കേളപ്പജിയുടെ പൂർണകായ പ്രതിമ അനാച്ഛാദനം

 ZEE FOUR 

news page

      

   ഭവന സമർപ്പണം 




തവനൂർ:ഫെബ്രുവരി 12 ന് രാവിലെ 10 മണിക്ക് തവനൂർ കേളപ്പജി കാർഷിക എഞ്ചിനിയറിംഗ് കോളേജ് ക്യാമ്പസിലെ കേരളഗാന്ധി കെ കേളപ്പന്റെ പൂർവകാല വസതിയിൽ കേളപ്പജിയുടെ പൂർണകായ പ്രതിമയുടെ അനാച്ഛാദനവും ഭവന സമർപ്പണവും ബഹുമാനപ്പെട്ട കർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദ്  നിർവഹിക്കും.  വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ടെക്നോളജി പഠന മേള (ഫാംമെക് 2023), മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക വിദ്യാ പ്രദർശനം (നിറപൊലി), കാർഷിക പരിശീലന പരിപാടി. ക്യാമ്പസിൽ പ്രവർത്തനമാരംഭിക്കുന്ന കേളപ്പജി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കെ.സി.എ.ഇ.ടി വികസിപ്പിച്ചെടുത്ത ട്രാക്ടറിൽ പ്രവർത്തിപ്പിക്കുന്ന ഇഞ്ചി, മഞ്ഞൾ, കൂർക്ക വിളവെടുപ്പ് യന്ത്രത്തിന്റെ ആദ്യ വിൽപ്പന ഇൻസ്ട്രക്ഷണൽ ഫാമിന്റെ ടെക്നോളജി ഹബ്. ഫാമലി ഫാമിംഗ് ഡെമോൺസ്ട്രേഷൻ പ്ലോട്ട് എന്നിവയുടെ ഉദ്ഘാടനം റവന്യൂ ഭവന നിർമാണ ഭൂരേഖ ഭൂപരിഷ്കരണ വകുപ്പ് മന്ത്രി  അഡ്വ.കെ രാജൻ  നിർവ്വഹിക്കും. ഇതോടൊപ്പം ഐ.സി.എ.ആർ ട്രൈബൽ ഉപപദ്ധതിയിലെ യന്ത്രോപകരണ വിതണവും  നടക്കും.

തവനൂർ എം.എൽ.എ ശ്രീ.ഡോ.കെ.ടി.ജലീൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. പൊന്നാനി ലോക്സഭാംഗം ശ്രീ ഇ.ടി.മുഹമ്മദ് ബഷീർ മുഖ്യാതിഥി ആയിരിക്കും. ബഹു. കെ.എ.യു വൈസ് ചാൻസലർ ഡോ. ആര്യ കെ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ,കെ എ യു ഭരണ സമിതി അംഗംങ്ങൾ ജനറൽ കൗൺസിൽ അംഗങ്ങൾ അക്കാഡമിക് കൗൺസിൽ അംഗങ്ങൾ സർവോദയ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ സർവോദയ മേള ഭാരവാഹികൾ പി ടി എ ഭാരവാഹികൾ എന്നിവരും ഈ ചടങ്ങിൽ പങ്കെടുക്കും.

ഡീൻ ഓഫ് ഫാക്കൽറ്റി (അഗ്രി. എഞ്ചി) ഡേ. ജയൻ പി ആർ  തവനൂർ ഗ്രാമ പഞ്ചായത്ത്    വൈസ്: പ്രസിഡന്റ്  ശിവദാസ് ടി വി, ഡോ: അബ്ദുൾ ജബ്ബർ(ഇൻസ്ട്രക്ഷണൽ ഫാം മേധാവി)സിന്ധു ഭാസ്കർ അസി. പ്രൊഫസർ എന്നിവർ കുറ്റിപ്പുറത്ത് വിളിച്ച് ചേർത്ത വാർത്ത സമ്മേളത്തിൽ അറിയിച്ചു.



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ