ടാലന്റ് ഹണ്ട് മത്സര വിജയികൾക്ക് 10,000 രൂപ ക്യാഷ് പ്രൈസ്

   ZEE FOUR                                                                         news page          

KUTTIPPURAM

by
Rafeeq Mani    updated April 27 2023


ടാലന്റ് ഹണ്ട് മത്സര വിജയികൾക്ക്

10,000 രൂപ ക്യാഷ് പ്രൈസുമായി

ജെസിഐ കുറ്റിപ്പുറവും ന്യൂറോൺ സയൻസ് അക്കാദമിയും സംയുക്തമായി ടാലന്റ് ഹണ്ട് എന്ന പേരിൽ എസ്എസ്എൽസി വിദ്യാർഥികൾക്കായി മത്സര പരീക്ഷ സംഘടിപ്പിക്കുന്നു.


കുറ്റിപ്പുറം: ജെസിഐ കുറ്റിപ്പുറവും ന്യൂറോൺ സയൻസ് അക്കാദമിയും സംയുക്തമായി ടാലന്റ് ഹണ്ട് എന്ന പേരിൽ ഈ വർഷം എസ്എസ്എൽസി എഴുതിയ വിദ്യാർഥികൾക്കായി കുറ്റിപ്പുറം ഗവ: ഹൈസ്കൂളിൽ മെയ് 8ന് രാവിലെ 9 മണിക്കാണ് മത്സര പരീക്ഷ സംഘടിപ്പിക്കുന്നത്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന വിദ്യാർഥിക്ക് 10,000 രൂപയും രണ്ടാം റാങ്കിന് 5000 രൂപയും മൂന്നാം റാങ്കിന് 3000 രൂപയും ക്യാഷ് പ്രൈസും നൽകും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾക്ക് 2000 രൂപ സ്‌കോളർഷിപ്പും നൽകും.പരീക്ഷയ്ക്ക് പത്താം ക്ലാസ് ഫിസിക്സ്, കെമിസ്ട്രി,ബയോളജി, സോഷ്യൽ സയൻസ്, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളെ ഉൾപ്പെടുത്തി 50 മാർക്കിന്റെ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. ഓരോ ചോദ്യത്തിനും ഒരു മാർക്കാണുള്ളത്.പരീക്ഷയിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികൾക്ക് സൗജന്യ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും ന്യൂറോൺ കോർഡിനേറ്റർ :- 9961659122,ജെസിഐ പ്രോഗ്രാം കോർഡിനേറ്റർ:- 9539539768 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കുറ്റിപ്പുറം പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികളറിയിച്ചു.വാർത്താസമ്മേളനത്തിൽ കുറ്റിപ്പുറം JCI ഭാരവാഹികളായ ജയരാജ്, അഷ്റഫ് രാങ്ങാട്ടൂർ, ആബിദ് തിരൂർ, ന്യൂറോൺ കോഓർഡിനേറ്റർമാരായ മുസ്തഫ ടാഗോർ, ഷെമീർ കുമ്പിടി, ഷാഫി എന്നിവർ പങ്കെടുത്തു.



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ