കുടുംബവഴക്ക് അവസാനിച്ചത് അടിപിടിയിൽ
കുടുംബവഴക്ക് അവസാനിച്ചത്
അടിപിടിയിൽ
കുറ്റിപ്പുറം: വിഷുദിനത്തിൽ കുട്ടിയെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ കുടുംബവഴക്കിനിടെ ഉണ്ടായ അടിപിടി അവസാനിച്ചത് കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിൽ.
കുറ്റിപ്പുറം ചെല്ലൂർ സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ എട്ടുമാസമായി വിവാഹമോചന കേസുമായി ബന്ധപ്പെട്ട് വേർപിരിഞ്ഞ് കഴിയുന്നവരാണ്.വിഷുദിനത്തിൽ കുട്ടിയെ കാണാനായി എത്തിയ ഭർത്താവ് കുട്ടിയെ കൊണ്ടുപോയി തിരികെ ഭാര്യവീട്ടിൽ കുട്ടിയെ എത്തിച്ചപ്പോൾ നടന്ന വാക്കേറ്റം ആണ് അടിപിടിയിൽ കലാശിച്ചത്.തുടർന്ന് ഇരു കൂട്ടരും കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സക്കായി എത്തുകയും ഹോസ്പിറ്റലിൽ വച്ച് കയ്യേറ്റം നടക്കുകയും ചെയ്തു.ഹോസ്പിറ്റലിൽ വച്ച് നടന്ന കയ്യേറ്റത്തിൽ രണ്ടുപേരുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ 3 സ്ത്രീകൾ ഉൾപ്പെടെ 5 കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്.കുറ്റിപ്പുറം ചെല്ലൂർ സ്വദേശികളായ രാധാകൃഷ്ണൻ,സജികുമാർ, അംബിക,ദേവിക,അജിത എന്നിവരാണ് പരിക്ക്പറ്റി കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സ്ത്രീകളെ ഉൾപ്പെടെ ചവിട്ടിയും കുത്തിയും പരിക്കേൽപ്പിച്ചിട്ടുണ്ട് കുറ്റിപ്പുറം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
ഇരു കൂട്ടരും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്
ഹോസ്പിറ്റലിൽ കയറി അതിക്രമം കാണിച്ചതിനെതിരെ ഹോസ്പിറ്റൽ അധികൃതരും കുറ്റിപ്പുറം പോലീസിൽ പരാതി നൽകിയിട്ടുണ്ട്



Comments
Post a Comment