ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ ആദ്യത്തെ അർദ്ധ സർക്കാർ സ്ഥാപനം
VALANCHERY
by Rafeeq ManiUpto dated April 29 2023
ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ വളാഞ്ചേരിയിലെ ആദ്യത്തെ അർദ്ധ സർക്കാർ സ്ഥാപനം ഇന്ന് (ശനിയാഴ്ച ) ഉത്ഘാടനം ചെയ്യും
വളാഞ്ചേരി : മലപ്പുറം ജില്ലാ സഹകരണ ആശുപത്രിക്ക് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അർദ്ധ സർക്കാർ ആരോഗ്യ വിദ്യഭ്യാസ സ്ഥാപനമായ പിഎംസ്എ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വളാഞ്ചേരി കാമ്പസിന്റെ തറക്കില്ലിടൽ കർമ്മവും അഡ്മിനിസ്ട്രറ്റിവ് ഓഫീസ് ഉത്ഘാടനവും ജില്ലാ സഹകരണാശുപത്രി വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ശനിയാഴ്ച രാവിലെ 9 മണിക്ക് നിർവ്വഹിക്കും.
സ്വദേശത്തും വിദേശത്തും ഉയർന്ന ശമ്പളത്തോടെ ആശുപത്രി മേഖലയിൽ ഉറപ്പായ ജോലി നേടാവുന്ന പാരാ മെഡിക്കൽ കോഴ്‌സുകൾക്ക് ആശുപത്രിയിൽ തന്നെ ഏറ്റവും നൂതനമായ രീതിയിൽ പ്രാക്ടിക്കൽ ക്ലാസുകൾക്ക് പ്രാധാന്യം നൽകി പരിചയ സമ്പന്നരായ മാനേജ്മെന്റിന് കീഴിൽ വിദഗ്ധരായ അദ്ധ്യാപകരുടെ മേൽനോട്ടത്തിലുള്ള ക്ലാസുകളാണ് ഉള്ളത്.
പാരാമെഡിക്കൽ ബി. വോക്ക് ഡിഗ്രി കോഴ്സുകൾ, മാനേജ്മെന്റ് ഡിഗ്രി കോഴ്സുകൾ, 4,6,9 മാസത്തെ ഹൃസ്വകാല സ്കിൽഡെവലപ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾ. എന്നിങ്ങനെയുള്ള കോഴ്‌സുകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.
ഡിഗ്രി കോഴ്സുകൾ UGC അംഗീകാരമുള്ള പ്രശസ്ത യൂണിവേഴ്സിറ്റികളായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്, മാലാന ആസാദ് യൂണിവേഴ്സിറ്റി യിൽ നിന്നും
സർട്ടിഫിക്കറ്റ് കോഴ്സുകൾ നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷനു കീഴിലും ആണ് നടത്തപ്പെടുന്നത്.
അഡ്മിഷൻ ബുക്കിങ്ങിന് വേണ്ടി 87146 31155 നമ്പറിൽ വിളിക്കാവുന്നതാണ്
വാർത്താ സമ്മേളനത്തിൽ വി പി അബുഹാജി,പാലറ അബൂബക്കർ,വി സാജിദ്, മുഹമ്മദ് സാലിഹ് സി ടി എന്നിവർ പങ്കെടുത്തു.


Comments
Post a Comment