കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെഎംസിസി ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി


 കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി

   ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി

ദുബായ് :കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ അതിവിപുലമായ ഇഫ്ത്താർ സംഗമവും നാട്ടിൽ നിന്നെത്തിയ മുസ്ലീം ലീഗ് നേതാക്കൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. ദുബയ് കെ.എം.സി.സി അബുഹൈൽ ഓഫീസ് ഹാളിൽ വെച്ച് നടന്ന പരിപാടി ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. 


പ്രസിഡണ്ട് സയ്യിദ് ഇർഫാദ് തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം ദുബായ് കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡണ്ട് ചെമ്മുക്കൻ യാഹുമോൻ സാഹിബ്‌ ഉത്ഘാടനം ചെയ്തു. വേദിയെ ധന്യമാക്കി കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ കരീം സാഹിബിനേയും സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഡോ.മുഹമ്മദ് ജസീലിനേയും വനിത ലീഗ് കോട്ടക്കൽ മണ്ഡലം ഉപാദ്യക്ഷ ജുമാന കരീംമിനേയും കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെ.എം.സി.സി കമ്മറ്റി സേനഹോപഹാരം നൽകി ആദരിച്ചു. 


ദുബായ് കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി.വി നാസർ, ട്രഷറർ സിദ്ദീഖ് കാലൊടി, സെക്രട്ടി ഫകറുദ്ദീൻ മാറാക്കര, ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് സി.വി അഷ്റഫ്, ജനറൽ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി, ട്രഷറർ ഉസ്മാൻ എടയൂർ

ദുബായ് കെ.എം.സി.സി നേതാവും യു.എ.ഇയിലെ വ്യവസായ പ്രമുഖനുമായ എം.സി അലവി ഹാജി, മണ്ഡലം നേതാക്കളായ അസീസ് വേളേരി, സൈദ് മാറാക്കര, നിസാം ഇരിമ്പിളിയം, ഷാർജ KMCC മണ്ഡലം വൈസ് പ്രസിഡണ്ട് വി.കെ. ഹുജ്ജത്ത്, കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെ.എം.സി.സി ഉപദേശക സമിതി അംഗം സി.കെ മുസ്തഫ നടുവട്ടം മറ്റു കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് മുൻസിപ്പൽ ഭാരവാഹികളും ഇഫ്താർ സംഗമത്തിന് ആശംസകൾ അറിയിച്ചു. 

ദുബയ് കെ.എം.സി.സി കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറി ഹിഷാം കുഞ്ഞാലൻ സ്വാഗതവും ട്രഷറർ ഫിറോസ് മേലേതിൽ നന്ദിയും പറഞ്ഞു.




Comments

Post a Comment

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ