കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി വയോധികക്ക് ദാരുണാന്ത്യം;
updated 28 June 2023
കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി
വയോധികക്ക് ദാരുണാന്ത്യം;
കുറ്റിപ്പുറം: റെയിൽവേ സ്റ്റേഷനിൽ വയോധികക്ക് ദാരുണാന്ത്യം; മരണം തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട്
ബുധനാഴ്ച രാവിലെ 8 മണിക്കായിരുന്നു സംഭവം. പെരുമ്പടപ്പ് പാറ സ്വദേശിനി 65 കാരിയായ വസന്തകുമാരിയാണ് മരണമടഞ്ഞത്. തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കവെ കാൽ തെന്നി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു.
കോഴിക്കോടുള്ള മകളുടെ വിട്ടിലേക്ക് പോകുവാനായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഇവർ. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി കുറ്റിപ്പുറം താലൂക്ക് അശുപത്രിയിലേക്ക് മാറ്റി.


Comments
Post a Comment