വളാഞ്ചേരിയിൽ ക്ഷേത്രത്തിൽ വച്ച് വയോധികയെ അപായപ്പെടുത്താൻ ശ്രമിച്ച് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

 ZEE FOUR                                                                                     news page


വളാഞ്ചേരിയിൽ ക്ഷേത്രത്തിൽ വച്ച് വയോധികയെ അപായപ്പെടുത്താൻ ശ്രമിച്ച് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

വളാഞ്ചേരി:കുടുംബ ക്ഷേത്രത്തിൽ ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരുന്ന വയോധികയെ അപായപ്പെടുത്താൻ ശ്രമിച്ച് പണവും ആഭരണങ്ങളും കവർച്ച ചെയ്ത കേസിലെ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി ഹബീബുള്ളയാണ് പിടിയിലനടത്തി. 2022 നവംബർ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ കുടുംബക്ഷേത്രമായ വളാഞ്ചേരി കാർത്തല വടക്കുമുറി അയ്യപ്പ ക്ഷേത്രത്തിൽ പാത്രങ്ങൾ കഴുകുകയായിരുന്ന വിജയലക്ഷ്മിയെയാണ് കഴുത്തിൽ തുണി മുറുക്കി പിറകിൽ നിന്ന് തള്ളിയിട്ട് ആഭരണങ്ങൾ കവർന്ന് കടന്നത്. കേസിൽ തിരൂർ ഡി.വൈ.എസ്.പി കെ ബിജുവിന്റെ നിർദേശപ്രകാരം അന്വേഷണം ആരംഭിച്ച എസ്.ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള വളാഞ്ചേരി പോലീസ് സംഘം, 90 ദിവസത്തിനകം പ്രതിയെ പിടികൂടി. പശ്ചിമ ബംഗാളിൽ 25 ദിവസത്തിലധികം തങ്ങി അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ബംഗാളിൽ മറ്റൊരു കേസിൽ പിടിയിൽ അറസ്റ്റിലായ ഇയാളെ കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

പ്രതിയിൽ നിന്ന് മോഷണം നടത്തിയ ആഭരണങ്ങളിൽ ചിലത് പോലീസ് കണ്ടെടുത്തു. ബാക്കിയുള്ള ആഭരണങ്ങൾ ഇയാൾ വില്പന നടത്തിയത് വീണ്ടെടുക്കേണ്ടതുണ്ടെന്ന് എസ്.ഐ സുജിത്ത് മാധ്യങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 8 വർഷത്തോളമായി കേരളത്തിൽ കഴിഞ്ഞു വരികയായിരുന്ന പ്രതി സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ നേരത്തെ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയുമായി പോലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐ സുജിത്ത്, എസ്.ഐ അസീസ്, സുനിൽ, എസ്.സി.പി.ഒ മനോജ്, ദീപു, മോഹനൻ, രജിത എന്നിവരടങ്ങുന്ന വളാഞ്ചേരി പോലീസും എസ്.ഐമാരായ പ്രമോദ്, ജയപ്രകാശ്, എസ്.സി.പി.ഒമാരായ ജയപ്രകാശ്, രാജേഷ്, ജയപ്രകാശ്, സുമേഷ് എന്നിവരടങ്ങുന്ന ഡാൻസാഫ് സംഘവും ചേർന്നാണ് അന്വേഷണത്തിൽ പങ്കെടുത്തത്.


ന്യൂസ് ഡെസ്ക്                                                                                      ZEE FOUR News Page

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ