷ്‌റഫ് (49 വയസ്സ് ), വേങ്ങര ഊരകം കണ്ണാന്തൊടി അബുഹാജി മകൻ ഷിഹാബുദീൻ (45 വയസ്സ്) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ 25 വർഷത്തോളമായി സ്ഥിരമായി കളവ് കേസുകളിൽ ഉൾപ്പെടുന്നവരാണിവർ. ഉത്സവപറമ്പുകൾ കേന്ദ്രീകരിച്ച് ആഭരങ്ങൾ,പണം,മൊബൈൽ ഫോൺ, എന്നിവ കളവ് ചെയ്യുന്നതാണ് ഇവരുടെ രീതി ഇവരിൽ റഫീഖിന് തൃശ്ശൂർ ഈസ്റ്റ്‌,ചങ്ങരംകുളം,ഗുരുവായൂർ,കുറ്റിപ്പുറം എന്നിവിടങ്ങളിലും, അഷ്‌റഫിന് കോഴിക്കോട്,കുന്നംകുളം എന്നിവിടങ്ങളിലും,സുരേഷിന് കുറ്റിപ്പുറം,പെരിന്തൽമണ്ണ, ഷൊർണൂർ റെയിൽവേ എന്നിവിടങ്ങളിലും ഷിഹാബിന് പൊന്നാനി,മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും കളവ് കേസുകൾ നിലവിലുണ്ട്  



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ