ആരോഗ്യബോധവത്ക്കരണ സന്ദേശവുമായി ഹീല്‍ഫോര്‍ട്ട് ഹോസ്പിറ്റലും ടീം കുറ്റിപ്പുറവും

Update 26 January 2K24

ZEEfour NEWS PAGE 

 റിപ്പബ്ലിക്ക് ദിനത്തില്‍   

 ആരോഗ്യബോധവത്ക്കരണ   സന്ദേശവുമായി   

ഹീല്‍ഫോര്‍ട്ട് ഹോസ്പിറ്റലും

ടീം കുറ്റിപ്പുറവും

  കുറ്റിപ്പുറം   

കുറ്റിപ്പുറം: ആരോഗ്യബോധവത്ക്കരണ സന്ദേശവുമായി റിപ്പബ്ലിക്ക് ദിനത്തില്‍ കുറ്റിപ്പുറം ടൗണ്‍ ശുചീകരിച്ച് ഹീല്‍ഫോര്‍ട്ട് ഹോസ്പിറ്റല്‍.ടീം കുറ്റിപ്പുറത്തിന്‍റെ പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.

ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ "വൃത്തിയുള്ള നഗരം ആരോഗ്യമുള്ള ജനത'' എന്ന സന്ദേശവുമായാണ് ഹീല്‍ഫോര്‍ട്ട് ഹോസ്പിറ്റലിന്‍റെ നേതൃത്വത്തില്‍ ടിം കുറ്റിപ്പുറത്തിന്‍റെ പങ്കാളിത്തത്തോടെ ടൗണും പരിസരവും ശുചീകരിച്ചത്.റയില്‍വേ സ്റ്റേഷന്‍ റോഡ്,ബസ്റ്റാന്‍റ് പരിസരം,പോലീസ് എയ്ഡ് പോസ്റ്റ് എന്നിവിടങ്ങളില്‍ ശുചീകണപ്രവര്‍ത്തികള്‍ നടത്തി.            ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും പങ്കാളികളായി.



ഡോ.മുഹമ്മദ് റിയാസ് വി.പി,അഡ്വ.ഫൈസല്‍ റഹ്മാന്‍,ഹാഫിസ് മുഹമ്മദ്,മുഹമ്മദലി പാറമ്മല്‍,അഖില്‍.എം, ബഷീര്‍ ചുള്ളിയില്‍,സാലിഹ്,ഫിറോസ് കെ.ഇ,ജലീസ്.എം,സനൂഫ്,ഷാദ്, തഹ്മിന,നന്ദന,ഫാത്തിമ,ഷെറിന്‍,ഖദീജ,ഖമറുന്നിസ തുടങ്ങിവര്‍ നേതൃത്വം നല്‍കി



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ