തൊപ്പി അറസ്റ്റ് ചെയ്തു വളാഞ്ചേരി പോലീസ്

 


തൊപ്പി അറസ്റ്റ് ചെയ്തു

വളാഞ്ചേരി : അശ്ലീല പദങ്ങളിലൂടെ തെറിപ്പാട്ടും മറ്റും പാടി കുട്ടികളടക്കമുള്ളവരേ ആരാധകനാക്കുന്ന   കണ്ണൂർ സ്വദേശി തൊപ്പി എന്ന നിഹാദിനെ വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. എസ്.ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് തൊപ്പിയെ അറസ്റ്റ് ചെയ്ത്  വളാഞ്ചേരിയിൽ എത്തിച്ചത്. പൊലിസ്  എറണാകുളത്ത് നിന്നാണ് തൊപ്പിയെ പിടികൂടിയത്. വീട്ടിൽ എത്തിയ പൊലിസിനെ കണ്ടപാടെ മുറികത്ത് കയറി വാതിൽ അടച്ചു. പുറത്തേയ്ക്ക് വരാൻ പൊലിസ് ആവശ്യപ്പെട്ടിട്ടും ഇയാൾ പുറത്തിറങ്ങിയില്ല. ഇതാടെ പൊലിസ് വാതിൽ ചവിട്ടി പൊളിച്ചാണ് മുറിക്കകത്ത് കടന്നത്. ഈ സമയം പൊലിസ് നടപടി തൻ്റെ മൊബൈയിലിൽ പകർത്തി നാട്ടുകാരേ കാണിക്കുകയായിരുന്നു.

പെപ്പെ എന്ന വസ്ത്ര സ്ഥാപനത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ തെറിയഭിഷേകം നടത്തിയതിന് വളാഞ്ചേരി പൊലിസ് കേസെടുത്തിരുന്നു.  വളാഞ്ചേരി സ്വദേശി പാടത്ത് സൈഫുവിൻ്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ