എസ് ഡി പി ഐ ഇഫ്താർ സംഗമം നടത്തി
ZEE FOUR news page
എസ് ഡി പി ഐ ഇഫ്താർ
സംഗമം നടത്തി
എസ് ഡി പി ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി ഫുജൈറ പാലസിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമം എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ ഉദ്ഘാടനം ചെയ്തു.
രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾക്ക് ബധലാകാൻ നിലപാടിൽ ഉറച്ച് നിന്ന് പോരാടുന്ന ഒരു പ്രസ്ഥാനമുണ്ടെങ്കിൽ രാജ്യത്ത് SDPI യാണെന്നും, ബി.ജെ.പി യുടെ പർചേസിങ് ഓഫറിലോ അന്വേഷണ ഏജൻസികളെ വെച്ച് വേട്ടയാടൽ തുടങ്ങുമ്പോഴേക്കോ ഒലിച്ച് പോകുന്ന വർധിത വീര്യം മാത്യമാണ് ഇതര രാഷ്ട്രീയ പാർട്ടികളുടെ ജന പ്രതിനിധികളിൽ നിന്ന് വരെ ഉണ്ടാകുന്നുള്ളു എന്നും, ഇത്തരക്കാർ കാട്ടി കൂട്ടുന്ന രാഷ്ട്രീയ ആഭാസങ്ങൾക്കൊപ്പം നിന്ന് കൊടുക്കാൻ ഇന്ന് രാജ്യത്ത് SDPl യുടെ ആദർശ നിലപാടുകൾക്ക് കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. മുജീബ് മാസ്റ്റർ, മുസ്തഫ കെ.പി, പി.കെ സലീം, റഷീദ് കുറ്റിപ്പുറം, സബിത, കദീജ ബഷീർ, അലിഅക്ബർ എന്നിവർ സംസാരിച്ചു.


Comments
Post a Comment