മാനവരാശിക്ക് ശാന്തിയും സമാധാനവും നേർന്ന് വീണ്ടുമൊരു ശാന്തിയാത്ര
ZEE FOUR
news page
മാനവരാശിക്ക് ശാന്തിയും സമാധാനവും നേർന്ന് നീളാ തീരത്ത് വീണ്ടുമൊരു ശാന്തിയാത്ര
തിരുന്നാവായ.മാനവരാശിക്ക് ശാന്തിയും സമാധാനവും നേർന്ന് നീളാ തീരത്ത് വീണ്ടുമൊരു ശാന്തിയാത്ര നടന്നു.
7 5ാം മത് തിരുന്നാവായ സർവേദയ മേളയുടെ ഭാഗമായി സംഘടിപ്പിച്ച ശാന്തിയാത്ര മേള കമ്മിറ്റി ചെയർമാനും ഗാന്ധിയനുമായ സി.ഹരിദാസിൻ്റെ നേതൃത്വത്തിൽ തവനൂർ കേളപ്പജി സ്മാരക സ്തൂപം പരിസരത്ത് പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടത്തി. തവനൂരിൽ നിന്നും തിരുന്നാവായയിലേക്ക് പുറപ്പെട്ട ശാന്തിയാത്രയിൽ ഗാന്ധി മാർഗ പ്രവർത്തകരും -സർവോദയ പ്രവർത്തകരും സാംസ്കാരിക നായകരും നാട്ടുകാരുമടക്കം നിരവധി പേർ അണിനിരന്നു. പുലർച്ചെ ആറ് മണിയോടെ രാംധുൻ ആലപിച്ച് മണൽ പരപ്പിലൂടെ നടന്നു നീങ്ങിയ ശാന്തിയാത്ര നിളയിൽ പ്രത്യേകം സജ്ജമാക്കിയ തോണികളിൽ കയറി 400 മീറ്റർ സഞ്ചരിച്ചാണ് നിളയുടെ വടക്കേക്കരയായ തിരുന്നാവായയിൽ എത്തിയത്. തിരുന്നാവായ കടവിൽ നിന്നും പുറപ്പെട്ട ശാന്തി യാത്ര ഗാന്ധി സ്മാരകത്തിൽ സമാപിച്ചു. സ്മാരകത്തിൽ പുഷ്പാർച്ചനയും ഗാന്ധി പ്രതിമയിൽ മാലാർപ്പണവും നടത്തി. തുടർന്ന് നടന്ന സ്മൃതി സംഗമം സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് കോഴിക്കോട് ബാലകൃഷ്ണൻ അധ്യക്ഷനായി. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണനൻ , കോട്ടക്കൽ ബാലകൃഷ്ണൻ , മേള കമ്മിറ്റി കൺവീനർ ഉണ്ണികൃഷ്ണൻ പൊന്നാനി , ഉമ്മർ ചിറക്കൽ എന്നിവർ സംസാരിച്ചു.


Comments
Post a Comment