നൂറ് ദിന കർമ്മ പരിപാടി നവീകരണ പ്രവർത്തികൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.


MALAPPURAM

by- Rafeeq Mani

Upto Dated April 29 2023

കുറ്റിപ്പുറം  താലൂക്ക്

 ആശുപത്രിയിലെ ഐ സി യു

ആരോഗ്യ വകുപ്പ് മന്ത്രി 

വീണാ ജോർജ് 

ഓൺ ലൈനായി

ഉദ്ഘാടനം നിർവഹിച്ചു


മലപ്പുറം: മഞ്ചേരി നൂറ് ദിന കർമ്മ പരിപാടി നവീകരണ പ്രവർത്തികൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. 1,78,50,000 രൂപ ചെലവഴിച്ച് നവീകരിച്ച കാഷ്വാലിറ്റി, 1,20,08,000 രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ റാമ്പ്, 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച എഫ്‌ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, 2.65 കോടി രൂപ ചെലവഴിച്ച് നവീകരിച്ച പീഡിയാട്രിക് കെയർ, 84.48 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കാന്റീൻ ഫസ്റ്റ് ഫേ്‌ലാർ എന്നീ പദ്ധതികളാണ് നാടിന് സമർപ്പിച്ചത്. അഡ്വ. യു.എ ലത്തീഫ് എം.എൽ.എ അധ്യക്ഷനായി. മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം നിർവഹിച്ചു. പുതുതായി അനുവദിച്ച കാരുണ്യ ഫാർമസിയുടെയും ആധുനിക ഐ.സി യൂണിറ്റിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. പി. ഉബൈദുള്ള എം.എൽ.എ അധ്യക്ഷനായി. വെന്റിലേറ്റർ സൗകര്യങ്ങളോടെയുള്ള അഞ്ച് കിടക്കകകളടങ്ങിയ ആധുനിക ഐ.സി യൂണിറ്റാണ് സജ്ജമാക്കിയിട്ടുള്ളത്. എമർജൻസി കോവിഡ് റസ്‌പോൺസ് ഫെയിസ് ഫണ്ടിൽ നിന്നും 84,25,000 രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.

സംസ്ഥാനത്തെ 74-ാമത്തെ കാരുണ്യ ഫാർമസിയാണ് മലപ്പുറത്ത് തുടങ്ങുന്നത്. 93 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ നിന്നും മരുന്നുകൾ ലഭ്യമാക്കുക. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ കാരുണ്യ ഫാർമസി പ്രവർത്തിക്കും. 75 ലക്ഷത്തോളം രൂപയുടെ മുവായിരത്തിൽ പരം മരുന്നുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയത്.

മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി മന്ത്രി നിർഹിച്ചു.


കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പൂർത്തിയാക്കിയ വിവിധ പദ്ധതികൾ, ചുങ്കത്തറ ഹെൽത്ത് സെന്റർ- ചുങ്കത്തറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തൽ, എടപ്പാൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നവീകരിച്ച കെട്ടിടം, കോട്ടയ്ക്കൽ ഗവ. ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഡിസീസിൽ നാഷണൽ ആയുഷ് മിഷൻ ഫണ്ടുപയോഗിച്ച് 75 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച വിവിധ പദ്ധതികൾ എന്നിവയുടെ ഉദ്ഘാടമാണ് മന്ത്രി ഓൺലൈനായി നിർവഹിച്ചത്.

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ഇന്ന് ഉദ്ഘാടനം ചെയ്ത ഐ സി യു യൂണിറ്റ്

ഉച്ചക്ക് 2.30ന് 2.52 കോടി ചെലവഴിച്ച് മാതൃശിശു ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും നടപ്പാക്കിയ വിവിധ പദ്ധതികൾ മന്ത്രി നാടിന് സമർപ്പിക്കും. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. മാതൃശിശു ആശുപത്രിയിൽ 1.18 കോടി രൂപ ചെലവിൽ ഒരുക്കിയ നവജാത ശിശു പരിചരണ വിഭാഗം, നെഗറ്റീവ് പ്രഷർ സിസ്റ്റം, 45 ലക്ഷം രൂപ ചെലവിൽ ഒരുക്കിയ എം.എൻ.സി.യു എന്നിവയുടെയും 87.2 ലക്ഷം ചെലവഴിച്ച് താലൂക്ക് ആശുപത്രിൽ നവീകരിച്ച ഒ.പിയുടെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുക. നവജാത ശിശുക്കളുടെ പരിചരണത്തിൽ നാഴികക്കല്ലാകുന്ന ജില്ലയിലെ തന്നെ ആദ്യത്തെ മദർ ന്യൂബോൺ കെയർ യൂണിറ്റാണ് പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. നെഗറ്റീവ് പ്രഷർ സിസ്റ്റം ഉൾപ്പെടെയുള്ള ശിശു പരിചരണ വിഭാഗത്തിൽ 21 ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ