അർദ്ധ സർക്കാർ പാരാ മെഡിക്കൽ കോളേജ് വളാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു
By RAFEEQ MANI
Upto Dated April 29 2023
അർദ്ധ സർക്കാർ പാരാ മെഡിക്കൽ കോളേജ് വളാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി : മലപ്പുറം ജില്ലാ സഹകരണ ആശുപത്രിക്ക് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അർദ്ധ സർക്കാർ ആരോഗ്യ വിദ്യഭ്യാസ സ്ഥാപനമായ പിഎംസ്എ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വളാഞ്ചേരി കാമ്പസിന്റെ തറക്കില്ലിടൽ കർമ്മവും അഡ്മിനിസ്ട്രറ്റിവ് ഓഫീസ് ഉദ്ഘാടനവും ജില്ലാ സഹകരണാശുപത്രി വൈസ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു
സ്വദേശത്തും വിദേശത്തും ഉയർന്ന ശമ്പളത്തോടെ ആശുപത്രി മേഖലയിൽ ഉറപ്പായ ജോലി നേടാവുന്ന പാരാ മെഡിക്കൽ കോഴ്‌സുകൾക്ക് ആശുപത്രിയിൽ തന്നെ ഏറ്റവും നൂതനമായ രീതിയിൽ പ്രാക്ടിക്കൽ ക്ലാസുകൾക്ക് പ്രാധാന്യം നൽകി പരിചയ സമ്പന്നരായ മാനേജ്മെന്റിന് കീഴിൽ വിദഗ്ധരായ അദ്ധ്യാപകരുടെ മേൽനോട്ടത്തിലാക്കും ക്ലാസുകൾ നടക്കുക.
ഡിഗ്രി കോഴ്സുകൾ UGC അംഗീകാരമുള്ള പ്രശസ്ത യൂണിവേഴ്സിറ്റികളായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്, മാലാന ആസാദ് യൂണിവേഴ്സിറ്റി യിൽ നിന്നും
സർട്ടിഫിക്കറ്റ് കോഴ്സുകൾ നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷനു കീഴിലും ആണ് നടത്തപ്പെടുന്നത്.
ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ സി അബ്ദുൾ നാസർ,വി പി അബുഹാജി, പാലറ അബൂബക്കർ, വി സാജിദ്, സയ്യിദ് ഹുസൈൻ കോയ തങ്ങൾ, കളപ്പുലാൻ കുഞ്ഞാപ്പു ഹാജി, വി.പി മുഹമ്മദ് കുട്ടി ഹാജി, റഷീദ് കിഴിശ്ശേരി ,സിദ്ധിഖ് മാസ്റ്റർ, നിസാർ ബാബു, അഷ്റഫ് ഹുദവി, യൂനസ് ഹുദവി, സൈനുൽ ആബിദ് തങ്ങൾ, എം ടി മുസ്ഥഫ, ഷറഫുദ്ധീൻ മുസ്ലിയാർ,റെന മേച്ചേരി തുടങ്ങിയവർ സംബദ്ധിച്ചു


Comments
Post a Comment