കാന തുറന്നില്ലെങ്കിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെയ്യുന്ന മഴവെള്ളം കുറ്റിപ്പുറം ബസ്റ്റാൻഡിലേക്ക് ഒഴുകിയെത്തും



കുറ്റിപ്പുറം 

Update 18 January 2K24

ZEEfour NEWS PAGE 

കാന തുറന്നില്ലെങ്കിൽ  മഴവെള്ളം കുറ്റിപ്പുറം

ബസ്റ്റാൻഡിലേക്ക് ഒഴുകിയെത്തും

കുറ്റിപ്പുറം : റെയില്‍വെ സ്റ്റേഷന്റെ മുന്‍വശത്ത് പെയ്യുന്ന മഴ വെള്ളം മുഴുവന്‍ ഇനി ബസ്റ്റാന്റിലേക്ക് ഒഴുകിയെത്തും.

റെയില്‍വെ സ്റ്റേഷന് സമീപം പെയ്യുന്ന മഴവെള്ളം മുഴുവനും റെയില്‍വെ സ്റ്റേഷന്‍ റോഡിലെ കാനയിലേക്ക് ഒഴുകിപ്പോകുന്നതിനായി ഉണ്ടായിരുന്ന ഏക മാര്‍ഗം റെയില്‍വെ സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണിട്ട് നികത്തിയ സാഹചര്യത്തിലാണ് മഴവെള്ളം റെയില്‍വെ സ്റ്റേഷന്‍ റോഡ് വഴി ബസ്റ്റാന്റിലേക്ക് ഒഴുകി എത്തുക.

നിലവിൽ റെയിൽവേ പരിസരങ്ങളിലും  എഫ് .സി. ഐ .ഗോഡൗൺ, ബസ്റ്റാന്റ് എന്നീ  ഭാഗങ്ങളിലും പെയ്യുന്ന മഴവെള്ളം പഞ്ചായത്ത് വാടകക്ക് നൽകിയിട്ടുള്ള ബസ്റ്റാന്റിന് സമീപത്തെ പെട്ടിക്കടകളുടെ  താഴ്ഭാഗത്തു കൂടി കടന്നുപോകുന്ന കാനയിലാണ്  വന്നു ചേരുക.ഈ മഴവെള്ളം പിന്നീട് ബസ് സ്റ്റാൻഡിന്റെ നടുവിലൂടേയുള്ള കാന വഴി ഭാരതപ്പുഴയിലേക്ക് ഒഴുകിപ്പോകുന്നതായിരുന്നു ഇതുവരേയുള്ള സാഹചര്യം.


റെയിൽവേ സ്റ്റേഷന്‍ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ റോഡിന്റെ വലത് വശത്തു നിന്നും തുടങ്ങുന്ന കാന മണ്ണിട്ട് അടച്ചതോടെ ഇനി ഈ പ്രദേശത്ത് പെയ്യുന്ന മഴവെള്ളം മുഴുവന്‍ റെയിൽവേ സ്റ്റേഷന്‍ റോഡിലൂടെ ബസ്റ്റാന്റിലേക്ക് ശക്‌‌തമായി ഒഴുകിയെത്തുന്നതിനൊപ്പം റെയില്‍വെ സ്റ്റേഷന്‍ റോഡിൽ കെട്ടിനിൽക്കാനും സാധ്യതയുണ്ട്.  കാനകള്‍ക്ക് മുകളില്‍ വർഷങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് പെട്ടിക്കടകള്‍ സ്ഥാപിച്ചതിനു ശേഷം കാന ശുചീകരണം കാര്യമായി നടന്നിട്ടില്ല.

കാനഖളുടെ പലഭാഗത്തും മാലിന്യം നിറഞ്ഞ അവസ്ഥയിലുമാണ്. നിലവിലെ അവസ്ഥയില്‍ ശക്തമായി മഴ പെയ്താല്‍ ബസ്റ്റാന്റ് വെള്ളക്കെട്ടിലാകുമെന്നത് ഉറപ്പാണ്‌. വിഷയം പരിഹരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ