വെങ്ങാട് ടി ആർ കെ സ്കൂളിന്റെ 103-ാം വാർഷികാഘോഷം

 വെങ്ങാട് ടി ആർ കെ സ്കൂൾ 103-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നാളെ തുടക്കമാവും


വെങ്ങാട്:1920-ൽ സ്ഥാപിതമായ ടി ആർ കെ എ യു പി സ്കൂൾ വെങ്ങാടിന്റെ. 103-ാം . വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വർണ്ണാഭമായ ചടങ്ങുകളോടെ 2023 ഫെബ്രുവരി 23, 24, തിയ്യതികളിൽ വെങ്ങാട് ടി ആർ കെ എ യു പി സ്കൂളിൽ വെച്ച് നടക്കും. മൂർക്കനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ മങ്കട എം എൽ എ മഞ്ഞളാംകുഴി അലി വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. പ്രധാനാധ്യാപകൻ പി കെ സുഭാഷ് മാസ്റ്റർ സ്വാഗത പ്രസംഗം നടത്തും.സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക പി സുശീല ടീച്ചർക്ക് യാത്രയയപ്പ് നൽകും.                                 103-ാo വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും രക്ഷിതാക്കളുടെ പലഹാരമേളയും ഉപഹാര സമർപ്പണവും നടക്കുമെന്നുംസംഘാട സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു .                    വെള്ളിയാഴ്ച വൈകിട്ട് നാല് മുതൽ പലഹാരമേളയിലെ സ്റ്റാളുകളിൽ നിന്നും മിതമായ നിരക്കിൽ മായമില്ലാത്ത പലഹാരങ്ങൾ ലഭിക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഗുണകരമാവും വിധത്തിലാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്.

പ്രധാനാദ്യാപകൻ സുഭാഷ് പി കെ അദ്യാപകരായ ബിനോ ജോൺ ,ജി ശ്രീജിത്ത്, പ്രസീദ കെ, ഷംന ടീച്ചർ എൻ ഹരിദാസ്, ഫൈസൽ കളത്തിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ