മലപ്പുറം ജില്ലയെയും പാലക്കാട് ജില്ലയിലെയും പ്രകമ്പനം കൊള്ളിച്ച സ്ഫോടനം

ZEE FOUR      news page


                 മലമൽക്കാവ് സ്ഫോടനത്തിൽ തകർന്ന വീട് 

മലപ്പുറം,പാലക്കാട് ജില്ലകളെ പ്രകമ്പനം കൊള്ളിച്ച സ്ഫോടനം 

തൃത്താല:മലമൽക്കാവ് ക്ഷേത്ര പരിസരത്ത് താമസിക്കുന്ന പ്രഭാകരന്റെ വീട്ടിൽ ഉഗ്ര സ്ഫോടനം. ഞായറാഴ്ച്ച രാത്രി 9 മണിയോടയാണ് അപകടം നടന്നത് അപകടത്തിൽ പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ക്ഷേത്രത്തിൽ വെടിമരുന്ന് വഴിപാട് നടത്തുന്ന ആളാണ് പ്രഭാകരൻ സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നു സ്ഫോടനത്തിന്റ ശബ്ദം കുറ്റിപ്പുറം, പൊന്നാനി, നടുവട്ടം, കാലടി, കൊളത്തോൾ,എന്നിവിടങ്ങളിൽ വലിയ ശബ്ദത്തോടുകൂടിയുള്ള കുലുക്കം അനുഭവപ്പെട്ടു. ഭൂമികുലുക്കം ആണെന്ന് കരുതി.പട്ടാമ്പി തഹസിൽദാർ,ഡി വൈ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദർശിച്ചു.പട്ടാമ്പിയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത് സ്ഫോടനത്തിന്റെ കാരണവും കൂടുതൽ വിവരങ്ങളും പരിശോധനകൾക്ക് ശേഷം അറിയിക്കുകയുള്ളൂ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.




Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ