എടയൂർ ചീനിച്ചോട് കൂട്ടായ്മ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി

 

ZEE FOUR news page


ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു


വളാഞ്ചേരി: എടയൂർ ചീനിച്ചോട് കൂട്ടായ്മയുടെ കീഴിൽ മതസൗഹാർദ്ദത്തിന്റെ സന്ദേശം വിളിച്ചോതി സമൂഹ നോമ്പ് തുറയും മതസൗഹാർദ്ദ സംഗമവും സംഘടിപ്പിച്ചു.  

 പ്രദേശത്തെ മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. സംഗമം മഹല്ല് ഖത്തീബ് നാസർ റഹ്മാനി ഉദ്ഘാടനം ചെയ്തു രാമൻ എമ്പ്രാന്തിരി പി വി മൊയ്തു സാഹിബ് വേണുഗോപാൽ പി ടി സുധാകരൻ മാസ്റ്റർ, ആർ കെ മുഹമ്മദാലി, പി വി ഗഫൂർ, റിയാസ് കുന്നത്ത്, വാർഡ് മെമ്പർമാരായ കെ കെ രാജീവ്, പിടി അയ്യൂബ്, തുടങ്ങി മതസാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധി വ്യക്തിത്വങ്ങൾ സംബന്ധിച്ചു. 

ബഹുജത്തുദ്ധീൻ കൂട്ടായ്മ ന്യൂ ഡ്രാഗൺസ്ക്ലബ്ബ് വളവിൽ ഫ്രീക്ക്ഔട്ട് കൂട്ടായ്മ തുടങ്ങി പ്രദേശത്തെ മുഴുവൻ സംഘ ഗ്രൂപ്പുകളും ഇഫ്താറുമായി സഹകരിച്ചു. 

സംഗമത്തിൽ റേഡിയോ എടയൂർ ഗ്രൂപ്പ് മുഴുവൻ ആളുകൾക്കും കണിക്കൊന്ന വിതരണം ചെയ്തു മാതൃകയായി. പ്രോഗ്രാമിന്റെ വിജയത്തിനായി പി വി എം ഗ്രൂപിന്റെ മൊയ്തു സാഹിബ് നാട്ടിലെപ്രവാസി സുഹൃത്തുക്കൾ തുടങ്ങിയവർ വലിയ സഹായവും പിന്തുണയും ആണ് നാട്ടിലെ യുവാക്കൾക്ക് നൽകിയത്. സംഗമത്തിൽ വിവിധ മേഖലകളിൽ നിന്നായി 700ലധികം ആളുകൾ പങ്കെടുത്തു



.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ