75-ാം സർവോദയ മേളയ്ക്ക് തവനൂരിന്റെ മണ്ണിൽ തുടക്കം

ZEE FOUR

news page           

75-ാം സർവോദയ മേളയ്ക്ക് തവനൂരിന്റെ മണ്ണിൽ തുടക്കം

കുറ്റിപ്പുറം: കേരള സർവോദയ മണ്ഡലം കമ്മിറ്റിയിലെ പിളർപ്പിനും വിവാദങ്ങൾക്കുമിടെ 75-ാം സർവോദയ മേളയ്ക്ക് നാളെ തവനൂരിൻ്റെ മണ്ണിൽ തുടക്കം. തവനൂരിലെ ശാന്തി കുടീരം പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് 9,10,11,12 തിയതികളിൽ സർവോദയ മേള നടക്കുന്നത് . നാളെ വൈകീട്ട് നാലു മണിക്ക് മുൻ കേന്ദ്ര മന്തി മുല്ലപ്പളളി രാമചന്ദ്രൻ മേള ഉദ്ഘാടനം ചെയ്യും. മുൻ എം.പി സി.ഹരിദാസ് അധ്യക്ഷനാകും. പത്തിന് രാവിലെ 9 മണിക്ക് നടക്കുന്ന സ്വരാജ് സമ്മേളനം ഹരിജൻ സേവാസംഘം പ്രസിഡൻ്റ് ഡോ. ഗോപാല കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. പ്രമുഖ ഗാന്ധിയൻ ഡോ.ആർസു അധ്യക്ഷനാകും. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന അന്ത്യോദയത്തിൽ നിന്ന് സർവോദയത്തിലേക്ക് എന്ന പരിപാടി കഥാകൃത്ത് പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്ക് നടക്കുന്ന വനിതാ സമ്മേളനം അഡ്വ. സുജാത വർമ്മ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന മദ്യമദ്യേതര ലഹരി വിരുദ്ധ സമ്മേളനം പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 11 ന് ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് സ്വദേശി ഉൽപ്പന്ന ബോധവും 11.30 ന് സ്മൃതി മരങ്ങൾ വിതരണവും നടക്കും. വൈകീട്ട് നാലു മണിക്ക് നടക്കുന്ന ഗാന്ധിമാർഗം ചരിത്ര സാംസ്കാരിക സദസ് മുൻ മന്ത്രി വി.കബീർ ഉദ്ഘാടനം ചെയ്യും. തുടർന്ന് കാവ്യാഞ്ജലിയും അരങ്ങേറും. രാത്രി വിവിധ കലാപരിപാടികൾ നടക്കും. 12 ന് രാവിലെ ആറ് മണിക്ക് കേളപ്പജി സ്തൂപത്തിലും സമാധിയിലും പുഷ്പാർച്ചനയും തുടർന്ന് ശന്തിയാത്രയും നടക്കും .  ഗാന്ധിയമാരുടെ നേതൃത്വത്തിൽ ഭാരതപ്പുഴയിലൂടെ തോണിയിൽ തിരുന്നാവായ കടവിൽ എത്തുന്ന ശാന്തിയാത്ര ഗാന്ധി സ്മാരകപരിസരത്ത് സമാപിക്കും. വൈകീട്ട് നടക്കുന്ന സമ്മേളനം കായിക വഖഫ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.  നാളെ മുതൽ നാലു ദിവസങ്ങളിലായി നടക്കുന്ന തിരുന്നാവായ  സർവോദയ മേളയുടെ ഒരുക്കങ്ങൾ പൂർത്തിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുൻ എം.പി  സി.ഹരിദാസ്, ഉണ്ണികൃഷ്ണൻ പൊന്നാനി, ഗോപാലകൃഷ്ണൻ കോലോത്ത്, കെ.രവീന്ദ്രൻ, സേതു മാധവൻ എന്നിവർ സംബന്ധിച്ചു.

    



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ