നിലമ്പൂർ ആയിശയെ കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി ആദരിച്ചു.
നിലമ്പൂർ ആയിശയെ കെ.ആർ.എം.യു
തിരൂർ താലൂക്ക് കമ്മിറ്റി ആദരിച്ചു.
നിലമ്പൂർ: നിലമ്പൂർ ആയിശക്ക് മഞ്ചേരിയിലെ നാടക വേദിയിൽ വെച്ച് യാഥാസ്ഥിതികരായവർ വെടി വെക്കാൻ ശ്രമിച്ചിരുന്നു. തലനാരിഴക്കാണ് അന്നവർ രക്ഷപ്പെട്ടത്. അതിൻ്റെ എഴുപതാം വാർഷിക ദിനമായ ഏപ്രിൽ 20ന് കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി അവരെ വീട്ടിലെത്തി ആദരിച്ചു. കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ തിരൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് മുനവ്വർ വളാഞ്ചേരി ഉപഹാരം കൈമാറി, മൊമെൻ്റോ സംസ്ഥാന സമിതി അംഗം നാസർ ഇരിമ്പിളിയവും, പൊന്നാടയണിയിക്കൽ ജില്ലാ സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത് എന്നിവർ നിർവ്വഹിച്ചു. ജോയിൻ്റ് സെക്രട്ടറി ഹസ്ന യഹ് യ, കെ.ആർ.എം.യു മലപ്പുറം ജില്ലാ രക്ഷാധികാരി നിസാർ പാലക്കൽ എന്നിവർ പങ്കെടുത്തു.


Comments
Post a Comment