കുറ്റിപ്പുറത്തെ കംഫർട്ട് സ്റ്റേഷൻ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു
കുറ്റിപ്പുറം
Update 23 January 2K24
ZEEfour NEWS PAGE
താളം തെറ്റിയ കംഫർട്ട് സ്റ്റേഷൻ
സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു
കുറ്റിപ്പുറം: നഗരത്തിലെ കംഫർട്ട് സ്റ്റേഷൻ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. ജീവനക്കാർ ഏറ്റുമുട്ടി. തിങ്കളാഴ്ച്ച രാവിലെ 7.30ഓടെയാണ് കംഫർട്ട് സ്റ്റേഷനിൽ പൈസ വാങ്ങുന്നതിന് നിയോഗിക്കപ്പെട്ട ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. മദ്യ ലഹരിയിൽ പരസ്പരം വാക്കേറ്റമുണ്ടാകുകയും ഇരുവരും ഏറ്റുമുട്ടുകയുമായിരുന്നു.സംഘർഷത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. സംഘർഷ സമയത്ത് സ്ത്രീകളടക്കമുളളവർ കംഫർട്ട് സ്റ്റേഷനിൽ എത്തിയിരുന്നു. പോക്കറ്റടി അടക്കമുളള നിരവധി കേസുകളിലെ പ്രതികളാണ് പഞ്ചായത്തിന്റെ കംഫർട്ട് സ്റ്റേഷൻ നിയന്ത്രിക്കുന്നതെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. വളാഞ്ചേരിയിലെ സ്വകാര്യ വ്യക്തിയാണ് കംഫർട്ട് സ്റ്റേഷൻ ലേലത്തിനെടുത്തിരിക്കുന്നത്. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.


Comments
Post a Comment