വി വി ഭാസിയുടെ പാവന സ്മരണയിൽ ഓർമ്മമരമായി മാവിൻ തൈ നാട്ടു
വി വി ഭാസിയുടെ പാവന സ്മരണയിൽ ഓർമ്മ മരമായി മാവിൻ തൈ നാട്ടു
കുറ്റിപ്പുറം :പ്രദേശത്തെ സാംസ്കാരിക, നാടക സിനിമാ പരിസ്ഥിതി മേഖലയിൽ നിറ സാനിധ്യമായ വി വി ഭാസിയുടെ പാവന സ്മരണയിൽ കുറ്റിപ്പുറം നിള,യോരം പാർക്കിൽ ഓർമ്മ മരമായി മാവിൻ തൈ നാട്ടു
നിരൂപകനും പ്രമുഖ പരിസ്ഥിതി വാർത്ത ലേഖകനുമായ ഐ. ഷണ്മുഖദാസ് മാവിൻ തൈ നട്ടു ഓർമ്മ മരം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു എഴുത്തുകാരൻ ഫൈസൽ ബാവ ആമുഖ പ്രഭാഷണവും ലത്തീഫ് കുറ്റിപ്പുറം അനുസ്മരണ പ്രഭാഷണഷണവും നടത്തി. തുടർന്ന് നടന്ന സ്മരണാജ്ഞലിയ്ക്ക് നിളാ പാർക്ക് മാനേജർ മൊയ്‌നുട്ടി പൊയിലിശ്ശേരി, കെ ടി സിദ്ദിഖ്, നിഹാൽ,തയ്യിൽ, അഷറഫ്. പലപ്പെട്ടി,മാധ്യമ പ്രതിനിധി റഫീഖ് മണി , കെ പി അസീസ്,വി ദേവരാജൻ,അഡ്വ കാവ്യ,അഡ്വ ഫർസാന, എന്നിവർ സംസാരിച്ചു ചടങ്ങിൽ നിദേവ് എന്ന കുരുന്നിന്ന് ഐ ഷണ്മുഖ ദാസ് മരം നട്ട മനുഷ്യൻ,എന്ന പുസ്തകവും കൈമാറി.തുടർ പരിപാടികൾക്ക് നിള,യോരം ഹരിത സമിതി നേതൃത്വം നൽകി.



Comments
Post a Comment