കിഡ്നി രോഗികൾക്ക് അനുവദിച്ച ധന സഹായം തടഞ്ഞു വെച്ച മെഡിക്കൽ ഓഫീസറുടെ അനാസ്ഥക്കെതിരെ ധർണ്ണ

 


പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു 

വളാഞ്ചേരി :എടയൂർ പഞ്ചായത്ത് ഭരണ സമിതി കിഡ്നി രോഗികൾക്ക് അനുവദിച്ച ധന സഹായം തടഞ്ഞു വെച്ച മെഡിക്കൽ ഓഫീസറുടെ അനാസ്ഥക്കെതിരെ യു. ഡി .എഫ് .എടയൂർ പഞ്ചായത്ത് കമ്മിറ്റി സി. കെ. പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കോട്ടക്കൽ നിയോജകമണ്ഡലം യു .ഡി. എഫ് കൺവീനർ സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ മുഖ്യപ്രഭാഷണം നടത്തി. യു .ഡി. എഫ് പഞ്ചായത്ത് ചെയർമാൻ കെ. കെ. മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ഹസീന ഇബ്രാഹിം,ദളിത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് കെ. പി. വേലായുധൻ, എ .കെ. മുസ്തഫ, ഷാഫി വള്ളൂരാൻ, എം. ടി അസീസ്, റഷീദ് കിഴിശ്ശേരി, മൊയ്‌തു എടയൂർ, പി. ടി. അയ്യൂബ്,റസീന യൂനസ്,ബഷീർ മാവണ്ടിയൂർ, എ. കെ. മാനു, അസീസ് പറക്കുണ്ടൻ,ജാഫർ പുതുക്കൂടി എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്